Saturday, June 10, 2006

കുന്നിക്കുരു വിശേഷം: an epilogue

ഇതിലെ എല്ലാ കഥപാത്രങ്ങളും സാങ്കല്പികമാണ് എന്നവകാശപ്പെടുന്നില്ല....എങ്കിലും ഒരു പരിധി വരെ സാങ്കല്പ്പികമാണ്......

creative director umesh.p.nair[കുന്നിക്കുരു എനിക്ക് പരിചയപ്പെടുത്തിയതുകോണ്ടും,ചര്‍ച്ചയ്ക്ക് വഴിയൊരുക്കിയത്കൊണ്ടും]

producer: വക്കാരിമഷ്ടാ[ക്ഷമിച്ചിരുന്നുകൊണ്ട് ഞങ്ങളെ പ്രോത്സാഹിപ്പിച്ചതിന്]

lyrics: തണുപ്പന്‍

starring: കുന്നിക്കുരു

co-stars: ദേവരാഗം;അനില്‍

actress: സെമി

guest artist: മഞ്ചാടിക്കുരു

ഈ മൈക്രോമിനി ടെലിഫിലിമിലേക്ക് എല്ലാര്‍ക്കും സ്വാഗതം.....


first scene....[ദേവരാഗം ആന്‍റ് സെമി]

"ഹല്ലോ "
സെമിയാണോ? "
"അതെ ,ആരാ? "
"ഞാന്‍ ദേവരാഗം ബ്ലോഗിന്‍റെ.......... "
"ഓ...മനസ്സിലായി,എന്തൊക്കെയുണ്ട് വിശേഷങ്ങള്‍? "
"സുഖമാണ്,സെമിക്കോ? "
"സുഖം,ഇങ്ങനെ പോണു"
"സെമി ദുബൈലേക്ക് വരാറില്ലേ? "
"ദുബൈലേക്ക് തിരിക്കാനുള്ള തയ്യറെടുപ്പിലാ.."
"എന്നാ പിന്നെ ഇങ്ങോട്ടേക്കൊക്കെ വാ "
"അയ്യോ..അത്....ആ.....പിന്നെ ദേവേട്ടന്‍ സിറ്റിസെന്‍ററിലേക്ക് വരുമോ?അവിടെ വെച്ച് മീറ്റ് ചെയ്യാം "
"എന്‍റെ കൂടെ അനിലുണ്ട് ...ആ കക്ഷിയെ അറിയുമോ? "
"പിന്നില്ലാതെ...വക്കാരിച്ചേട്ടന്‍റെ ബ്ലോഗിലിരുന്ന് കുറെ കത്തി വെച്ചതല്ലേ "
"അതേ,അതു തന്നെ കക്ഷി... "
"ഒരാറു മണിയാവുമ്പോഴേക്കും ഞാനവിടെ എത്തും.ഏട്ടനു പറ്റുമോ? "
"ഓ .കേ,ഞാനുമെത്താം "
"എന്നാ പിന്നെ കാശ് കളയണ്ടാ...നേരിട്ട് കാണാം... "
"ഓ.കേ ബൈ "
"ബൈ "

second scene[location:city centre ,dubai]

"സെമിയല്ലേ? "
"അതെ,ഹല്ലോ....ദേവേട്ടനല്ലേ? "
"അല്ല....ഞാന്‍ അനില്‍... "
"അയ്യോ സോറി....എന്താ ദേവേട്ടനൊരു ചമ്മല്? "
"ഏയ്...ഒന്നൂല്യാ.... "
"പിന്നെ എന്തൊക്കെയുണ്ട് സെമി..."


[ബ്ലോഗ്ഗര്‍മാരെക്കുറിച്ചുള്ള സത്യസന്ധമായ പരദൂഷണമായതുകൊണ്ട് സെന്‍സര്‍ ബോര്‍ഡ് ഈ ഭാഗം വെട്ടിക്കളഞ്ഞു.....ബാക്കിയുള്ള സീനിലേക്ക്]


"സെമി ഞാനൊരു ഗിഫ്റ്റ്കൊണ്ട്വന്നിട്ടുണ്ട് ... "
"ദേവേട്ടാ,അതൊന്നും വേണ്ടായിരുന്നു"[കിട്ടിയാല്‍ കൊള്ളാം...എന്നു പരിഭാഷ]
"ഇഷ്ടായോന്ന് നോക്ക്... "
കയ്യിലേക്ക് വെച്ചു തരുന്നു,ഇന്ദ്രനീലത്തിന്‍റെ നീലനിറവും പദ്മരാഗത്തിന്‍റെ ചുവപ്പു നിറവുമുള്ള മനോഹരമായ ഒരു കുരു...അതേ....കുന്നിക്കുരു തന്നെ... അങ്ങനെ കുന്നിക്കുരു അരങ്ങത്തേക്ക് പ്രവേശിക്കുന്നു...ഇത്തിരി അഹങ്കാരത്തോടെ തന്നെ...


"സെമി നിനക്ക് ഞാനും കൊണ്ട്വന്നിട്ടുണ്ട് ഒരു സമ്മാനം"
"അനിലേട്ടാ......................."


കറുത്തിട്ടാണെങ്കിലും സുന്ദരിയായ ഒരു കുരു...അങ്ങനെ അരങ്ങത്തേക്ക് പ്രവേശിക്കുന്നു...നമ്മുടെയെല്ലാം പ്രീയങ്കരിയായ മഞ്ചാടിക്കുരു....

"എന്നാലും എന്നോടിതു വേണ്ടായിരുന്നു..."

ഇനിയോരു പാട്ട്

“മഞ്ചാടിക്കുന്നില്‍ മണിമുകിലുകള്‍ ദൂരെ
കുന്നിക്കുരുക്കുന്നില്‍ മണിമുകിലുകള്‍ ദൂരെ
പീലിവീശിയാടിടുന്നു മൂകം കുന്നിക്കുരു.
ലാ ലാ... ലാ... (കോറസ്)
നെറ്റിലൊരു ബ്ലോഗും ചേര്‍ത്ത്....“

സാങ്കേതിക തകരാറുകള്‍മൂലം പ്രക്ഷേപണം നിറുത്തി വെയ്ക്കുന്നതിന് മുമ്പൊരുചോദ്യം...
ആരു പറഞ്ഞു.... കുന്നിക്കുരുവിന് വിലയില്ലെന്ന്....

പുലിവാല്‍ക്കഷ്ണം:ഒരു ഇന്‍റര്‍വ്യൂയിലെ പ്രസക്ത ഭാഗത്തിലേക്ക്
“ഇങ്ങനെയൊരു അവാര്‍ഡ് പ്രതീക്ഷിച്ചിരുന്നോ?“
“ഒരിക്കലുമില്ല...നായികാപ്രാധന്യമുള്ള ഒരു ചിത്രമായതിനാല്‍ അഭിനയിച്ചു....പിന്നെ പ്രേക്ഷകരോടാണ് എനിക്ക് നന്ദി പറയാനുള്ളത്....എല്ലാ പ്രോത്സാഹത്തിനും “

പുലിവാല്‍ക്കഷ്ണത്തിനൊരു കഷ്ണം:കുന്നിക്കുരുവിനെക്കുറിച്ചെഴുതുമ്പോള്‍ ഇങ്ങനേയൊക്കെ സംഭവിക്കുമെന്ന് ഗുരു കരുതിയോ എന്തോ?

22 comments:

sami said...

കുന്നിക്കുരു വിശേഷം:an epilogue

ചില നേരത്ത്.. said...

എന്തായി കുന്നിക്കുരു?
എനിക്കൊന്നും മനസ്സിലായില്ല..ഇങ്ങിനെ ദുര്‍ഗ്രാഹ്യമായ തിരക്കഥയെഴുതല്ലേ..ആരെങ്കിലും സിനിമയെടുക്കും..

sami said...

ഇബ്രു,
വക്കാരിചേട്ടന്‍റെ ബ്ലോഗില്‍ സംഭവിച്ചതൊന്നും അറിഞ്ഞില്ലേ? അവിടുത്തെ കുന്നിക്കുരുവിനെക്കുറിച്ചുള്ള കമന്‍റൊക്കെ വായിച്ചതിനു ശേഷം ഈ തിരക്കഥ വായിക്കൂ....
സെമി

തണുപ്പന്‍ said...

അറിഞ്ഞില്ലേ....ഈ വര്‍ഷത്തെ ഏറ്റവും നല്ല നടനുള്ള തണുപ്പന്‍ പുരസ്കാരം കുന്നിക്കുരുവിന്.
(ഓഫ്സീനില്‍ സെമി തല കറങ്ങി വീഴുന്നു,
ഓഫ് ടു ഓഫ്സീനില്‍ അഭിമുഖക്കാരോട് പ്രശസ്ത നായിക : നായികാ പ്രാധാന്യമുള്ളത് കൊണ്ട് മാത്രമല്ല, തണുപ്പന്‍ പുരസ്കാരം പൂതിവെച്ഛാണ് ഇതിനിറങ്ങിത്തിരിച്ചത്.എന്നിട്ട് എന്നോടീ ചതി വേണ്ടായിരുന്നു.)

വക്കാരിമഷ്‌ടാ said...

അതു കൊള്ളാം... ഇതിനിടയ്ക്ക് സിനിമയും പിടിച്ചോ? ഇപ്പോള്‍ കുന്നിക്കുരുവും മഞ്ചാടിക്കുരുവും തമ്മിലുള്ള പത്ത് വ്യത്യാസം പുല്ലുപോലെ സെമിക്ക് പറയാന്‍ പറ്റില്ലേ. അതാണ്...

ബിന്ദു said...

ഹഹഹ... സെമീ.. എനിക്കും സിനിമയില്‍ ഒരു ചാന്‍സ്‌ തരാമെന്നു പറഞ്ഞിട്ടു...

മഞ്ഞാടിക്കുരു കണ്ടിട്ടില്ലെങ്കില്‍ പറയൂ ട്ടോ, നട്ടില്‍ നിന്നു കുറേ കൊണ്ടു വന്നിട്ടുണ്ട്‌..
:)

sami said...

തണുപ്പാ,
എന്നാലും എന്നോടിതു വെണ്ടാരുന്നു...

കാശുമുടക്കിയത് വക്കാരിച്ചേട്ടനല്ലേ...എന്നിട്ടതൊന്നും അറിഞ്ഞില്ലെന്നോ?...

ബിന്ദുച്ചേച്ചി,സിനിമ പിടിക്കുന്ന നേരം ഉറങ്ങിയിട്ട്...ഇപ്പോ ഇങ്ങനെയൊക്കെ പറഞ്ഞോ...മഞ്ചാടിക്കുരു.... സത്യം പറഞ്ഞാല്‍ കണ്ടിട്ടില്ല...
എന്നാലും ഇതൊന്നും കാണാതെ അവരെക്കുറിച്ചൊരു സിനിമ പിടിച്ച എന്‍റെ കഴിവ് അപാരം തന്നെ....അല്ല പിന്നെ...
[ആരും പറയാതത് കൊണ്ട് ഞാന്‍ തന്നെ പറയുന്നു...ഹ ഹ ഹ...]അല്ല പിന്നെ

തണുപ്പന്‍ said...

എനിക്ക് ഒരു ഐഡിയാ !!!
സിനിമയില്‍ നമുക്ക് ഒരു പാട്ട് ചേര്‍ത്താലോ?പാട്ടൊക്കെ റെഡിയായിട്ടുണ്ട്. സംഗീതം:തണുപ്പന്‍ എന്ന് എഴുതിച്ചേര്‍ക്കാമെങ്കില്‍ മാത്രം ഞാനത് ഇവിടെ പറയാം

sami said...

തണുപ്പാ,ഞാന്‍ റെഡി....അപ്പോ പാട്ട് ആകാം..
സംഗീതം തണുപ്പന്‍...
ആലാപനം:ഞാന്‍ തന്നെ...എന്തേ?
സെമി

തണുപ്പന്‍ said...

എന്നാ ഇതാ.. പാട്ട് പിടിച്ചോ, കോപ്പിയടിച്ചതാണെന്നൊന്നും പറയരുത്.പണ്ടെന്നോ ഏതോ സിനിമയില്‍ കേട്ടിട്ടുണ്ടെന്നോ മറ്റോ ആരെങ്കിലും പറഞ്ഞാല്‍ ഇത് റീമിക്സാണെന്ന് പറഞ്ഞാല്‍ മതി.

ഇതാണ് പാട്ട്:

മഞ്ചാടിക്കുന്നില്‍ മണിമുകിലുകള്‍ ദൂരെ
കുന്നിക്കുരുക്കുന്നില്‍ മണിമുകിലുകള്‍ ദൂരെ പീലിവീശിയാടിടുന്നു മൂകം കുന്നിക്കുരു.

ലാ ലാ... ലാ... (കോറസ്)

നെറ്റിലൊരു ബ്ലോഗും ചേര്‍ത്ത്....

ഇങ്ങനെ പോകും പാട്ട്.

Adithyan said...

സിനിമ പിടിത്തമാണല്ലെ?

ബോംബെലെ ധാരാവിയില് ജീവിക്കാന്‍ വേണ്ടി ഒരു ചെറിയ അണ്ടര്‍വേള്‍ഡ്‌ ഒക്കെ നടത്തുന്ന, ഉള്ളിന്റെ ഉള്ളില്‍ നല്ലവനായ ഒരു ‘ഭായ്‌‘ ടൈപ്പ്‌ റോള്‍ ഇതില്‍ കാണാന്‍ ചാന്‍സ്‌..ഇല്ലാ...ല്ലെ?
ഈ ഹമ്മര്‍ ഒക്കെ ഓട്ടിച്ചു നടക്കുന്ന ഒരു ‘ഭായ്’...

കാണില്ല അല്ലെ?

ദേവന്‍ said...

ഉണ്ടപ്പക്രു നായകന്‍ ആയി സിനിമ ഇറക്കിയ വിനയന്റെ ശിഷ്യ ആണൊ കുന്നിക്കുരു നായിക ആയി പടം എടുത്ത സെമി?

sami said...

തണുപ്പാ
പാട്ട് കൂട്ടിച്ചേര്‍ത്തിട്ടുണ്ട്..ട്ടൊ
[ആരും എന്നെ കൊല്ലാന്‍ വരാതിരുന്നാല്‍ മതിയാരുന്നു]
ആദിത്യാ,ഈ സിനിമ “സാങ്കേതികത്തകരാറ് മൂലം നിറുത്തി വെച്ചത്“....എന്‍റെ ബുദ്ധിയുടെ സാങ്കേതിക തകരാറുമൂലമാണെന്ന് മനസ്സിലായില്ലേ?സിനിമയില്‍ ഇനിയും കഥാപാത്രങ്ങളാവാം...തണുപ്പന്‍ ചെയ്ത പോലെ
ക്രിയേറ്റിവ് വര്‍ക്ക്സ് [കോപിയടിക്കലും ക്രിയേറ്റിവ് അല്ലേ?]ആകാം...എല്ലാം സമയാസമയം എഡിറ്റുന്നതാവും...
ദേവേട്ടാ,
ഇത്തിരി കാശുണ്ടാക്കാനായി ഇറങ്ങിയാല്‍ എല്ലാര്‍ക്കും അസൂയയാ...പിന്നെ നൂറുകൂട്ടം ചോദ്യങ്ങളാ...ദേവേട്ടനും അതില്പ്പെടുമോ?..
പിന്നെ സിനിമ ഓടുന്ന ലക്ഷണമൊന്നും കാണുന്നില്ല...മുടക്കിയ കാശെങ്കിലും തിരിച്ചു കിട്ടാനെന്താ വഴി എന്നാലോചിച്ചോണ്ടിരിക്ക്യാ ഞാന്‍...........

ദേവന്‍ said...

വിഷമിക്കണ്ടാ. ഓടാത്ത ഒരു പടം ഓടിക്കാന്‍ ഇതാ ദേവന്റെ വക സപ്ത മുഖ തന്ത്രം.

1. റ്റീവീയില്‍ സിനിമാ ഡയറി, സിനിമാ റ്റുഡേ, ഷൂട്ടിംഗ്‌ വിശേഷം ഇത്യാദി പരിപാടി പ്രൊഡ്യൂസ്‌ ചെയ്യുന്ന പെമ്പിള്ളേര്‍ക്ക്‌ എസ്റ്റീ ലോഡര്‍, ഷെനേല്‍, ഡയര്‍ തുടങ്ങിയ മുന്തിയ ബ്രാന്‍ഡ്‌ പെര്‍ഫ്യൂം വാങ്ങിക്കൊടുക്കുക.

2. സിനിമാ വാരികയെഴുത്തുകാര്‍ക്ക്‌, കാശ്‌, കോഴി, കോഴ, ഇത്യാദി എത്തിക്കുക

3. നായികയെയും നായകനേയും എങ്ങനേയും ദിവസവും പത്രത്തിലെത്തികുക, സെറ്റില്‍ ബോധം കെട്ടു വീണെന്നോ, വീട്ടുകാര്‍ കള്ളയൊപ്പിട്ടു നായികയെ വഞ്ചിച്ചെന്നൊ, ലൊക്കേഷനില്‍ നിന്നും പിണങ്ങിപ്പോയെന്നോ. ഒന്നും ഫലിച്ചില്ലെങ്കില്‍ ശകലം വിം ചായയില്‍ ഇട്ടുകൊടുത്ത്‌ മുഖ്യ നടീനടന്മാരെ ആരെയെങ്കിലും ആശുപത്രിയിലാക്കുക. എന്നിട്ടു .... ആത്മഹത്യക്കു ശ്രമിച്ചു എന്ന് അച്ചു നിരത്തിക്കുക.

4. സര്‍വ്വ മതിലേലും "വത്യസ്ഥമായൊരു ചിത്രം" "ട്രൂ സ്റ്റോറി" "നെവര്‍ ടോള്‍ഡ്‌ സ്റ്റോറി" എന്നൊക്കെ തലേക്കെട്ടുള്ള പോസ്റ്റര്‍ പതിക്കുക.

5. ഈരണ്ടു ലോറി അട്ടിമറിക്കാരെ കൂലിക്കെടുത്ത്‌ ഈ പടം ഇറങ്ങുന്ന സമയത്തെ മറ്റു തീയട്ടറുകളില്‍ ഓടുന്ന പടത്തിനെല്ലാം കൂക്കിവിളിയും ചെരുപ്പേറും നടത്തിക്കുക.

6. ഹൈക്കോടതിയില്‍ ഈ പടത്തിനെതിരേ നാലു ഡമ്മി കേസ്‌ ഫയല്‍ ചെയ്യുക "മത വികാരം ഇളക്കി വിടുന്നു" എന്നോ "എന്റെ കഥ മോഷ്ടിച്ചതാണ്‌ ഇത്‌" എന്നോ "എന്നെ കരിതേക്കാന്‍
വേണ്ടി എന്റെ പേര്‍സണല്‍ ലൈഫ്‌ സിനിമായാക്കി" എന്ന് എതെങ്കിലും അറിയപ്പെടുന്നയാളിനെക്കൊണ്ടോ കേസുകൊടുപ്പിക്കാനായാല്‍ എറ്റവും നല്ലത്‌

7. പടം ഇറങ്ങുന്നതുമാളിനെ ക്യൂ നിറുത്തി വീഡിയോ എടുത്ത്‌ റ്റീവീയില്‍ കാണിക്കുക ഒറോരുത്തരും തന്റെ മുഖം ക്യാമറയില്‍ വരുമ്പോ "അടി പൊളി" " ഞാന്‍ കരഞ്ഞുപോയി" "ഇതുവരെ ഇങ്ങനെ കണ്ടിട്ടില്ല" "കലക്കി" "സൂപ്പര്‍" എന്നൊക്കെ പറയണം . റ്റീവീയില്‍ മുഖം വരുമെന്നു പറഞ്ഞാല്‍ ആളു തനിയേ കൂടിക്കോളും, കാശുമുടക്കില്ല.

വക്കാരിമഷ്‌ടാ said...

ആദ്യത്തെ ദിവസം, ആ ഒരൊറ്റ ദിവസം ആള്‍ക്കാരെ തീയറ്ററിലൊന്നെത്തിച്ചാല്‍ മതി... കരഞ്ഞ് കൂക്കിവിളിച്ചോണ്ടായിരിക്കും ആള്‍ക്കാരൊക്കെ സിനിമാ കഴിഞ്ഞ് ഓടുന്നത്.

co-stars: ദേവരാഗം;അനില്‍
:) :) :) :) :)) :)))) :) :)

sami said...

ദേവേട്ടാ,
ഇതെല്ലാം വിഫലതന്ത്രങ്ങള്‍....
1.റ്റീ.വിയിലെ പെമ്പിള്ളേര്‍ക്ക് ഇതൊന്നും വേണ്ടത്രെ..
2.സിനിമാവാരികക്കാര്‍ക്ക് കോഴി,കോഴ തുടങ്ങിയവ വാങ്ങിച്ചുകൊടുത്തത് മിച്ചം
3.നായകന്‍ കുന്നിക്കുരുവായതുകൊണ്ടും നായിക ഞാനായതുകൊണ്ടും ആ പറഞ്ഞത് നടക്കില്ല.....വേണമെങ്കില്‍ co-stars: ദേവരാഗം;അനില്‍ എന്നിവരെ വെച്ച് ഒരു കൈ നോക്കാം
4.എല്ലാ മതിലിലും ‘പരസ്യം പാടില്ല’ എന്നെഴുതിവെച്ചിരിക്കുന്നു
5.അത്രയ്ക്ക് വേണ്ടാന്നൊരു തോന്നല്‍...
6.ഹൈക്കോടതിയില്‍ ആ കേസ് ഫയല്‍ചെയ്യാന്‍ ഏറ്റവും യോഗ്യന്‍ അങ്ങ് തന്നേയല്ലേ?അനുവാദം പോലും ചോദിക്കാതെ ഇങ്ങനെയൊരു സിനിമയെടുത്തതിന്.....
7.ഇക്കാര്യം ശ്രമിച്ചുനോക്കാം...കാശ് മുടക്കില്ലല്ലോ...

.::Anil അനില്‍::. said...

ദേ പിന്നേം.
താരങ്ങളുടെ കാള്‍ഷീറ്റ് കിട്ടാതെ എങ്ങനെയാ പേരുപയോഗിച്ചിട്ടിവിടെ പരസ്യം തുടങ്ങിയത്?
മയ്മൂട്ടീം മോഖം‌ലാലും അവരുടെ മാസ്കുവച്ചു പാട്ടുസീനെടുത്തതിനെതിരെ ഒടക്കി നില്‍ക്കുന്ന കാലമാണെന്ന് ഒരോര്‍മ്മേമില്ലേ? ;)

കലേഷ്‌ കുമാര്‍ said...

സമീ, ഇതൊരു അവാര്‍ഡ് പടമായിട്ടെടുക്കാന്‍ വേണ്ട തിരക്കഥ തയാറാക്കൂ...

തണുപ്പന്‍ said...

പടം ഓടാന്‍ വേറെ ഒന്നും വേണ്ട.. ആ മനോഹര കാവ്യഗുണ സമ്പന്ന ഗാനം തന്നെ ധാരാളം. സെമിയേ..പാട്ട് സീനില്‍ അഭിനയിക്കാന്‍ ആരൊക്കെയാ?

സു | Su said...

സിനിമയൊക്കെ എടുത്ത് വല്യ ആള്‍ ആയാല്‍ ആദ്യത്തെ ഇന്റര്‍വ്യൂ എനിക്ക് തരണേ. :)

tom mangatt said...

really interesting.. congrats!

Inji Pennu said...

യ്യൊ! ഞാന്‍ ലേറ്റ് ആയി പോയല്ല്ലൊ.. ഇതിന്റെ രണ്ടാം ഭാഗം വരുന്നുണ്ടൊ? അപ്പോഴെങ്കിലും..ഒന്നു മുഖം കാണിക്കാം..