Monday, June 19, 2006

അവസാനം ആ സുഹൃത്തെന്നെ കൊണ്ട്പോയി....


അവനെക്കുറിച്ച് ഞാന്‍ ഒരുപാട് കേട്ടിരുന്നു
ആദ്യമായി

അവന്‍റെ സാന്നിധ്യമറിഞ്ഞപ്പോഴേക്കും
അവന്‍
എന്‍റെ സ്തനങ്ങളില്‍ പിടിമുറുക്കിയിട്ടുണ്ടായിരുന്നു...
താമസിയാതെ അവന്‍ അത് സ്വന്തമാക്കി....
പിന്നെ,
അവനെ കണ്ടതെന്‍റെ ഗര്‍ഭപാത്രത്തിലായിരുന്നു
അതും അവന്‍ തന്‍റേതാക്കി...
അമ്മിഞ്ഞപ്പാല്‍ ചുരത്താന്‍ കഴിയാത്തവള്‍
പ്രസവിക്കണ്ട എന്നവന്‍ തീരുമാനിച്ചതാകും....
പിന്നെ,
അവന്‍ എന്‍റെ രക്തത്തില്‍ അലിഞ്ഞുചേര്‍ന്നു
സിരകളിലവന്‍റെ ചൂട് ഞാനനുഭവിച്ചു....
എന്‍റെ കൈകോര്‍ത്തവന് മധുവിധു ആഘോഷിക്കണമെന്ന്..
സമ്മതമല്ല എന്നു ഞാന്‍.....
അപ്പോഴവന്‍റെ കൂടെ ആത്മസുഹൃത്തുമുണ്ടായിരുന്നു
സുഹൃത്തെന്നെ ആര്‍ത്തിയോടെ നോക്കി
എന്‍റെ വെപ്രാളം കണ്ടപ്പോളെന്നോട് പറഞ്ഞു,
“ജീവനുള്ളതൊക്കെ ഒരുനാളെന്‍റേതാകും എന്നറിയില്ലേ?
പിന്നെയെന്തിനീ ഭയം...“
പതുക്കെ ,വളരെ പതുക്കെ....

ഞാന്‍ ആ സുഹൃത്തിന്‍റേതായി....
പിന്നെ ഞാന്‍ യാത്രയായി....
അവന്‍റെ ലോകത്തേക്ക്...
മധുവിധു ആഘോഷിക്കാന്‍.....

30 comments:

sami said...

"അവസാനം ആ സുഹൃത്തെന്നെ കൊണ്ട്പോയി...."

Reshma said...

“ജീവനുള്ളതൊക്കെ ഒരുനാളെന്‍റേതാകും എന്നറിയില്ലേ?
പിന്നെയെന്തിനീ ഭയം...“
അത്രേയുള്ളൂ ല്ലേ?

കലേഷ്‌ കുമാര്‍ said...

:(
കവിത കൊള്ളാം സമീ!

സാക്ഷി said...

സൂര്യപ്രകാശവും അതിന്‍റെ ഊഷ്മളതയും ഞാന്‍ അംഗീകരിക്കുന്നുവെങ്കില്‍ ഇടിയും മിന്നലും കൂടി ഞാന്‍ അംഗീകരിക്കണം. -ജിബ്രാന്‍

അതെ ജീവിതം സത്യമാണെങ്കില്‍ മരണം അതല്ലാതിരിക്കുന്നതെങ്ങിനെ.

നന്നായിരിക്കുന്നു സമി. എന്‍റെ ഒരു ടിച്ചറെ തേടിയും വന്നിരുന്നു ഈ കൂട്ടുകാരന്‍. ടീച്ചര്‍ കൂടെപ്പോയില്ല. മക്കള്‍ കുടിച്ചു വറ്റിച്ച ഒരു മുല മാത്രം വിട്ടുകൊടുത്തു. അന്നൊരു വിദ്യാലയം മുഴുവന്‍ അവര്‍ക്കായി പ്രാര്‍ത്ഥിച്ചതോര്‍ക്കുന്നു.

തണുപ്പന്‍ said...

കലക്കിയിട്ടുണ്ട് സെമീ, ഉള്ളിലെ കൂര്‍ത്തചിന്തകളെ വാക്കുകളിലാക്കിയപ്പോള്‍ ....

ശ്രീജിത്ത്‌ കെ said...

ആധുനികകവിതയും വഴങ്ങുമല്ലേ? നന്നായിരിക്കുന്നു. മനസ്സിലാക്കാന്‍ കുറച്ച് പാട്പെട്ടു. മനസ്സിലായപ്പോള്‍ കവിത ആസ്വദിച്ചു.

എന്നാലും ഇങ്ങനെ ഒരു വിഷയത്തെപറ്റി എഴുതിയത് മനസ്സിനെ വിഷമിപ്പിക്കുന്നു.

Inji Pennu said...

സെമി,എന്താ പറയാ? മനസ്സില്‍ തട്ടി...

evuraan said...

നന്നായിരിക്കുന്നു..!!!

ബിന്ദു said...

വിളിക്കാതെയെത്തുന്ന അതിഥി ! സെമീ... :(

Adithyan said...

മൃത്യോമാ അമൃതം ഗമയ

കണ്ണൂസ്‌ said...

നല്ല വിഷയം സമീ.

sami said...

കമന്‍റിയ എല്ലാവര്‍ക്കും നന്ദി....
ഇത്രയേ ഇപ്പൊ എഴുതാന്‍ തൊന്നുന്നുള്ളൂ...
ചുരുങ്ങിയ വാക്കുകളില്‍ ഒതുക്കുകയല്ല......നന്ദിപ്രകടനം....
മറക്കാന്‍ ശ്രമിക്കുന്ന സത്യങ്ങള്‍ ഓര്‍മ്മിപ്പിക്കരുതായിരുന്നു എന്നിപ്പോള്‍ തോന്നുന്നു......
ഒരിക്കല്‍കൂടി നന്ദി....ഇത് വായിച്ചവര്‍ക്കും, കമന്‍റിയവര്‍ക്കും.....
സെമി

ചില നേരത്ത്.. said...

കാലടിപ്പാടോരോന്നും വെച്ച് നാം അവനെ പുണരാന്‍ വെമ്പുകയാണല്ലോ..
പ്രര്‍ത്ഥനകളില്‍ ആശ്വാസം കൊണ്ട ദിനങ്ങളിലവനെ എതിരേല്‍ക്കാന്‍ ധൈര്യവും മറിച്ചാകുമ്പോള്‍ ഭീരുവുമാകുന്ന വിരുന്നുകാരനവന്‍.
ആയുസ്സിന്റെ പുസ്തകത്തിന്‍ ഒരുപാട് പേജുകള്‍ ഉണ്ടാകട്ടെ ..

വിശാല മനസ്കന്‍ said...

നൈസ്. റ്റച്ചിങ്ങ്!

കുറുമാന്‍ said...

ഇതും ഇന്നാ സെമീ വായിക്കാന്‍ കഴിഞ്ഞത്. ഇന്നലെ ധ്യാനത്തിലായിരുന്നു:)

എന്റെ മുതലാളിച്ചിയേയും കഴിഞ്ഞ വര്‍ഷം ഇവന്‍ പിടികൂടി..ആദ്യം അവര്‍ അടിപതറി. വിധിക്ക് കീഴടങ്ങാം എന്നു തീരുമാനിച്ചു. മൂകമായി, വീടിന്റെ ഇരുണ്ട കോണില്‍ തനിച്ചിരുന്നു വിലപിച്ചു.

പക്ഷെ മനസ്സിന്റെ ധൈര്യം കൊണ്ടവര്‍ (ഞങ്ങളുടെ പ്രാര്‍ത്ഥനയും) അവനെ എതിര്‍ത്ത് തോല്പീച്ചു. ഇന്നവര്‍ പഴയതിലും, ഊര്‍ജ്ജസ്വലതയോടെ ഞങ്ങളെ നയിക്കുന്നു.

സു | Su said...

നന്നായിട്ടുണ്ട് :)

പലരുടേയും കൂടെ ഒളിച്ചിരുന്ന് ജീവിതം കവര്‍ന്നെടുത്ത് അവന്‍ പോവും.

ഇടിവാള്‍ said...

നന്നായിരിക്കുന്നു സെമി !
ഞാന്‍ ആദിത്യന്റെ കമന്റ്‌ കട്ട്‌+പേസ്റ്റ്‌ ചെയ്യുന്നു ! മൃത്യോമ അമൃതം ഗമയ..........

പിന്ന്യേ.. ഈ കുറുമാന്റെ ധ്യ്യനമത്ര ശെരിയല്ല.... ഓരിക്കലീ ശിങ്കം.. ഗംഗാതീരത്തിരുന്നു ധ്യാനിച്ചു ! അതിനുശേഷം പോട്ടായിലും ! രണ്ടൂം ഒരോ സംഭവമായിരുന്നേയ്‌

കുറുമാന്‍ said...

സെമി : ഓ ടോ : ക്ഷമിക്കണേ, ദാ ഇടിവാളിന്റെ ഒരു കമന്റ് താങ്കളുടെ ബ്ലോഗില്‍.

പിന്ന്യേ.. ഈ കുറുമാന്റെ ധ്യ്യനമത്ര ശെരിയല്ല.... ഓരിക്കലീ ശിങ്കം.. ഗംഗാതീരത്തിരുന്നു ധ്യാനിച്ചു ! അതിനുശേഷം പോട്ടായിലും ! രണ്ടൂം ഒരോ സംഭവമായിരുന്നേയ്‌

ഇടിവാളെ, വേണ്ട വേണ്ട, എനിക്കുള്ള കമന്റ് എന്റ്റെ പോസ്റ്റിലും, മറ്റുള്ളവര്‍ക്കുള്ളത് അവരുടേതിലും ഇടണതാണ് മര്യാദ....

എന്താ ബൂലോഗരെ, ഞാന്‍ പറയുന്നത് ശരിയല്ലെ?

ഇടിവാള്‍ said...

കുറുമാനേ...
വെളിച്ചപ്പാടിനെ ഏല്ലാര്‍ക്കുമറിയാം കുറൂ !!! തിരിച്ചങ്ങോട്ടറിഞ്ഞില്ല്;ഏലും !!!

ഞാന്‍ കുറുവിനെപ്പറ്റിയൊരയിഡിയ കൊടുത്തതല്ലേ ??? ഷെമി മാഷെ !!!

അല്ലാ.. റിഡ്‌ജസ്സീന്നെപ്പ്പ്പോ കൂടണഞ്ഞു ???

sami said...

കുറുമാന്‍സാറ് വെള്ളമടിച്ചല്ലേ ധ്യാനിക്കാറ്....അതൊക്കെ അറിയാം........
ഇടിവാളേട്ടാ...പിന്നെ അധികം പറയുന്നില്ല....ഇവിടെ അടുത്ത് തന്നെയല്ലേ...പറഞ്ഞ് വന്നാല്‍ തമ്മില്‍ അറിയോങ്കില്‍ പ്രശ്നമല്ലേ....പിന്നെ ഓ: റ്റോ: ആയത് ഒരു പ്രശ്നമല്ല കുറുമാന്‍ സാറേ........

സെമി

sami said...

അതേയ്, ഞാന്‍ ചുമ്മ പറഞതാണേയ്...ക്യ്യ്റൂ സാറ്‌ സെരിയസ്സ് ആയി എടുക്കരുത് .ട്ടോ....

ജലീലു വക്കീല്‍ said...

നല്ല കവിത. സങതി ഒരു വിങ്ങലുണ്ടക്കുന്നുണ്ടു. ആശംസകള്‍...

ഗന്ധര്‍വ്വന്‍ said...

Those who got love in his looks,
Those who console me with a touch,
Those who can pat and encourage me
Those who can act as a staunch when I stumbles

I belongs to that eerie thing and nobody can hold me back.

Lustre of poetry in samy's words.

Hamrash said...

LñVú öhêtEïùLú
Here is an Audio Version of Su's Post. I hope that you will really enjoy. Click the below link to start downloading (30secs only).
Su Audio

dooradarshanam said...

hnസമി,
ഉള്ളിന്റെയുള്ളില്‍ നിന്ന് ഉരുവംകൊണ്ട ഈ വരികളില്‍ നിലകിട്ടാതെ ഈയുള്ളവനും. സമി, ഈ വേദനകള്‍ സന്തോഷത്തിനു വഴിമാറിയിരുന്നെങ്കില്‍...

ഷാജിദ്

കൈപ്പള്ളി said...

അര്‍ബുദമാണ് ഉദേശിച്ചദെങ്കില്‍, കവിത നന്നായിരുന്നു.
വിഷയങ്ങള്‍ ഇനിയും എത്രയോ ബാകി നില്കുന്നു. ലേഖനങ്ങള്‍ പോരട്ടെ. ലോകം കേള്‍കട്ടെ. ആഴത്തില്‍ ചിന്തിക്കുകയും എഴുതകയും ചെയ്യുന്ന മുസ്ലീം സ്ത്രീകളുടെ പട്ടിക വളരട്ടെ.

sami said...

അര്‍ബുദം തന്നെയാണുദ്ദേശിച്ചത്........
കൈപ്പള്ളിച്ചേട്ടാ,താങ്സ്.........
എല്ലാവരോടും.....
സെമി

Faris said...

"അവസാനം ആ സുഹൃത്തെന്നെ കൊണ്ട്പോയി...."

sami, bhayam thonunnu..!!!

binu said...

ആദ്യം ചിന്തിച്ചു ഈ സ്ത്രീക്കിതെന്തു പററിയെന്ന്........ അന്തരാ൪ഥം ഗ്രഹിച്ചപ്പോള് ലജ്ജിച്ചു പോയി..... Very good..... keep it up sami....

Model said...

AWESOME is not the word...Amazing dear..amazing. anooppta@gmail.com