ഉപഭോഗസംസ്കാരവും അവളും
ഉപഭോഗസംസ്കാരത്തിന്റെ ഒളിയമ്പുകള്‍ തന്റെ ജീവിതത്തില്‍ തുളച്ചുകയറരുതെന്ന് അവള്‍ക്ക് നിര്‍ബന്ധമുണ്ടായിരുന്നു. ടിവിയില്‍ കാണുന്ന ഒരു പരസ്യവും ആ തീരുമാനത്തെ പിടിച്ചു കുലുക്കിയില്ല. "ഉപയോഗിച്ച് വലിച്ചെറിയുക" എന്ന സിദ്ധാന്തത്തെ അവള്‍ വെറുത്തു. ഗള്‍ഫിന്റെ പളപളപ്പിലും അവള്‍ സ്നേഹിച്ചത് തന്റെ നാടിനെയാണു. ഉപഭോഗസംസ്കാരത്തെ വീട്ടില്‍ വിരുന്നൂട്ടാത്തതില്‍ അവള്‍ക്കഭിമാനമായിരുന്നു.അവസാനം അവളും..................കഥയിങ്ങനെ..........
ഫ്ലാറ്റിനു താഴെയുള്ള പച്ചക്കറിക്കടയില്‍ നിന്ന് തേങ്ങ വാങ്ങുമ്പോള്‍ കടയിലെ പയ്യന്‍ ചോദിക്കും "ചിരകാതെ വേണമെന്നോ?" അവനല്‍ഭുതമായിരുന്നു. ചിരകാതെ തേങ്ങ വാങ്ങിക്കുന്ന ഒരേയൊരാള്‍ അവളായിരുന്നത്രെ.ആ ചോദ്യം സ്ഥിരമായി കേള്‍ക്കുന്നതിലുള്ള നീരസംകൊണ്ട് അവള്‍ ആ കടയില്‍ നിന്നും തേങ്ങ വാങ്ങാതെയായി. പക്ഷെ ഏതു കടയില്‍ ചെന്നാലും ഇതു തന്നെ സ്ഥിതി എന്നായപ്പോള്‍..അവള്‍ക്കൊരു സംശയം..എന്താ താന്‍ മാത്രം ഇങ്ങനെ...
ഒരു പരീക്ഷണാര്‍ത്ഥം അന്ന് അവള്‍ തേങ്ങ ചിരകി വാങ്ങിച്ചു..ഒരാഴ്ചയ്ക്കുള്ളത്..
ആ ആഴ്ച പിന്നിട്ടപ്പോള്‍ അവളാലോചിച്ചു... നാളികേരം ചിരകുന്ന സമയം ,അദ്ധ്വാനം..ഒക്കെ ലാഭം..ഒരമ്പതു ഫില്‍സധികമല്ലേ വരുന്നുള്ളു.....അതില്‍പിന്നെ അവള്‍ സ്ഥിരമായി നാളികേരം ചിരകിയാണു വാങ്ങിയത്...
ഒരു ദിവസം അവള്‍ കണ്ടു... തന്റെ ചിരവയുടെ നാക്ക് തുരുമ്പ് പിടിച്ചിരിക്കുന്നു... തന്റെ ആദര്‍ശത്തില്‍ നിന്നും താന്‍ വ്യതിചലിച്ചിരിക്കുന്നു എന്നപ്പോഴാണവള്‍ക്ക് ബോധ്യപ്പെട്ടത്. നാളികേരം ചിരകി വാങ്ങുന്നതിലുള്ള സുഖം അവളെ മയക്കിക്കളഞ്ഞിരുന്നു. തന്റെ വീട്ടില്‍ നിന്നും ഒരു സാധനം വലിച്ചെറിയേണ്ടി വന്നിരിക്കുന്നു..അതിനു കാരണം താന്‍ തന്നെയായിരുന്നു...
കേരളീയ തനിമ നിലനിര്‍ത്തണം എന്നത്രയധികം ആഗ്രഹിച്ചതു കൊണ്ടായിരിക്കാം കേരത്തില്‍ നിന്നു തന്നെ തുടങ്ങാം എന്നുപഭോഗവും തീരുമാനിച്ചിട്ടുണ്ടാവുക എന്നവള്‍ക്കു തോന്നി. അവള്‍ക്കു സ്വന്തത്തോടാണു ദേഷ്യം തോന്നിയത്..
എന്നിട്ടും തേങ്ങ ചിരകി വാങ്ങിക്കല്‍ നിര്‍ത്താന്‍ അവളുടെ മനസ്സ് സമ്മതിച്ചില്ല..
അന്നു മുതല്‍ തന്റെ സുഖമാണു തന്റെ ആദര്‍ശമെന്നവള്‍ തീരുമാനിച്ചു..........അങ്ങനെയാണ്‍ ആ സംഭവം അവസാനിക്കുനതും...
അവള്‍ ഉപഭോഗത്തിന്റെ പിടിയിലകപ്പെടുന്നതും....
[കേരളത്തെ ഇഷ്ട്ടപ്പെടുന്ന എന്നാല്‍ കേരളത്തില്‍ ജീവിക്കനിഷ്ടമില്ലാത്ത എന്റെ ആദ്യത്തെ കഥയും കേരത്തെക്കുറിച്ചായത് യാദര്‍ശ്ഛികമാകാം]
Friday, April 14, 2006
Subscribe to:
Post Comments (Atom)

3 comments:
ആദ്യത്തെ കഥ വളരെ നന്നായിട്ടുണ്ട് സമീഹ!
അഭിനന്ദനങ്ങള്‍!!!
എഴുതി തെളിയാന്‍ പറ്റിയ സ്ഥലമാണ് ബൂലോഗം (ബ്ലോഗുകളുടെ ഉലകം = ബൂലോഗം!)
ഇനിയും ഒരുപാട് ഒരുപാട് എഴുതണം.
ഈ കമന്റ് വായിക്കാന്‍ പറ്റുന്നുണ്ടോ?
സമീഹ മലയാളത്തില്‍ ബ്ലോഗ് ചെയ്യുന്നതും കാത്ത്...
ആശംസകളോടെ ....
മനോഹരം.
ചിന്തിപ്പിക്കാന്‍ കഴിയുന്ന ചിന്തകള്‍ സമീഹയ്ക്കുണ്ട്. മറ്റു രചനകളും നന്നയിട്ടുണ്ട്. കൂടുതല്‍ പ്രതീക്ഷിക്കുന്നു.
നല്ല വാക്കുകള്‍ക്ക് നന്ദി..
ഈ വഴിയെ പോകുമ്പോള്‍ എവിടെ കയറാന്‍ മറക്കരുതേ....
Post a Comment