മേല്‍വിലാസം തരാതെ നീ പോയത്,
ഞാന്‍ എഴുതരുതെന്ന് കരുതിയോ?
ആവശ്യമില്ലാതെ പ്രകോപിപ്പിച്ചിരുന്നത്,
ഞാന്‍ വെറുക്കണമെന്നു കരുതിയോ?
എന്നോട് അടുക്കാതിരുന്നത്,
ഞാന്‍ വിഷമിക്കരുതെന്ന് കരുതിയോ?
എന്നെ വഴക്കു പറഞ്ഞിരുന്നത്,
ആത്മാര്‍ത്ഥതയുടെ അംശമില്ലാതെയോ?
‘കുഞ്ഞുമോളേ‘യെന്നു വിളിച്ചിരുന്നത്,
‘ഏട്ടനെ‘ല്ലാതെയായിരുന്നോ?
എന്നെ വിളിക്കാത്തത്,
ഏട്ടനെന്നെ ഓര്‍ക്കാത്തതുകോണ്ടോ?
എന്നോട് പറഞ്ഞതൊക്കെയും,
വെറുതെയായിരുന്നോ?
എങ്ങനെയായാലും,
ഞാന്‍ ഓര്‍ക്കാറുണ്ട്,
കരയാറുണ്ട്,
ഏട്ടനായിരുന്നല്ലോ എനിക്കെല്ലാം...
അതേട്ടന്‍ മറന്നാലും എനിക്ക് പറ്റില്ലല്ലോ...
ഒരുപക്ഷെ,
എന്‍റെ നന്മ ഉദ്ദേശിച്ചാവാം....
തണല്‍ തരുന്ന മരത്തിലേക്ക് ചാഞ്ഞ്
അതിനെ നിലം പതിപ്പിക്കുന്നവളല്ലേ ഞാന്‍...
ഞാന്‍ വരച്ച ഏട്ടന്‍റെ ചിത്രം
എന്നെ വേദനിപ്പിക്കുന്നു...
ഞാനത് വലിച്ചുകീറട്ടെയോ?
സഹിക്കാനവുന്നില്ല.... ഏട്ടാ..........
ഇപ്പോഴുതിര്‍ന്നുകൊണ്ടിരിക്കുന്ന മിഴിനീരിന്,
ഏട്ടനെ കൊണ്ടുവരാനുള്ള ശക്തിയുണ്ടായിരുന്നെങ്കില്‍....
Sunday, July 16, 2006
Subscribe to:
Post Comments (Atom)

38 comments:
your creations are very nice
by
Wish u all the best
സമീ,നല്ല കവിത!
സമീ നന്നായിരിയ്ക്കുന്നു...
നന്നായിരിക്കുന്നു, സമീ...
ഇഷ്ടായി...
നന്നായിരിക്കുന്നു...
തിരിച്ചു വരാനാവാത്ത വഴികളിലൂടെ നടന്നു പോയ ഏട്ടന്റെ രേഖാ ചിത്രം നന്നായിരിക്കുന്നു,അനിയത്തി.
ആവശ്യമില്ലാതെ പ്രകോപിപ്പിച്ചിരുന്നത്,
ഞാന്‍ വെറുക്കണമെന്നു കരുതിയോ?
ഇപ്പോഴുതിര്‍ന്നുകൊണ്ടിരിക്കുന്ന മിഴിനീരിന്,
ഏട്ടനെ കൊണ്ടുവരാനുള്ള ശക്തിയുണ്ടായിരുന്നെങ്കില്‍.... (ഈ വരികള്‍ മാത്രം വളരെ ഇഷ്ടപ്പെട്ടു)
ജീവിതത്തിലെ വിശാലതയില്‍ നിന്ന് സൌഹൃദങ്ങള്‍ മുന്നറിയിപ്പുകളില്ലാതെ നഷ്ടമാകുമ്പോള്‍ ഇരുട്ട് നിറഞ്ഞ ഇടനാഴികളില്‍ എവിടെയോ അവനെന്നെ(സൌഹൃദം) കാത്തിരിപ്പുണ്ടെന്ന് ഞാന്‍ കരുതാറുണ്ടായിരുന്നു..
എനിക്ക് ഒരിക്കല്‍ നഷ്ടമായ സുഹൃത്തിനെ കണ്ടെത്തിയപ്പോള്‍ വലിയ വേദന തോന്നി..പിന്നീടൊരിക്കലും നഷ്ടമായ സൌഹൃദങ്ങളെ തിരയുകയില്ലെന്ന് തീര്‍ച്ചപ്പെടുത്തുവാന്‍ അതെനിക്ക് പ്രേരണയായി. കാരണം വിരഹത്തിന്റെ കാലയളവില്‍ ഞാനവനെ(സുഹൃത്തിനെ) പറ്റി കരുതിയ ചിന്തകളെല്ലാം അവന്റെ തണുത്ത സ്വീകരണത്തില്‍ അലിഞ്ഞില്ലാതെ പോയി. സൌഹൃദങ്ങളെ വീണ്ടെടുക്കാന്‍ ശ്രമിക്കാതിരിക്കുക..നഷ്ടത്തിന്റെ ദു:ഖമാണ് കൊഴിഞ്ഞുപോയ സൌഹൃദത്തിനിനി ആകെ നല്‍കാന്‍ കഴിയുക..അതാസ്വദിക്കൂ..
shamee,
you have to read a lot,
the inexperiance,
the lackness of reading,
that what bulging in your poem,
you have the concepts,
you have the images,
but somewhere you r missing the flow which differ a poem from other types of liturature,
take it easy,
read much as u can,
time, i know it's a problem,
had some online malayalam webs for poetry,
like, 'moonamidam, harithakam etc.'
try to find that,
search for 'Sylvia Plath, Virginia Woolf'etc.
സെമീ: നന്നായി.. ആത്മാര്‍ഥതയുടെ അംശത്തോടെ....
കൂടുതല്‍ വിശകലനത്തിനുള്ള സ്കോപ്പ് ഐ മണ്ടയില്ലാത്തതിനാല്‍, വേറൊന്നും പറയുന്നില്ല.
ഇനിയും എഴുതുക..
സമീ
കവിത നന്നായി
ചേട്ടനോടു അത്ര ഇഷ്ടമാണെങ്കില്‍
ഇനിയെങ്കിലും തണല്‍ മരങ്ങള്‍ തേടി
ചാരാന്‍ പോകുന്നതു നിര്‍ത്തു
സത്യമേവ ജയതേ
മോടികളും മെയ്ക്കപ്പും ഇല്ലാത്ത ഒരു നല്ല കവിത.
-പാറു
വിരഹത്തിന്റെ കാലയളവില്‍ ഞാനവനെ(സുഹൃത്തിനെ) പറ്റി കരുതിയ ചിന്തകളെല്ലാം അവന്റെ തണുത്ത സ്വീകരണത്തില്‍ അലിഞ്ഞില്ലാതെ പോയി. സൌഹൃദങ്ങളെ വീണ്ടെടുക്കാന്‍ ശ്രമിക്കാതിരിക്കുക..നഷ്ടത്തിന്റെ ദു:ഖമാണ് കൊഴിഞ്ഞുപോയ സൌഹൃദത്തിനിനി ആകെ നല്‍കാന്‍ കഴിയുക..അതാസ്വദിക്കൂ..
ഇബ്രൂ, ആ പറഞ്ഞതു പരമാര്‍ത്ഥം... ആ സത്യം ഇതില്‍ക്കൂടുതല്‍ തെളിവോടെ പറയാനാവില്ല..
മരിക്കുന്‍പൊഴും
നമ്മുടെ ഇമൈല്‍ വിലാസം....
അതില്ല്ക്കു വരുന്ന
കത്തുകള്‍...
വാരിക്കോരി സ്നേഹം നല്‍കി, സന്തോഷങ്ങളില്‍ കൂടെ നിന്ന്, ദുഖങ്ങളില്‍ പങ്കുചേര്‍ന്നാശ്വസിപ്പിച്ച ഒരു ജ്യേഷ്ഠന്റെ വിരഹത്തിന്റെ നോവ്, നൊമ്പരങ്ങള്‍ ഒരു കുഞ്ഞു കവിതയിലൂടെ വരച്ചിട്ടിരിക്കുന്നു സെമി.
വേറെ എന്ത് ഞാന്‍ പറയും?
ഇബ്രുവിന്റെ കമന്റ് നന്നായിരിക്കുന്നു.
“എനിക്ക് ഒരിക്കല്‍ നഷ്ടമായ സുഹൃത്തിനെ കണ്ടെത്തിയപ്പോള്‍ വലിയ വേദന തോന്നി..പിന്നീടൊരിക്കലും നഷ്ടമായ സൌഹൃദങ്ങളെ തിരയുകയില്ലെന്ന് തീര്‍ച്ചപ്പെടുത്തുവാന്‍ അതെനിക്ക് പ്രേരണയായി. കാരണം വിരഹത്തിന്റെ കാലയളവില്‍ ഞാനവനെ(സുഹൃത്തിനെ) പറ്റി കരുതിയ ചിന്തകളെല്ലാം അവന്റെ തണുത്ത സ്വീകരണത്തില്‍ അലിഞ്ഞില്ലാതെ പോയി. സൌഹൃദങ്ങളെ വീണ്ടെടുക്കാന്‍ ശ്രമിക്കാതിരിക്കുക“
ചില സൌഹൃദങ്ങളെങ്കിലും ഇങ്ങനെ തന്നെയാണ്. വലിയ കാര്യമായി നമ്മളൊക്കെ മനസ്സില്‍ കൊണ്ട് നടന്നിട്ട്, പിരിഞ്ഞ് കഴിഞ്ഞ് എന്നെങ്കിലും കൂടിക്കാണുമ്പോള്‍ പിന്നെ വെറും പരിചയക്കാരെപ്പോലെ. പ്രയോറിറ്റികള്‍ മാറുന്നതുകൊണ്ടായിരിക്കാം. കൂടുതലും അങ്ങനെയല്ലാത്തവര്‍ ആണെങ്കിലും.
എന്നാലും ആ സൌഹൃദങ്ങള്‍ തന്ന നല്ല നിമിഷങ്ങളെ മറക്കാനാകുമോ....
ഇത് ഒരു കവിതയാണെന്ന് കമന്റുകള്‍ കണ്ടപ്പോഴാണ് മനസ്സിലായത്. എനിക്കിത് സെമി തന്റെ വിഷമം എന്നോട് പറഞ്ഞപോലെ തോന്നി. മനസ്സില്‍ തട്ടി സെമീ, എഴുത്തിന്റെ ഭംഗിയേക്കാള്‍ എനിക്ക് സെമിയുടെ വിഷമാമാണ് കാണാന്‍ കഴിയുന്നത്. സെമി എന്നോട് ഈ നഷ്ടപ്പെട്ടുപോയ സുഹൃത്തിനെക്കുറിച്ച് സംസാരിച്ചിട്ടുള്ളത് കൊണ്ടാകാം.
സെമി ആവശ്യത്തില്‍ കൂടുതല്‍ വിഷമിക്കുന്ന പോലെ എനിക്ക് തോന്നുന്നു. സുഹൃത്ത് പോയത് കുറച്ച് കാലത്തേക്ക് മാത്രമാണെന്നും, എളുപ്പം തന്നെ തിരിച്ച് വരുമെന്നും കരുതിക്കൂടേ? സെമി ശ്രീയേട്ടന്‍ എന്ന് വിളിക്കുന്ന ആ സുഹൃത്തിന് പകരമാവില്ലെങ്കിലും പേരു കൊണ്ടെങ്കിലും ഇന്നൊരു ശ്രീയേട്ടന്‍ സെമിയുടെ കൂടെ ഇല്ലേ?
കണ്ണുനീര്‍ തുടയ്ക്കൂ സെമീ, സുഹൃത്ത് പോയത് ഏതെങ്കിലും നല്ല ലക്ഷ്യത്തിനാണേന്ന് കരുതി ആ ലക്ഷ്യപ്രാപ്തിക്ക് ആശംസകളായി സമിയുടെ ഒരു പുഞ്ചിരി സമ്മാനിക്കൂ പകരം.
പറയുന്നത് ഹൃദയം കൊണ്ടാകുമ്പോള്‍ കേള്‍ക്കുന്നത് മറിച്ചാവില്ലല്ലോ. ജീവിതത്തിന്‍റെ ഒരേട് ചീന്തിയെടുത്ത് നീട്ടുമ്പോള്‍ നന്നായെന്ന് പറയുന്നതെങ്ങിനെ, അതിന് കണ്ണീരിന്‍റെ നനവുള്ളപ്പോള്‍ പ്രത്യേകിച്ചും. നന്മകള്‍ നേരുന്നു.
ആ ചിത്രം വരച്ച വിരലുകള്‍ എന്തിനു ഒളിച്ചുവയ്ക്കുന്നു?
സെമീ,
നല്ല കവിത!!
നല്ലപോലെ മനസ്സില്‍ തട്ടുന്ന , പുറംമോടികളില്ലാത്ത
കവിത. ഇഷ്ടായി.
അനോണി,നന്ദി:)
കലേഷേട്ടാ,നന്ദി:)
അത്തികുര്‍ശി,നന്ദി:)
ഇത്തിരിവെട്ടമെ,നന്ദി:)
മുസാഫിര്‍ചേട്ടാ,താങ്കളുടെ അഭിനന്ദനം വിലപ്പെട്ടതാണ്....നന്ദി:)
ഇബ്രു,ആദി,..‘നഷ്ടത്തിന്റെ ദു:ഖമാണ് കൊഴിഞ്ഞുപോയ സൌഹൃദത്തിനിനി ആകെ നല്‍കാന്‍ കഴിയുക..‘....ആ നഷ്ടങ്ങളില്‍ വിഷമിക്കാനാണെനിക്കിഷ്ടം...എന്‍റെ പരാജയത്തിനു കാരണമതാകാം....
അബ്ദുല്ലാ,താങ്കളുടെ കമന്‍റ് എനിക്കിഷ്ടപ്പെട്ടു...വായനയെക്കാള്‍ എഴുത്തിനു പ്രാധാന്യം കൊടുക്കുന്നുണ്ടെന്ന് എനിക്കും തോന്നി...my documentsഇല്‍ 34 സൃഷ്ടികള്‍ അപൂര്‍ണ്ണമായി കിടക്കുന്നു...ഒരു സാംബിളിതാ....
This was the reason y they r not getting married, sighed Smitha she had just finished her crucial report on the scientists working with the atomic centre. It was something above her expectation Smitha always enjoyed investigating and that was why she chose the media field.
The whole incident seemed to be a dream. Smitha was rarely online and very rarely in chat rooms. She never had enough time. On that day she entered a chat room and had a chat with a young scientist. Smitha felt that she had some sought of illusion as she was thinking about scientists for the past couple of days. She had noticed that most of the scientists were unmarried and wondered why? As the bond of friendship between them grew she understood the reason behind this. What a pity it was…
Is this what the lives of scientists are? If then, it was great that not much of them are there. He told her about the life of a scientist. As a reporter she understood the depth of it. The worst part was that she could never report the brutal situations the scientists faced. her news editor would say that all these will create a negative impact
[രണ്ട് വര്‍ഷം മുമ്പെഴുതിയതാ...]ഒറ്റയിരിപ്പിനെഴുതിയാല്‍ മാത്രമേ പൂര്‍ത്തിയാക്കു....ഇല്ലെങ്കില്‍ ഇതു പോലെ കിടക്കും........മാറാന്‍ ശ്രമിക്കാം.......ഹാ..ഒരു ബ്ലോഗ് തുടങ്ങാലോ......സെമിയുടെ അപൂറ്ണ്ണ സൃഷ്ടികള്‍........വിക്കിയിലെ അപൂര്‍ണ്ണ ലേഖനങ്ങള്‍ പോലെ[അമ്പട് ഞാനേ......]പിന്നെ എഴുത്തിന്‍റെ ഒഴുക്കില്ലയ്മ ബോധപൂര്‍വ്വമാ.......മുറിഞ്ഞ ഹൃദയത്തില്‍ നിന്ന് മുറിഞ്ഞ വരികള്‍ മതി എന്നു കരുതിയാ.....[ബാക്കി എഴുതിയതൊക്കെ ഭയങ്കര ഒഴുക്കാണെന്നീ പറഞ്ഞതിനര്‍ത്ഥമില്ല...
പിന്നെ താങ്കള്‍പറഞ്ഞതൊക്കെ വായിക്കാറുണ്ട്....ഒരാത്മവിശകലനത്തിന് താങ്കളുടെ കമന്‍റ് കാരണമായി........നന്ദി:)
ഇടിവാളേട്ടാ,മണ്ടയില്ലാത്തവര്‍ക്കു വിശകലനം ചെയ്യാനല്ലേ മണ്ടയില്ലാത്ത ഞാന്‍ ബ്ലോഗുന്നേ..;-)
പല്ലി,ഒറ്റയ്ക്കു ജീവിതത്തെ നേരിടാനുള്ള കരുത്തില്ലാതെ പോയി...എങ്കിലും ശ്രമിക്കാം...
പാറു,അരവിന്ദ്,മോടികളില്ലാത്ത ഹൃദയത്തില്‍നിന്ന് വന്ന മോടികളില്ലാത്ത വരികളാണിത്.......ഹൃദയത്തിന്‍റെ ഭാഷ കവിതയാണല്ലോ..അതുകൊണ്ടാകാം ഇത് കവിതയായി എല്ലാവര്‍ക്കും തോന്നിയത്....
കുറുസാറെ,ശുക്രിയാ....എല്ലാതെന്താ പറയ്വാ?....
വിത്സേട്ടാ,ഈ മെയില്‍ അയച്ചില്ലെങ്കിലും,ഓര്‍ത്താല്‍ മതിയാരുന്നു........
ദിവാസ്വപ്നമേ,‘സൌഹൃദങ്ങള്‍ തന്ന നല്ല നിമിഷങ്ങളെ മറക്കാനാകുമോ....‘ ഇല്ല എന്നതിന് തെളിവാണീ വരികള്‍...
ശ്രീയേട്ടാ,എന്തോ..എനിക്കൊന്നും പറയാന്‍ തോന്നുന്നില്ല...
സാക്ഷി,നന്ദി.....പിന്നെ ഈ വരച്ച വിരലുകള്‍ ഒളിപ്പിക്കുകയല്ല....മൌസ് ഇപ്പോഴും വഴങ്ങിയിട്ടില്ല....ബാലപാഠങ്ങള്‍ പറഞ്ഞു തരുമല്ലോ,അല്ലേ? :)
ദില്‍ബാസുരാ,നന്ദി :)
ഒരിക്കല്‍കൂടി നന്ദി,വായിച്ചവര്‍ക്കും,കമന്‍റിയവര്‍ക്കും....
സെമി
നന്നായിട്ടുണ്ട്, എഴുത്തും വരയും. :)
ഇതെഴുതിക്കഴിഞ്ഞപ്പോള്‍ വല്ലാത്തൊരു ആശ്വാസം തോന്നുന്നില്ലേ സെമീ???
പിന്നെയെങ്ങിനെ താന്‍ പരാജിതയാകുന്നു?
സൂക്ഷിച്ചു നോക്കൂ, ഹൃദയത്തിലെ മുറിപ്പാടുകള്‍ മാഞ്ഞു തുടങ്ങിയില്ലേ എന്ന് !!!
മുറിഞ്ഞ വരികള്‍ തുടര്‍ന്നും പ്രതീക്ഷിക്കുന്നു...
De njan enthi.....Ini kareyenda tto
Friendly Friend :D
ഇതും ജീവിതത്തിന്റെ ഭാഗം,ഓര്‍ത്തോര്‍ത്ത് വിങുന്നതിലും ഒരു സുഖമൊക്കെയുന്ദു...
ഒന്നും പൂര്‍ണമല്ല,
അല്ലെങ്കില്‍ പൂര്‍ത്തിയാക്കരുത്,
പൂര്‍ണമാവുന്നത് മരണമാണ്.
പിന്നെ വായിക്കണം എന്നു പറഞ്ഞതിന്റെ അര്‍ഥം എഴുതരുത് എന്നല്ല, തൊന്നുബൊഴൊക്കെ എഴുതുകതന്നെ ചെയ്യുക,വായന എഴുത്തിന്റെ ആഴത്തേയും സൌന്ദര്യത്തേയും വര്‍ദിപ്പിക്കുന്നു, വായനപൊലതന്നെ തുടര്‍ചയായി ചെയ്യേണ്ടതന്ണ് എഴുത്തും, രണ്ടിനും ഒരേ പ്രാധാന്യം കൊടുക്കണം
ഞാന്‍ അബ്ദുള്ള തന്നെ,
പുതിയ ബ്ലൊഗ് നൊക്കം, കമന്റിടാം
ശാപമായി പിറക്കേണ്ടി വന്നതും
ഭൂമിലെത്തിയെന്നറിഞ്ഞപ്പോള്‍ കരഞ്ഞതും
ഞാന്‍ ചെയ്ത തെറ്റോ?
ഈ കമ്മന്റ് എനിക്കിഷ്ടമായി.അഭിനന്ദനങ്ങളുടെ കൂപ്പുകൈ.
ഒരു പോസ്റ്റിനു മറ്റൊരു പൊസ്റ്റിലെഴുതിയ കമ്മെന്റിനയക്കുന്ന അഭിനന്ദനം.
വേണു.
മാര്‍വലസ്!!!
ചിത്രകാരികൂടെയാണല്ലേ :)
ആ ഏട്ടന്‍ ഞാനായിരുന്നെങ്കില്‍... ആ ചിത്രത്തിന് എന്റെ ഛായ ആയിരുന്നെങ്കില്‍... അകലാന്‍ വിടാതെ സ്നേഹച്ചങ്ങല തീര്‍ത്ത അനുജത്തി എന്റെ ആയിരുന്നെങ്കില്‍.... ആ മിഴി നീരില്‍ ഒഴുകി വരാന്‍ മാത്രമെന്‍ ഭാരം തെല്ലു കുറഞ്ഞെങ്കില്‍....! ഇഷ്ടായി, അവസാന വരി...
nice to read..!!!
plz keep writing.. hey am also frm edappal...!!
www.inext.in
സ്വന്തമായി ഇ മെയ്‌ല് അഡ്രെസ്സെങ്ങിലുമ്മുണ്ടെല്ലോ ഭാഗ്യം
സെമിക്കുട്ടീ...
കുറേ നാളായല്ലൊ കണ്ടിട്ട്? എവിടെ പോയി?
qw_er_ty
"ഞാന്‍ വരച്ച ഏട്ടന്‍റെ ചിത്രം
എന്നെ വേദനിപ്പിക്കുന്നു...
ഞാനത് വലിച്ചുകീറട്ടെയോ?"
സ്വന്തം ഇക്കയുടെ ചിത്രം എങ്ങനെ വലിച്ചു കീറാന്‍ തോന്നും സിമി.. ???
Good language, good description - short and crisp. Well done.
പ്രവാസഭൂമിയിലെ പൊള്ളുന്ന വെയിലും കഷ്ട്ടപ്പാടും സഹിച്ച് നാളെയെ സ്വപ്നംകണ്ട് ജീവിക്കുന്ന നമ്മള്‍, നഷ്ട്ടപ്പെട്ട ജീവിതത്തെ പിന്നീട് തിരിച്ചുപിടിക്കുവാന്‍ ശ്രമിക്കുമ്പോഴേക്കും നാം വൈകിപ്പോയിരിക്കും. ഒരുവേള മനസ്സിനെ ഉലക്കുകയും ഓര്‍മ്മകളെ നാട്ടിലെ പ്രിയപ്പെട്ടവരുടെ അടുത്തേക്ക് എത്തിച്ചാ സമിക്ക് എല്ലാവിധ ആശംസകളും നേരുന്നു.
സെമി?
അവധി കഴിഞെത്തിയോ?
(ആള്‍ക്കാര്‍ക്ക് എത്രയാ ലീവു കിട്ടുന്നത്, അസൂയയായിട്ടു പാടില്ല)
about the poem melvilaasam
THe start was entirely new theme.
Like an international thought...
...
..But the ending came into a chronic tragic tragedy...
Try to avoid...
u have to keep the spirit, till the end.
Anish
Post a Comment