Wednesday, May 31, 2006

വ്യക്തിത്ത്വത്തെ അറിയാന്‍ ശ്രമിച്ചപ്പോള്‍......

മനുഷ്യമനസ്സിനോളം സങ്കീര്‍ണ്ണാമായ മറ്റൊന്നില്ല തന്നെ.ഒരു മനസ്സ്‌ തന്നെ പലരോടും പല രീതിയില്‍ പെരുമാറുന്നു.എന്തു കൊണ്ട്‌? വ്യക്തമായൊരുത്തരം തരാന്‍ ഇന്നേ വരെ ശാസ്ത്രലോകത്തിനു സാധിച്ചിട്ടില്ല.മനുഷ്യന്‍റെ വ്യക്തിത്ത്വത്തെ സ്വാധീനിക്കുന്ന ഘടകങ്ങള്‍ എന്തൊക്കെ? എന്‍റെ ചിന്തയിലൂടെ...


ഒരു മനുഷ്യന്‍റെ വ്യക്തിത്ത്വത്തെ മൂന്നായി തിരിക്കാം:-

1.ഒപണ്‍ പാര്‍ട്ട്‌: എല്ലാവര്‍ക്കും അറിയാവുന്ന വ്യക്തിത്ത്വം. താന്‍ അങ്ങനെയാണെന്ന ബോധം അവനുമുണ്ട്‌; ചുറ്റുവട്ടത്തുള്ളവര്‍ക്കുമുണ്ട്‌.
ഉദ:പുകവലിക്കുന്നവന്‍; അവന്‍ പുകവലിക്കാരനാണെന്ന് അവനുമറിയാം; ബാക്കിയുള്ളവര്‍ക്കും അറിയാം

2. ഹിഡ്ഡാണ്‍ പാര്‍ട്ട്‌:മറ്റുള്ളവരില്‍നിന്ന് ബോധപൂര്‍വ്വം മറച്ചുവെയ്ക്കുന്ന കാര്യങ്ങള്‍.
ഉദാ:താന്‍ പണ്ട്‌ പ്രേമിച്ചുനടന്ന പെണ്ണിനെയാണ്‌ തന്‍റെ സുഹൃത്ത്‌ വിവാഹം ചെയ്തിട്ടുള്ളത്‌. അക്കാര്യം അവന്‍ സുഹൃത്തില്‍നിന്ന് മറച്ചു വെയ്ക്കും

3.ബ്ലൈന്‍റ്‌ പാര്‍ട്ട്‌: മറ്റുള്ളവര്‍ക്കറിയാവുന്ന,തനിക്കറിഞ്ഞുകൂടാത്ത തന്‍റെ സ്വഭാവം.
ഉദാ:ഞാനെഴുതുന്നതിലെ തെറ്റുകള്‍ നിങ്ങള്‍ക്കറിയാം;എനിക്കറിയില്ല...അറിയുമായിരുന്നെങ്കില്‍ ഞാനങ്ങനെ എഴുതുമായിരുന്നില്ല.

ഇനി, വ്യക്തിത്ത്വത്തെ സ്വാധീനിക്കുന്ന ഘടകങ്ങള്‍ [പെട്ടെന്നുള്ള ഒരാളുടെ സ്വഭാവമാറ്റത്തിന്‌ കാരണമയേക്കാവുന്ന കാര്യങ്ങള്‍]......

കുടുംബം: ആരുടെ കൂടെയാണോ താമസിക്കുന്നത്‌ അവരാണിവിടെ കുടുംബം എന്നതു കൊണ്ടുദ്ദേശിക്കുന്നത്‌ഭൂരിപക്ഷം പ്രവാസികളെപ്പറ്റി പറയുകയാണെങ്കില്‍ അവരുടെ കുടുംബം കൂടെത്താമസിക്കുന്ന സുഹൃത്തുക്കളാണ്‌. അവരുടെ പ്രവര്‍ത്തനങ്ങള്‍ നമ്മെ തീര്‍ച്ചയായും സ്വാധീനിക്കും.

ഓഫീസ്സ്‌/സ്കൂള്‍:താമസസ്ഥലത്തുള്ളതിനെക്കാള്‍ അധികം സമയം ചിലവൊഴിക്കേണ്ടി വരുന്നത്‌ ഓഫീസ്സിലാണ്‌[കുട്ടികളെപ്പറ്റി പറയുകയാണെങ്കില്‍ സ്കൂളും ട്യൂഷനും]അതു കൊണ്ട്‌ തന്നെ അവിടെയുള്ള അന്ത്‌ഃരീക്ഷം നമ്മുടെ പ്രവര്‍ത്തനങ്ങളില്‍ പ്രതിഫലിക്കും

സുഹൃത്തുക്കള്‍:മനസ്സില്‍ നാം അമൂല്യമായി കാത്ത്‌സൂക്ഷിക്കുന്ന സൌഹൃദ്ദങ്ങളാണിവിടെ പരാമര്‍ശിക്കുന്നത്‌.അവരുടെ വാക്കുകള്‍,പ്രവൃത്തികള്‍ തുടങ്ങിയവ നമ്മളെ സ്വാധീനിക്കും.ചന്ദനം ചാരിയാല്‍ ചന്ദനം മണക്കും;ചാണകം ചാരിയാല്‍ ചാണകം മണക്കും എന്ന് പൂര്‍വ്വികമതം.

മീഡിയ:വലിയവരേക്കാള്‍ കുട്ടികളെയാണിത്‌ സ്വാധീനിക്കുക.ഇന്ന് ഒന്നര വയസ്സുകാരന്‍റെ കയ്യിലാണ്‌ ടി.വിയുടെ റിമോട്ട്‌..അവനാണ്‌ തീരുമാനിക്കുന്നത്‌ അവനെന്തു കാണണമെന്ന്..ഇഷ്ട്മില്ലാത്തത്‌ കാണുമ്പോള്‍ അവന്‍ ചാനല്‍ മാറ്റുന്നു... കാണുന്നതനുകരിക്കാന്‍ പലപ്പോഴും കുട്ടി ശ്രമിക്കുന്നു.വലിയവരെ ബോധമണ്ടലത്തേക്കാള്‍ ഉപബോധമണ്ടലത്തേയാണ്‌ മീഡിയ സ്വാധീനിക്കുന്നത്‌..

യാതൊരു ശാസ്ത്രീയാടിസ്ഥനവും ഈ നിരീക്ഷണങ്ങള്‍ അവകാശപ്പെടുന്നില്ല........ഇത്‌ എന്‍റെ ചിന്ത...എന്‍റേത്‌ മാത്രം....

[ആളുകള്‍ എന്തുകൊണ്ടിങ്ങനെ എന്നു ചിന്തിക്കുന്നവര്‍ക്‌ക്‍വേണ്ടി സമര്‍പ്പിക്കുന്നു......]

11 comments:

abdul razak said...

very nice openion.

Reshma said...

സെമി, ഇനിയും സ്പേര്‍ പാര്‍ട്ട്സ് ഉണ്ടാവൂല്ലോന്ന് ഒരു ...
“അമ്മ” ഒരു പാടിഷ്ടായി. കേരളത്തില്‍ വളരാത്ത മലയാളിയാണെന്നറിഞ്ഞപ്പോ ഇത്തിരി അല്‍ഭുതവും. സെമി ഞങ്ങളുടെ ഒരു ഭാഗമായി കഴിഞ്ഞതോണ്ട് ഇനി സ്വാഗതിക്കുന്നില്ല:)‌

sami said...

രേഷ്മ,
ബാക്കി സ്പേര്‍ പാര്‍ട്ട്സൊന്നും കണ്ടില്ല ..അതുകൊണ്ട് മൂന്നില്‍ മതിയാക്കി...അവിടെയെവിടെയെങ്കിലും കിട്ടുകയാണെങ്കില്‍ ഇങ്ങോട്ട് പാഴ്സല്‍ ചെയ്യണേ.........
പിന്നെ അഭിനന്ദനത്തിനു നന്ദി
സെമി

ചില നേരത്ത്.. said...

സമീഹയുടെ നിരീക്ഷണങ്ങള്‍ എന്റെ നിരീക്ഷണങ്ങളുമായി തീരെ ഒത്തു പോകുന്നില്ല..
നഗരവാസികളില്‍ പലരും നിരീക്ഷണങ്ങള്‍ക്കും ധാരണകള്‍ക്കും വഴി തരാത്തവരാണ്..
കുറേ കൂടെ വിപുലമായ രീതിയില്‍ നിരീക്ഷണം വേണ്ടതുണ്ട് ഇക്കാര്യത്തില്‍..

ചിന്തകള്‍ക്ക് വളമിട്ടതില്‍ ഈ പോസ്റ്റിനോട് കടപ്പാടറിയിക്കുന്നു.

കാഴ്ച്ചക്കാരന്‍ said...

എങ്ങനെയാണീ സമീഹ ഇങ്ങനെയായത്‌?!!!

Thulasi said...

"നമ്മുടെ അകൊത്തൊരാളുണ്ട്‌. തീര്‍ച്ചയായിട്ടും അതേ,നഗ്നനായ ഒരു മനുഷ്യനുണ്ട്‌. നമ്മുടെ വേഷങ്ങള്‍ ഓരോന്നൊന്നായി അഴിഞ്ഞ്‌ വീഴുമ്പോള്‍ അവനെ കാണാവുന്നതേയുള്ളു. ദുരയും പൊള്ളയായ അഭിമാനവും അഹന്തയും ഈഗോയും കവചങ്ങളായി നാം കൊണ്ടു നടക്കുന്നു.അത്‌ അഴിഞ്ഞ്‌ വീഴുമ്പോള്‍ അവന്‍ ഞാനല്ലയോ എന്നറിയുകയും ചെയ്യും. അവനെ വായിച്ചെടുക്കുന്നവനാണ്‌ യഥാര്‍ത്ഥ അന്വേഷകന്‍.അവന്റെ ചെയ്തിയും ചൊല്ലും കണ്ണാടിജനലിലൂടെ നോക്കുന്നതു പോലെ സുതാര്യവുമാണ്‌"

(കളിയിലെ സര്‍ഗ്ഗാത്മക വ്യാപാരങ്ങളേയും, സദാ പുഞ്ചിരിക്കുന്ന കാല്‍പന്തുകളിയിലെ മാന്ത്രികനുമായ റോണാള്‍ഡീഞ്ഞോയെ കുറിച്ചും എം. പി സുരേന്ദ്രന്‍ മാത്രുഭൂമി ആഴ്ചപതിപ്പില്‍ എഴുതിയ ലേഖത്തിന്റെ തുടക്കം)

sami said...

ഇബ്രു,
താങ്കളുടെ നിരീക്ഷണങ്ങള്‍കൂടി എഴുതാമായിരുന്നു...ഒരു സം‌വാദം...അതെന്തുകൊണ്ടും നല്ലതാണ്...പിന്നെ എഴുത്തിന്‍റെ അപൂര്‍ണ്ണത ഞാന്‍ അംഗീകരിക്കുന്നു
കാഴ്ച്ചക്കാരാ,
ഞാനിങ്ങനെയായ കഥ....അത് കാഴ്ച്ചക്കാരനായ അങ്ങ് കണ്ടില്ല .....എന്തു ചെയ്യാനാ....എന്നെങ്കിലുമൊരിക്കല്‍ ഞാന്‍ അതൊക്കെ അക്ഷരങ്ങളാക്കാം....
തുളസി.......വളര അര്‍ത്ഥവത്തായ വരികള്‍....അവ കുറിച്ചിട്ടതിനു നന്ദി...
സെമി

Kaduva said...

Manglish kshemikkaney sami..ithu malayalathil akkan 'su' nte sahyam venam..vykthithvathe kurichulla chinda kollam..athu vayichappol oru chinda..oru shilpiyude chinda..oroo kallilum oru shilpam olinju kidakunnu..athine pothinjirikunna puramthodu neeki aa shilpathe anavaranam cheyyuka anu shilipiyude karmam...sookshmathyodeyum kshemayodeyum anavaran cheythillengil shilpam apoornavum,vikrithamam akum.athu pole oroo manushyanteyum ullilum oru vyakthithvam olinju kidakunnu..mathapithakkalum,adhyapakrum athine pothinjirukunna puramthodu neeki athine anavaranam cheyunnam..nalla adarshangal vazhi,nalla vidyabhyasam vazhi,nalla upadeshangal vazhi,nalla gunapaddangal v azhi....sookshmathayode.kshemayode..illengil athum apoornamaya shilpam pole vikritham ayitheerum..

കലേഷ്‌ കുമാര്‍ said...

സമീഹ, നന്നാകുന്നുണ്ട്!

Inji Pennu said...

സമീ
ഇത്രേം ഒക്കെ എങ്ങിനെ ഈ കൊച്ചു പ്രായത്തില്‍ ചിന്തിച്ചു അതു എഴുതുന്നു? അതും നാടു കാണാത്ത ഒരു മലയാളി?

പാമരന്‍ said...

ജനനം 1984 പഠിച്ചത് കച്ചവടം എന്നാലും നല്ല ചിന്താശക്തിയും രീതിയും Keep it up, സര്‍വ മംഗളങ്ങളും നേരുന്നു - സര്‍വശക്തന്‍ സഹായിക്കട്ടെ