Thursday, May 04, 2006

ഇത്‌ പ്രേമമോ???

ഇത്‌ പ്രേമമോ???



എത്രയോ ശവശരീരങ്ങള്‍ കണ്ടിട്ടുണ്ട്‌...എന്നിട്ടും ആ ശവശരീരം അവളെ അസ്വസ്ഥമാക്കിക്കൊണ്ടിരുന്നു..ആ ശരീരത്തില്‍ ഹൃദയമില്ലായിരുന്നു.. കണ്ണുകളും ചൂഴ്ന്നെടുത്തിട്ടുണ്ടായിരുന്നു...അവയ്ക്കെന്താണ്‌ സംഭവിച്ചത്‌??...
മെഡിക്കല്‍ കോളേജിലെ പ്രാക്റ്റിക്കല്‍ റൂമില്‍ ആ ശവത്തെക്കുറിച്ചുള്ള കമന്‍റുകള്‍ അവളോര്‍ത്തു.
"അവയവങ്ങള്‍ ദാനം ചെയ്തതായിരിക്കും"
"ഹൃദയം കാമുകി കൊണ്ടുപോയിക്കാണും"
"അതൊക്കെ ആലോചിച്ച്‌ നമ്മളെന്തിനാ തല പുകയ്ക്കുന്നത്‌? നമുക്ക്‌ ബാക്കി കൂടി കീറി മുറിക്കാം"
അത്‌ പറഞ്ഞത്‌ തന്‍റെ കാമുകനായിരുന്നു
എന്തൊരു നിസ്സ്‌ഃഗത..ഈ ശരീരത്തെക്കുറീച്ചവന്‍ പറഞ്ഞത്‌ അവള്‍ക്കുള്‍ക്കൊള്ളാനായില്ല.ഒരു കാര്യത്തിലും അവര്‍ക്കേറ്റുമുട്ടേണ്ടിവന്നിട്ടില്ല... പക്ഷെ ഇപ്പോള്‍ ജീവനില്ലാത്ത ഒരു ശരീരത്തെച്ചൊല്ലി...


നിശയുടെ അന്തഃകാരത്തില്‍ വവ്വാലുകള്‍ അവരുടെ ജോലികള്‍ തുടര്‍ന്നു.എല്ലാവരും സ്വാര്‍ത്തരാണ്‌..കിളികളും മറ്റു ജന്തുക്കള്‍പോലും..സ്വന്തം കൂടുകളിലേക്ക്‌ അവ ആരെയും അടുപ്പിക്കാറില്ലല്ലോ...അവളാലോചിച്ചു
കോളേജ്‌ മാഗസീനിലേക്ക്‌ രചനകള്‍ കൊടുക്കേണ്ട തിയ്യതി കഴിഞ്ഞിരുന്നു.സാഹിത്യത്തോടുള്ള അഭിരുചി അറിയാവുന്നത്‌ കൊണ്‍ടാണ്‌ തന്‍റേ രചന ഇപ്പേ്പ്പാഴും ആവശ്യപ്പെടുന്നത്‌. നാളെ എന്തായാലും എന്തെങ്കിലും എഴുതിക്കൊടുക്കണം പക്ഷെ ആ ശവം മനസ്സിനെ വേട്ടയാടുകയാണ്‌...
മണി രണ്‍ടായി... പുലരാന്‍ എനി മണിക്കൂറുകള്‍ മാത്രം...ഒന്നും മനസ്സില്‍ വരുന്നില്ലല്ലോ ...അവസാനം അവളെഴുതി...

'സുധിയും രാധികയും പ്രേമച്ചങ്ങലയില്‍ ബന്ധിക്കപ്പെട്ടവരാണ്‌ രാധിക അതീവസുന്ദരിയാണ്‌ പക്ഷെ അവളുടെ മിഴികളില്‍ വെളിച്ചമില്ലായിരുന്നു.സുധിയുടെ കണ്ണിലൂടെയാണവള്‍ ലോകം കണ്‍ടത്‌..സുധി ഡിഗ്രിക്ക്‌ പടിക്കുകയാണ്‌ പ്രേമം തലക്കടിച്ച്‌ നടന്നത്‌ കൊണ്ട്‌ സുധി ഡിഗ്രി തോറ്റു.അതോടെ വീട്ടില്‍ നിന്നും ഇറങ്ങാന്‍ അച്ഛന്‍ പറഞ്ഞു.കിട്ടാവുന്നത്ര പണവുമായി അവന്‍ രാധികയേയുംകൂട്ടി കോഴിക്കോട്ടേക്ക്‌ വണ്‍ടി കയറി...
ജീവിതയാഥര്‍ത്ഥ്യങ്ങള്‍ക്ക്‌ മുന്നില്‍ സുധി തളര്‍ന്നു പോയി.ജീവിതത്തിന്റെ നല്ലവശം കാണാന്‍ സുധിയോട്‌ രാധിക പറഞ്ഞു.അവനപ്പോഴും കിട്ടാത്തതിന്‍റേ കണക്കെടുക്കുകയായിരുന്നു.
ഒരു ദിവസം രാധിക തളര്‍ന്നു വീണു.ആശുപത്രിയില്‍നിന്ന്‌ ഡോക്ടര്‍ സുധിയോട്‌ പറഞ്ഞു,"ഉടനടെ ഹൃദയം മാറ്റി വെയ്ക്കണം,അല്ലെങ്കില്‍ ആയുസ്സ്‌ അധികമുണ്‍ടാകുമെന്ന്‌ തോന്നുന്നില്ല"
ഹൃദയം അന്വേഷിക്കാന്‍ പോകേണ്‍ട കാര്യം തനിക്കില്ല ..കാരണം കൊടുക്കാന്‍ കാശില്ല.എന്തു ചെയ്യണം എന്നറിയാതെ അവന്‍ പകച്ചു...പിന്നെ അവനാലോചിച്ചു,'തനിക്ക്‌ ജീവിതം വെറുപ്പാണ്‌.. തന്‍റെ ഹൃദയം അവളുടെ മുന്നില്‍ അടിയറ വെച്ചിട്ട്‌ കാലം കുറേയായി.ഇനിയത്‌ അവളുടെ ശരീരത്തില്‍കിടന്നടിക്കട്ടെ.'
ആ തീരുമാനത്തില്‍നിന്ന്‌ സുധിയെ പിന്തിരിപ്പിക്കാന്‍ ഡോക്ടര്‍ പരമാവധി ശ്രമിച്ചു. പക്ഷെ അവന്‍റെ തീരുമാനം ഉറച്ചതായിരുന്നു.മാത്രമല്ല തന്‍റെ രണ്ട്‌ കണ്ണുകളും അവള്‍ക്ക്‌ നല്‍കണമെന്നും അവന്‍ ഡോക്ടറോട്‌ പറഞ്ഞു.
പുതിയ ഹൃദയവും കാഴ്ച്ചയുള്ള കണ്ണുകളുമായി രാധിക ജീവിതത്തിന്‍റെ പുതിയൊരദ്ധ്യായത്തിലേക്ക്‌ കടന്നു.സുധിയെ അവള്‍ അന്വേഷിച്ചില്ല. നിറമാര്‍ന്ന ഭൂമിയെ കണ്‍കുളിര്‍ക്കെ കാണുകയായിരുന്നവള്‍..മാസങ്ങള്‍കഴിഞ്ഞും ആരും ഏറ്റു വാങ്ങാന്‍ വരാത്തതുകൊണ്ട്‌ സുധിയുടെ ജഡം ആശുപതിക്കാര്‍ മെഡിക്കല്‍ കോളേജിലെ കുട്ടികള്‍ക്ക്‌ വിട്ടു കൊടുത്തു.ആ ശരീരം അവര്‍ക്ക്‌ പടനോപകരണമായി.'

പിറ്റേന്നു കഥ അവള്‍ കാമുകനു കാണിച്ചു കൊടുത്തു.അവന്‍ ചോദിച്ചു,
"ആ ശവം നിന്റെ മനസ്സില്‍ നിന്ന്‌ പോയിട്ടില്ല,അല്ലേ??നീയെത്ര ശരീരങ്ങള്‍ കണ്ടതാ.അതിനെന്താ ഇത്ര പ്രത്യേകത?"
അവള്‍ക്കറിയില്ലായിരുന്നു.ആ ശവം അവള്‍ക്ക്‌ മറക്കാന്‍ പറ്റുന്നില്ലായിരുന്നു.


കോളേജിന്റെ നാളുകള്‍ അവസാനിക്കാറായി.ഇനി ഒരു ദിവസം കൂടിയേ ബാക്കിയുള്ളൂ..ക്ലാസ്സില്‍ വെച്ച്‌ തന്റെ കാമുകന്‍ പറഞ്ഞതിനെന്തു മറുപടി കൊടുക്കണം എന്നവള്‍ക്ക്‌ നിശ്ച്ചയമില്ലായിരുന്നു.ഭാവിയിലെ കാര്യങ്ങള്‍ അവള്‍ക്കൊരു ചോദ്യം പോലെ മുന്നില്‍മില്‍ക്കുന്നുണ്ടായിരുന്നു. നാളെ അവനൊരു മറുപടി കൊടുക്കണം...
അവസാനം അവള്‍ ഒരു തീരുമാനത്തിലെത്തി.
പിറ്റേന്നു ഒരു കത്ത്‌ കൊടുക്കാനായി അവള്‍ അവനെ കാത്തു നിന്നു..അതിലെഴുതിയതിങ്ങനെയായിരുന്നു
പ്രിയ്യപ്പെട്ട സുധി,
നമ്മള്‍ രണ്ടുപേരും നാലര കൊല്ലം പ്രേമിച്ചവരാണ്‌.ഒരുമിക്കണം എന്നാഗ്രഹിച്ചവരാണ്‌.ഒളിച്ചോടുക എന്നൊരൊറ്റ പോംവഴി മാത്രമേ നമുക്ക്‌ മുന്നിലുള്ളൂ നിനക്കെന്നോടുള്ള സ്നേഹം എന്നെ പേടിപ്പെടുത്തുന്നു.എന്നോടുള്ള ഇഷ്ടം പ്രകടിപ്പിക്കാന്‍ വേണ്ടി നീ നിന്നെത്തന്നെ ഇല്ലാതാക്കുമോയെന്ന്‌ ഞാന്‍ ഭയക്കുന്നു;ഞാന്‍ പണ്ടെഴുതിയ കഥയിലെ നായകനെപ്പോലെ.അവന്‌ നിന്റെ പേരാണല്ലോ ഞാനിട്ടിരുന്നത്‌.
അതുകൊണ്ട്‌ നമുക്ക്‌ ഈ ബന്ധം ഇവിടെ അവസാനിപ്പിക്കാം.പരസ്പരം ഓര്‍ക്കാന്‍ ഒരുപാട്‌ നിമിഷങ്ങളുണ്ടല്ലോ. നമ്മുടെ സ്നേഹം നമുക്ക്‌ മനസ്സില്‍ തന്നെ കാത്തു സൂക്ഷിക്കാം.
എന്നു സ്വന്തം
രാധിക

2 comments:

Kuttyedathi said...

സമീഹ വളരെ നന്നായി എഴുതുന്നുണ്ടല്ലോ. ഈ പോസ്റ്റുകളൊക്കെ എന്തേ ആരും നേരത്തെ കണ്ടില്ല എന്നല്‍ഭുതമായി. ഇപ്പോള്‍ മലയാളത്തില്‍ കാണുന്നതൊക്കെ, ആദ്യം ഇംഗ്ലീഷിലെഴുതി ഇപ്പോള്‍ മലയാളാത്തിലേക്കു പരിഭാഷപ്പെടുത്തിയതാണെന്നു വിശ്വസിക്കട്ടെ.

എന്തായാലും, thanimalayalam.org നോക്കിക്കോളൂ. അവിടെ Common settings for Blogger.com users എന്ന ലിങ്കില്‍ പറയുന്ന സെറ്റിങ്ങുകളൊക്കെ ചെയ്തോളൂ. കൂടുതല്‍ ആളുകള്‍ വായിക്കട്ടേന്ന്.

sami said...

Kuttyedathi: അഭിനന്ദനത്തിനു നന്ദി...
മലയാളത്തില്‍തന്നെ എഴുതിയതാണ്‌...ഭാഷാപരമായ തെറ്റുകളുണ്ടെങ്കില്‍ ശ്രദ്ധയില്‍പ്പെടുത്തുമല്ലോ,അല്ലേ?
settings ..i changed thanks for telling me.....
നിങ്ങളുടെ കമന്‍റ്‌സൊക്കെ വായിക്കുമ്പോള്‍ ആദ്യം ഓര്‍ക്കുന്നത്‌ വരമൊഴിയെ എനിക്ക്‌ പരിചയപ്പെടുത്തിയ കാലേഷേട്ടനെയാണ്‌...