Monday, July 10, 2006

കോപ്പിയടി

കോപ്പിയടി ഒരു കലയാണ്......ആ കലാരൂപത്തിലും മാറ്റങ്ങള്‍ വന്നു...എല്ലാറ്റിലും മാറ്റം വന്നത് പോലെ...
ഇന്ന് മൊബൈല്‍ ഫോണാണ് ആ രംഗത്ത് സജീവമായുള്ളത്.....മൊബൈല്‍ഫോണില്‍ പ്രധാന പോയിന്‍റുകള്‍ ഡ്രാഫ്റ്റ് ചെയ്യുക എന്നതാണ് സാധാരണ അവലംബിക്കുന്ന രീതി...സാഹസത്തിനു മുതിരുന്നവര്‍ പരീക്ഷാ ഹാളിലിരുന്ന് ഇന്‍ഫ്രാറെഡ്ഡ് ,ബ്ലൂടൂത്തും ഉപയോഗപ്പെടുത്തുന്നു....ബുദ്ധിയുള്ളവറ്ക്ക് ഉപയോഗിക്കാന്‍ പറ്റാത്ത ഒരു കലയാണ് കോപ്പിയടി എന്നത്കൊണ്ട് അവര്‍ ഈ കലയെ തമസ്കരിക്കാന്‍ ശ്രമിക്കുന്നു...മൊബൈല്‍ഫോണ്‍ സൈലന്‍റാക്കി മേശപ്പുറത്ത് വെച്ച് ‘നല്ല കുട്ടി‘ എന്ന ഇമേജ് ഉണ്ടാക്കുക എന്നത് മാത്രമാണ് ഇവരുടെ മുന്നിലുള്ള പ്രധാന കടമ്പ....മൊബൈലിലെ കാല്‍കുലേറ്ററുകള്‍ ഉപയോഗിക്കാന്‍ ഇന്‍വിജിലേറ്ററ്മാര്‍ അനുവദിക്കുന്നത് ഒരു അനുഗ്രഹമായി മാറുന്നു.....പിന്നെ ഉത്തരക്കടലാസ് ഫോട്ടോകളായി പരീക്ഷ മുറിയില്‍ അന്തഃരീക്ഷ മലിനീകരണമേതുമില്ലാതെ പറന്നു നടക്കുന്നു ....ഒരദൃശ്യസാന്നിധ്യമായി.........ചോദ്യപ്പേപ്പറുകള്‍ ചോറ്‍ന്നാലും ഇല്ലെങ്കിലും ജയിക്കണം എന്ന ചിന്താഗതിയാണ് ഈ പുതിയ വികസനത്തിന് തുടക്കമിട്ടത്....ഈ കലയെക്കുറിച്ച് സാറന്മാറ് മനസ്സിലാക്കുന്നത് വരെ ഇത് വിജയകരമായി മുന്നോട്ട് പോകുമെന്ന് കരുതുന്നു....അവര്‍ മനസ്സിലാക്കുമ്പോഴേക്കും പുതിയ രീതികള്‍ കണ്ടെത്താനുള്ള ശ്രമത്തിലാണെന്ന് കോപ്പിയടി വിദ്വാന്മാര്‍....
അവര്‍ക്കാശംസകള്‍.....

14 comments:

sami said...

കോപ്പിയടിയെക്കുറിച്ചല്പം

ഇടിവാള്‍ said...

ഇന്നത്തെ, ബ്ലൂടുത്തും, ഐ.ആറും വെച്ചുള്ള കോപ്പിയടിയ്ക്കെ ഒരു കോപ്പിയടിയാണോ സെമി ??

കോപ്പിയടി, കോപ്പിയടി,കോപ്പിയടി എന്നു പറഞ്ഞാല്‍, ആദ്യം മനസ്സില്‍ ഓടിവന്നെത്തുന്ന, കാടന്‍ എന്ന ഓമനപ്പേരിലുള്ള, എന്റെ കൂട്ടുകാരന്‍ സജി വര്‍ഗീസിനേയാണ്‌..

അതു പറഞ്ഞപ്പഴാ....
ഫൈനല്‍ ഇയറിലെ എഞ്ചിനീറിംഗ്‌ ഡ്രോയിങ്ങിന്റെ പരീക്ഷാക്കാര്യം ഓര്‍മ്മ വന്നത്‌ ! ഒരു പോസ്റ്റിനുള്ള സ്കോപ്പുണ്ട്‌ ! ഓര്‍മിപ്പിച്ചതിനു നന്ദി !

കുറുമാന്‍ said...

സമിയെ പുതിയ കോപ്പിയടി ടെക്നിക്ക് കൊള്ളാം. പഴയതൊരെണം ദാ
< a href="http://rageshkurman.blogspot.com/2006/04/blog-post_114588540695371405.html/"> ദാ ഇവിടെ കിടക്കുന്നുണ്ട് < /a>

വക്കാരിമഷ്‌ടാ said...

കോപ്പിയടിയുടെ ശാസ്ത്രീയ വശങ്ങള്‍ എനിക്കാദ്യം കാണിച്ചുതന്നത് നമ്മുടെ ലംബോയാണ്. പണ്ട് ദൂരദര്‍ശനില്‍ വന്ന ലംബോ സീരിയലില്‍ പ്രേം കുമാര്‍ അവിടുന്നും ഇവിടുന്നുമൊക്കെ പേപ്പര്‍ ചുരുളുകള്‍ എടുത്ത് അമ്മയെ കാണിക്കുന്നത് കണ്ടപ്പോള്‍ കോരിത്തരിച്ചുപോയി (ആ ദേഹം ആദ്യമായും അവസാനമായും കുറച്ച് കൊള്ളാവുന്ന രീതിയില്‍ അഭിനയിച്ചത് ലംബോയില്‍ മാത്രം എന്നാണ് എനിക്ക് തോന്നുന്നത്).

കോപ്പിയടിയുടെ നൂതന സാധ്യതകള്‍.. കൊള്ളാം സെമി.

കലേഷ്‌ കുമാര്‍ said...

സമീ, പരീക്ഷ എഴുതാന്‍ ചെന്നപ്പം ഇത് കണ്ടതാണോ?

Thulasi said...

അതെന്തു ചോദ്യാ കലേഷേ,
സമി ഒരു മാസം പ്രാക്ടീസ്‌ ചെയ്ത്‌ ഒപ്പിച്ചെടുത്തതല്ലേ?

( ഞാന്‍ ഓടി)

ഇത്തിരിവെട്ടം|Ithiri said...

ഇതുവായിച്ചപ്പ്പ്പോള്‍ ഒോര്‍മ്മവന്നത്‌ ഞങ്ങളുടെ യു.പി സ്കൂളിലെ ശശിമാഷെയാണ്‌. പരീക്ഷഹാളില്‍ വന്നാല്‍ പുള്ളി ഉറക്കെവിളിച്ചുപറയും. കോപ്പിയടിക്കുന്നവര്‍ എന്നെ കാണിക്കാതെ ചെയ്യണം.കണ്ടാല്‍ ഞാന്‍ പിടിക്കും. എങ്കിലും ചിലര്‍ കോപ്പിയടിക്കും.

അങ്ങനെ ഒരിക്കല്‍ സൈനുദ്ധീന്‍ (സ്കൂളില്‍ കുരുത്തകേടുകളില്‍ ഞങ്ങളുടെ ഹീറോ) ഏതോ ഒരു ഗൈഡ്‌ അപ്പടി മടിയില്‍ വെച്ച്‌ ഉത്തരപേപ്പറിലേക്കു പകര്‍ത്തുന്നു. രണ്ടുമണിക്കൂര്‍ പരീക്ഷയില്‍ 75%വും തീര്‍ന്നു.മേശയില്‍ തലവെച്ച്‌ സുഖമായി ഉറങ്ങുന്ന ശശിമാസ്റ്റര്‍, പെട്ടൊന്ന് മൂക്കില്‍പൊടി വലിക്കണം എന്നു തോന്നി തല ഉയര്‍ത്തിയതായിരുന്നു. അപ്പോഴാണ്‌ സൈനുദ്ധീന്റെ ലീലാവിലാസം ശ്രദ്ധയില്‍ പെടുന്നത്‌. അടുത്തുവന്നു എന്നിട്ട്‌ ഒരു ചോദ്യം എന്താ മോന്റെ പേര്‌, അവന്‍ പേരുപറഞ്ഞു. പിന്നെ കുറച്ച്‌ ഉപദേശവും കൂടെ ഒരു കമന്റും നിന്റെ തന്തയാണൊ എനിക്കു ശമ്പളം തരുന്നത്‌ എന്ന്. പിന്നെ പുതിയ ഒരു പേപ്പര്‍കൊടുത്തു. പരീക്ഷകഴിഞ്ഞു ശേഷം അവന്‍ നാലാംക്ലാസ്സില്‍ പഠിക്കുന്ന മഷുടെ മോനെ തേടിപ്പിടിച്ചു.. കയ്യില്‍ 25 പൈസകൊടുത്ത്‌ പറഞ്ഞു നളെ അഛന്‍ സ്കുളില്‍ വരാന്‍ നില്‍ക്കുമ്പൊള്‍ മൂക്കിപ്പൊടിപാത്രം മാറ്റി വെക്കണം, കൂടാതെ ഞങ്ങള്‍ക്ക്‌ ഒരു സുഗ്രീവാജ്ഞയും ഇനി മേല്‍ അദ്ദേഹത്തെ മൂക്കിപ്പൊടി എന്നു വിളിച്ചാല്‍ മതി, ഓരുവര്‍ഷം മുമ്പ്‌ നാട്ടില്‍ ചെന്നപ്പോള്‍ ഒരു ദിവസം ജേഷ്ഠന്റെ മകള്‍ പറഞ്ഞു ഇന്നു ശശി മാഷെ യത്ര അയപ്പ്‌ ആണെന്ന്, അറിയാതെ ഞാന്‍ ചോദിച്ചു ഏേതു ശശി മാഷ്‌, ഉത്തരം റെഡിയായിരുന്നു.... ആ മൂക്കിപ്പെടി മാഷ്‌...

kuzhoor wilson said...

b.com result varatte
appol ezhutham kooduthal

enthayalaum
copy adikkan kuttunnu

kuzhoor wilson said...

copy adikkan muttunnu ennu thruthi vaykkan apesha

sami said...

വിശാഖമേ,എന്നെങ്കിലും നീ മര്യാദയ്ക്ക് മലയാലം ‘കോപ്പിയടിക്കുമൊ?
സെമി

Adithyan said...

എന്നിട്ട് സെമി ‘നല്ല കുട്ടി’ ഇമേജ് ഉണ്ടാക്കിയോ അതോ ഐആര്‍/ബിടി ഉപയോഗിച്ചോ?

പരസ്പരം said...

കോപ്പിയടിക്കാനുപയോഗിക്കുന്ന ഈ മൊബൈല്‍ ഫോണ്‍ ഇപ്പോള്‍ കേരളത്തില്‍ ഒരു പരീക്ഷാ ഹാളിലും അനുവദനീയമല്ല എന്നാണെന്റെ അറിവ്.

എഞ്ജിനീയറിങ്ങ് പഠനകാലത്ത് മുഖ്യ പരീക്ഷകളില്‍ എക്സ്റ്റേണല്‍ ഏമാന്‍‌മാര്‍ കോപ്പിയടി കണ്ടാല്‍ ഉടനെയെടുത്ത് വെളിയില്‍ കളയും എന്നതിനാലും, കളഞ്ഞാല്‍ പിന്നെ ഭാവി കോഞ്ഞാട്ടയാകുമെന്നതിനാലും, ആരും ആ പരീക്ഷകളില്‍ കോപ്പിയടിയെന്ന കലാവിരുത് കാട്ടിയിരുന്നില്ല. കാട്ടിയിരുന്നവര്‍ എഞ്ജിനീയര്‍ സ്വപ്നം എന്നത്തേക്കുമായ് ഉപേക്ഷിച്ചു പോയിട്ടുമുണ്ട്. ഈ കാരണങ്ങളാല്‍ ഞങ്ങളുടെ മാസം തോറുമുള്ള ഇന്റേര്‍ണല്‍ അസ്സെസ്മെന്റ് റ്റെസ്റ്റുകള്‍ ഈ കലാപരുപാടി കാണിക്കുവാനുള്ളയിടമായിരുന്നു.

ലംബോയെപ്പോലെ കോപ്പിയെഴുതലായിരുന്നു ഈ മാസംതോറുമുള്ള ടെസ്റ്റിന്റെ തലേ ദിവസങ്ങളിലെ പഠനം.ഇങ്ങെനെ കോപ്പി വളരെ വൃത്തിയാ‍യി എല്ലാവര്‍ക്കും മനസ്സിലാകുന്ന വിധം എഴുതേണ്ടതിനാല്‍ കോപ്പിയെഴുതി ആ പാഠഭാഗം അറിയാതെ ഹൃദ്സ്ഥമാകാറുണ്ട്. എല്ലാവരും എഴുതേണ്ട ഭാഗങ്ങള്‍ മുമ്പുകൂട്ടി തീരുമാനിക്കും. പിന്നീട് ഇത് പരീക്ഷാ ഹാളില്‍ വെച്ച് പരസ്പരം കൈമാറും. ദൂരെയിരിക്കുന്നവര്‍ക്ക് ത്രോ കറക്ടാവാതെ പലപ്പോഴും പിടിക്കപ്പെടും. ഈ ക്ലാസ്സ് റ്റെസ്റ്റ് അത്ര മുഖ്യമല്ലാത്തതുകൊണ്ട് സാറന്മാര്‍ അത് വലിച്ച് കീറുമെന്നേയുള്ളായിരുന്നു. എങ്കിലും ഇത്തരത്തില്‍ ത്രോ കറക്റ്റാവാത്തവര്‍ക്ക്,അല്ലെങ്കില്‍ ക്യാച്ച് എടുക്കാത്തവര്‍ക്ക് ,പിടിക്കപെട്ടാല്‍ ഫൈന്‍ എന്ന രീതിയില്‍ ആ ടെസ്റ്റിലെ മറ്റുള്ള കോപ്പികള്‍ കൈമാറുമായിരുന്നില്ല.

പട്ടേരി l Patteri said...

ആപ്പൊള്‍ ഈങ്ങനെയും ബി കോം പാസ്സ്‌ ആകാം ആല്ലെ?

sami said...

ഇടിവാളേട്ടാ,ഞാന്‍ ഓര്‍മ്മിപ്പിച്ചല്ലോ....ഇനി പെട്ടെന്നു മനസ്സിലുള്ളത് ഇങ്ങോട്ട് കോപ്പിയടിക്കൂ..

കുറുജി,വക്കാരിച്ചേട്ടാ, ഇത് ചുമ്മ ഒരിടക്കാല പോസ്റ്റ്...സീരിയസ്സ് ആയി എഴുതിയതല്ലാ.......ചുമ്മ ഒരു തമാശയ്ക്ക്.....

കലേഷേട്ടാ,അതേ...ഇതൊക്കെ നേരില്‍ കണ്ടതാ..

തുളസിച്ചേട്ടാ,ഞാന്‍ ആഗസ്റ്റില്‍ നാട്ടീ വരുന്നുണ്ട്...എനിക്കൊന്ന് നേരിട്ട് കാണണം..ട്ടോ.....

ഇത്തിരിവെട്ടമേ,ആ സംഭവം എനിക്കിഷ്ടായി...

ആദിച്ചേട്ടാ, ഞാന്‍ ആ റ്റൈപ്പ് അല്ല.......ട്ടോ....

പരസ്പരമേ,നാറ്റിലേകാര്യം എനിക്കറിയില്ല........ഇവിടെ സുന്ദരമായി ഉപയോഗിക്കുന്നുണ്ട്...ഈ വക ടെക്ക്നിക്കുകള്‍

പട്ടേരി, ഞാന്‍ ഇപ്പോഴും പാസ്സായിട്ടില്ല ;-)

നന്ദി,എല്ലാവരോടും
സെമി