ഇങ്ങനെയാണു ഞാന്‍ പോയത്...
നിനക്കറിയാമോ....
ഞാന്‍ വൈകിയതിന്റെ കാരണം പറയാം
നീ കരുതുന്ന പോലെയല്ല
ഞാനിന്നു ചുറ്റിയടിച്ചിട്ടില്ല
ഇന്നു ഞാനല്‍പ്പം ദൂരെ പോയി
അവിടെ പത്രം കണ്ടു
അതില്‍ മുഴുവന്‍ നമ്മളിലൂടെ ബാധിക്കുന്ന
രോഗത്തെക്കുറിച്ചായിരുന്നു
വായിച്ചപ്പോള്‍ ആദ്യം പേടി തോന്നി
പിന്നെ പത്രപ്രവര്‍ത്തകസുഹ്രുത്തിനോട്
ഞാനതിനെക്കുറിച്ച് ചോദിച്ചു
എല്ലാം കേട്ട് കഴിഞ്ഞപ്പോള്‍
ചിരിക്കണോ കരയണോ??
[ഞാന്‍ കണ്‍ഫൈയൂഷനിലായി]
ബുഷങ്കിളിന്റെ വിക്രിയകള്‍
അതില്‍ വീഴുന്ന പാവങ്ങള്‍
നിനക്കറിയാമോ....
ഇപ്പോള്‍ അങ്കിളിന്റെ കൂട്ടുകാരുടെ
കുത്തിവെപ്പ് ബിസ്സിനസ്സ് തഴച്ചു വളരുകയാണ്‍
ലാഭത്തിലാവുമെന്നു കരുതിയ ബിസ്സിനസ്സ്
നഷ്ടത്തിലായി
[നീയാരോടും പറയരുത്
അങ്കിളിനതു നാണക്കേടല്ലേ]
കിട്ടുമെന്ന് കരുതിയ എണ്ണയൊന്നും കിട്ടില്ല
മുടക്കിയ കാശ് കിട്ടണ്ടേ?
അങ്കിള്‍ പാവമല്ലേ;ജീവിക്കണ്ടേ?
അതിനാണത്രെ
നമ്മളെക്കുറിച്ചപവാദം പറഞ്ഞത്...
നിനക്കറിയാമോ....
എന്റെ ഏറ്റംവലിയ വിഷമം
നമ്മുടെ വര്‍ഗ്ഗത്തെ അങ്കിള്‍ കൊല്ലുകയാണ്‍
സ്വന്തം വര്‍ഗ്ഗത്തെ കൊല്ലാന്‍ മടിയില്ലാത്ത
അങ്കിളിനെ എങ്ങനെയാണ്‍???
വര്‍ഗ്ഗസ്നേഹത്തെക്കുറിച്ച്
മനസ്സിലാക്കിക്കൊടുക്കുക
എന്തായാലും നമ്മളോട് വിഷമിക്കേണ്ട
എന്നങ്കിള്‍ പറഞ്ഞിട്ടുണ്ട്
എല്ലാ സൌകര്യവും തരാം
മിണ്ടാതിരുന്നാല്‍ കുഴപ്പമില്ല
പക്ഷെ....
അങ്കിളിന്റെ വര്‍ഗ്ഗത്തെപ്പോലെയാകാന്‍
എനിക്കു പറ്റുന്നില്ല
ഞാന്‍ പോവുകയാണു
നിനക്കിഷ്ടമാണെങ്കില്‍ നീയും വാ..
എല്ലാവരുടെയും കൂടെ നമുക്കും ......
Sunday, April 16, 2006
Subscribe to:
Post Comments (Atom)

3 comments:
സമീഹ,
ഇത് ആരെഴുതിയതാ?
നന്നായിട്ടുണ്ട്!
സമീ,
മലയാളം ബൂലോകത്തിലേക്ക് സ്വാഗതം
"സര്‍വ്വ വിസ്തൃതിയും ചിറകാക്കി
ഏതോ ഒരു പെരും പക്ഷി
എന്നെ റാഞ്ചാന്‍ താഴുകയായി.
ഭൂമിയും ആകാശവും എനിക്ക് നഷ്ടമായി.
ഞാന്‍ വെറുമൊരു ഇര മാത്രമായി."
Post a Comment