Thursday, September 21, 2006

അമേരിക്കനിസത്തെ എതിര്‍ക്കുന്നവരോട്......

ഇന്ന് മനുഷ്യനാവുക എന്നതിന്റെ അര്‍ത്ഥം ആധുനിക സാമ്രാജ്യത്വത്തിന്‍റെ അധികാരകേന്ദ്രമായി മാറിയ അമേരിക്കനിസത്തെ ധീരമായി നിരാകരിക്കുക എന്നതാണെന്ന് വിശ്വസിക്കുന്നവര്‍ക്കു ചില ബോദ്ധ്യപ്പെടുത്തലുകള്‍ ആവശ്യമില്ലേ?നമ്മുടെ ഭരണകൂടങ്ങള്‍ പ്രവര്‍ത്തിക്കുന്ന അനീതികള്‍ക്കെതിരെ നോക്കുകുത്തികളായ നമുക്ക് അമേരിക്കയെ കുറ്റം പറയാം;പക്ഷെ അമേരിക്കക്കാരെ പറയാനുള്ള അര്‍ഹതയുണ്ടോ? അനവധി വര്‍ഷങ്ങളായി ജെയില്‍വാസമനുഭവിക്കുന്ന മ‍അ്ദനിയുടെ[കുറ്റക്കാരനാണോ അല്ലയോ എന്നറിയില്ല;ഇനി കുറ്റവിമുക്തനാണെങ്കില്‍ ഈ നഷ്ടപ്പെട്ട വര്‍ഷങ്ങള്‍ക്കു പകരം എന്ത് നല്‍കും??] കാര്യത്തില്‍ കര്‍മ്മത്തിലൊന്നും ചെയ്യാനാവാതെ അപഹാസ്യമായ സര്‍ക്കാരാണ് നമ്മെ ഭരിക്കുന്നത്...ഇതു മറന്നുകൂടാ...
അഭിപ്രായങ്ങള്‍ തുറന്നു പറയാന്‍ സ്വാതന്ത്ര്യമില്ലാത്ത ഒരു നിഃശബ്ദലോകത്ത്‌ ജീവിക്കുന്നതിലും ഭേദം മരിക്കുന്നതാണെന്ന് വിശ്വസിക്കുന്നുവെങ്കില്‍ നമ്മുടെ രാജ്യത്തെ ഒരു മാതൃകാരാജ്യമായി മാറ്റിയവതരിപ്പിക്കാനുള്ള നട്ടെല്ലാണ് നമുക്കുണ്ടാവേണ്ടത്.ഏതെങ്കിലുമൊരു പ്രത്യയശാസ്ത്രത്തിനു ലോകത്തെ സമാധാനത്തിലേക്കു നയിക്കാന്‍ കഴിയുമെങ്കില്‍ അത് നടപ്പിലാക്കാന്‍ ചങ്കൂറ്റമുള്ള ഒരു നേതൃത്ത്വത്തെ തിരഞ്ഞെടുക്കാന്‍ കഴിയാത്തത് നമ്മുടെ തെറ്റായി അംഗീകരിക്കാതിരുന്നുകൂടാ...
ആവിഷ്ക്കാരസ്വാതന്ത്ര്യത്തിന്‍റെ പേരില്‍ സല്‍മാന്‍‌ റുശ്ദിയേയും,തസ്ലീമ നസ്രീനെയും പിന്തുണക്കുന്നവര്‍ ചിത്രകാരനായ ഹുസ്സൈനെ പിന്തുണക്കാതിരുന്നതെന്തുകൊണ്ട്? ഈ വാര്‍ദ്ധക്യത്തില്‍ സ്വന്തം മണ്ണില്‍ തല ചായ്ക്കനനുവദിക്കാത്ത നമ്മുടെ ഭരണകൂടത്തെ എതിര്‍ത്തതിനു ശേഷം പോരെ,അമേരിക്കനിസത്തെ എതിര്‍ക്കുന്നത്? പ്രമുഖരായ ഒരുവിധമെല്ലാവരും സാമ്രാജ്യത്ത്വത്തിന്‍റെ അന്ത്യം പ്രവചിച്ചു കഴിഞ്ഞെന്നിരിക്കേ,മരണവെപ്രാളത്തില്‍ കാണിക്കുന്ന ഗോഷ്ടികള്‍ക്ക് അമിതപ്രാധാന്യം നല്‍കിയാല്‍,രോഗശയ്യയില്‍ ഒരുപാട് കാലം ചിലവഴിക്കാനുള്ള സാധ്യതയുണ്ടെന്ന കാര്യം വിസ്മരിച്ചുകൂടാ...ഇന്ന് അമേരിക്കനിസത്തെ എതിര്‍ക്കുന്നവര്‍ കാര്യമായി ചെയ്യുന്നതിതാണെന്ന് പറയാതെ വയ്യ...
ചെയ്യാത്ത തെറ്റുകള്ക്ക് ശിക്ഷിക്കപെടുന്ന ആര്‍ക്കും എതിര്‍ സമൂഹത്തോടുള്ള വിദ്വേഷം സ്വാഭാവികമാണ്...ആ വിദ്വേഷം വികാരത്തെക്കാള്‍,വിവേകത്തിനു പ്രാധാന്യം നല്‍കിയിട്ടുള്ളതാണെങ്കില്‍ ക്രീയാത്മകമായ പരിഹാരത്തിന്‍റെ പരിവേഷമണിയാനുള്ള കരുത്തതിനുണ്ടാകും...മറിച്ചാണെങ്കില്‍ അത് സ്വന്തം നാശത്തിലായിരിക്കും കലാശിക്കുക...



“നിങ്ങള്‍ പ്രവര്‍ത്തിച്ചതിന്‍റെ ഫലം നിങ്ങള്‍ അനുഭവിക്കുക തന്നെ ചെയ്യും”

29 comments:

sami said...

"അമേരിക്കനിസത്തെ എതിര്‍ക്കുന്നവരോട്......"

തണുപ്പന്‍ said...

ഇങ്ങനെ ചൂടാമ്വാതെ സെമീ, കാര്യം പറഞ്ഞാല്‍ പോരെ?

എതിര്‍ക്ക്പ്പെടുന്നത് ഒരു ജനതയെയല്ല, മറിച്ച് ഒരു ഭരണകൂടത്തിന്‍റെ തെറ്റായ നയങ്ങളാണ്.വ്യക്ത്കള്‍ക്ക് മേലുള്ള തേജോവധങ്ങളേക്കാള്‍ ക്രൂരമാണ് സമുഹത്തിനു മേലുള്ള അധിനിവേശം. എതിര്‍ക്കാനെന്തിലും വേണം എന്നതിലുപരി എതിര്‍ക്കത്തക്കതായി വേണം.മാതൃരാജ്യത്തിന് പറ്റുന്ന പിഴവുകള്‍ മറ്റൊരു രാജ്യത്തിന്‍റെ , അതും അമേരിക്ക പോലുള്ള ‘ശക്തമായ നേതൃരാജ്യത്തിന്’ പറ്റുന്ന പിഴവുകള്‍ വിമര്‍ശിക്കപ്പെടാതിരിക്കാനുള്ള കച്ചിത്തുരുമ്പല്ല.

അടുത്തിടെ നടന്ന ഒരഭിപ്രായ സര്‍വ്വേ പ്രകാരം അമേരിക്കന്‍ ജനതക്ക് ഏറ്റവും വെറുപ്പുള്ള ജനതകള്‍ ഇറാക്ക്, ഇറാന്‍, എന്നിങ്ങനെ പോകുന്നു എന്ന് ഈയിടെ വായിച്ചിരുന്നു. ഭരണകൂടങ്ങള്‍ തമ്മിലുള്ള ശത്രുതക്ക് ഒരു ജനത മറ്റൊരു ജനതയെ എന്തിന് വെറുക്കണം? ഇന്ത്യയും പാക്കിസ്താനും കൊടു ശത്രുതയിലായിരുന്ന കാലത്ത് പോലും അക്കാരണങ്ങള്‍ കൊട്ട് ഞാന്‍ ഏറ്റവും വെറുക്കുന്ന ജനത പാകിസ്താന്‍ കാരാണെന്ന് നമ്മളാരെങ്കിലും പറഞ്ഞിരുന്നൊ?

***************************
കുറേകാലമായല്ലോ കണ്ടിട്ട്? പരീക്ഷയെല്ലാം കഴിഞ്ഞൊ?

പട്ടേരി l Patteri said...

നാട്ടിലു ഭയങ്കര ചൂടായിരുന്നു അല്ലെ...വെല്കം ബാക്ക്,,,
"എതിര്‍ക്ക്പ്പെടുന്നത് ഒരു ജനതയെയല്ല, മറിച്ച് ഒരു ഭരണകൂടത്തിന്‍റെ തെറ്റായ നയങ്ങളാണ്." തണുപ്പാ വളരെ ശരി...കുറച്ചു ഐസ് പാറ്സെല്‍ ചെയ്യൂ ::)

കലേഷ്‌ കുമാര്‍ said...

തിരിച്ച് എന്ന് എത്തി?
ഇത്തവണ റമദാന്‍ ക്വിസ് റേഡിയോയിലുണ്ടോ?
ഏത് സമയത്താണത്?

മുസാഫിര്‍ said...

പാശ്ചാത്യരാജ്യങ്ങളെ മുഴുവനും ഒരു സമുദായത്തിനു
എതിരാക്കാന്‍ ചെറുതല്ലാത്ത ഒരു പങ്കു
അമേരിക്കന്‍ ഭരണകൂടം തന്നെ വഹിച്ചുണ്ടെന്നാന്ന് എന്റെ പക്ഷം.

കരീം said...

സമീഹ പറഞ്ഞതില്‍ സത്യമുണ്ട്‌. പാശ്ചാത്യ നയങ്ങളെ എതിര്‍ക്കുന്നുവെന്ന് പറയുന്ന പലരുടെയും നിലപാടുകള്‍ കാപട്യം നിറഞ്ഞതാണ്‌.

എന്നാല്‍ എല്ലാവരും അങ്ങനെയല്ല. Sky news-ല്‍ George Galloway യുമായുള്ള ഇന്റര്‍വ്യൂവിന്റെ ഈ വീഡിയോ കണ്ടു നോക്കൂ... ചങ്കൂറ്റത്തോടെ ഇങ്ങനെ സംസാരിക്കന്‍ Galloway യ്ക്ക്‌ സാധിക്കുന്നതും അദ്ദേഹത്തിന്റെ നിലപാടിലെ ആത്മാര്‍ത്ഥതയാണ്‌. കൂടെ, പാശ്ചാത്യനയങ്ങള്‍ എതിര്‍ക്കപ്പെടേണ്ടത്‌ തന്നെയെന്നും ഈ വീഡിയോ അടിവരയിടുന്നു.

Manjiyil said...

റമദാന്‍ ആശംസകള്‍ നേര്‍ന്നു കൊണ്ട്‌ തുടങ്ങാം..
ഭരണകൂടത്തെയൊ ഭരണീയരയൊ വിലയിരുത്താന്‍ വലിയ പര്‍വതങ്ങളൊന്നും കയറേണ്ടതില്ല.
ഒരുസമൂഹം സ്വയം മാറ്റത്തിന്നു തയാറകാത്തിടത്തോളം അവരുടെ അവസ്ഥ ദൈവം തമ്പുരാന്‍ മാറ്റുകയില്ലെന്ന വിശുദ്ധ വാക്യം നാം മറന്നു കൂടാ..
ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യയുടെ സഭാ മന്ദിരത്തിലും ഈ വിശുദ്ധ വക്യം കൊത്തി വെച്ചിട്ടുണ്ട്‌.
ചുരുക്കി പറഞ്ഞാല്‍ ഒരു രാജ്യത്തെ വായിക്കാന്‍ ഭരണകൂടത്തെ നിരീക്ഷിച്ചാല്‍ മതിയാകും.അഥവാ ഭരണീയര്‍ക്ക്‌ ഭരണ കര്‍ത്താക്കളേക്കാള്‍ കുറയാത്ത ഉത്തരവാദിത്തമുണ്ട്‌.ഉണര്‍ന്നെഴുന്നേറ്റ ഒരു സമൂഹവും തന്റെ സമൂഹം ഉറങ്ങുകയല്ല- ഉറങ്ങേണ്ടവരല്ല എന്ന് മനസ്സിലാക്കുന്ന ഭരണനേതൃത്വവും പരസ്പര പൂരകങ്ങളാകണം.ഇത്തരം സമൂഹത്തില്‍ ഭരണ കര്‍ത്തവിന്റെ കുപ്പായത്തിന്റെ നീളം കൂടിയതിന്റെ കാരണം പോലും ചോദ്യം ചെയ്യപ്പെടും...
.......................
അബ്‌ദുള്‍ അസീസ്‌ മഞ്ഞിയില്‍

ഇത്തിരിവെട്ടം|Ithiri said...

സമീ കുറഞ്ഞവരികളില്‍ ആശയങ്ങള്‍ മുഴുവന്‍ പ്രതിഫലിച്ചില്ലാ എന്ന് അഭിപ്രായമുണ്ട്.

ഇന്ത്യയാണെങ്കിലും അമേരിക്കയാണെങ്കിലും ഇന്ന് അപകടകരമായ ദേശീയതാ വാദം വിഷമായി പടരുന്നുണ്ട്. അതിന്റെ വാക്കുകള്‍ വളരെ വ്യക്തമാണ്. എന്റെ രാജ്യം, അല്ലെങ്കില്‍ എന്റെ സമുദായം അവര്‍ എന്തു ചെയ്താലും അത് ശരിയും മറുപക്ഷത്തിരിക്കുന്നവര്‍ ചെയ്യുന്നതല്ലാം 100% തെറ്റും എന്ന കപടഭാവം. ഇത് പിന്നീട് അവരവരുടെ നിലനില്‍പ്പിനായി എന്തും ചെയ്യാമെന്നുള്ള ഭാവത്തിലേക്കെത്തുന്നതോടെ അതിന്റെ അപകടരമായ ഘട്ടം ആരംഭിക്കുകയായി ... ഇതല്ലേ ആത്യന്തികമായി ലോകത്തിലെ മിക്ക പ്രശ്നങ്ങളുടെയും കാതല്‍.


ഏതു കാര്യമായാലും ആരുചെയ്താലും നീതിയുടെ ഭാഗത്ത് നില്‍ക്കാന്‍ മനുഷ്യനാവാത്ത കാലത്തോളം ഈ അക്രമങ്ങള്‍ തുടര്‍ന്ന് കൊണ്ടിരിക്കും. മനുഷ്യന്റെ ചോരചിന്തുന്നവര്‍, അവന്റെ അവകാശം ഹനിക്കുന്നവര്‍ ആരായാലും ഒരേ കണ്ണ് കൊണ്ട് കാണാന്‍ മുഴുവന്‍ മനുഷ്യനും സാധിച്ചിരുന്നെങ്കില്‍ കഥതന്നെ മാറുമായിരുന്നു. അത് ഒരു ആഗ്രഹം മാത്രം. നടക്കില്ലറിഞ്ഞാലും നടക്കാനായി ആഗ്രഹിക്കുന്ന ഒരിക്കലും നടക്കാത്ത ആഗ്രഹം.

Muhammad Riyaz said...

Have to agree with ithirivettam. Patriotism now means to hate others. Nationalism in on the rise in all parts of the world. Thats bad.

Sameeha, you are right. We have a habit of blaming others without correcting ourselves. We were blaming Americans for not doing a good job on Katrina, but what exactly we did in Bombay.

At least Americans allow their own people to criticise. If I criticise India, I will be branded pro-pakistan if I am lucky - else I will be ISI!!!

മൗലികവാദി said...

അമേരിക്കനിസത്തെ എതിര്‍ക്കുക എന്നത്‌ തീര്‍ച്ചയായും ഒരു മനുഷ്യന്‍ എന്ന നിലയില്‍ നിര്‍വഹിക്കേണ്ടുന്ന ഏറ്റവും നിസ്സാരമായ ഉത്തരവാദിത്തമാണ്‌. ഞങ്ങളാരും നശിക്കാനൊരുക്കമല്ലെന്നുള്ള പ്രഖ്യാപനമാണ്‌ യഥാര്‍ത്ഥത്തില്‍ അമേരിക്കനിസത്തോടുള്ള തീര്‍ത്താല്‍ തീരാത്ത വിദ്വേഷം. മനുഷ്യന്‍ ജീവിച്ചിരിക്കണോ വേണ്ടയോ എന്ന അതിലളിതമായ; അതേ സമയം ഏറെ ഗൗരവമര്‍ഹിക്കുന്ന ഒരു പ്രശ്നമാണ്‌ അമേരിക്കനിസം വേണോ വേണ്ടയോ എന്ന ചോദ്യം ഉയര്‍ത്തുന്നത്‌. മനുഷ്യന്‍ വ്യക്തി എന്ന നിലയില്‍, സമൂഹം എന്ന നിലയില്‍ അതിജീവനത്തിന്റെ വഴി കണ്ടു പിടിക്കണം എന്നതാണോ, തീര്‍ച്ചയായും അമേരിക്കനിസത്തെ എതിര്‍ത്തേ പറ്റൂ.

പിന്നെ മഅദനിയെ വിചാരണ കൂടാതെ തടവിലിടുന്നത്‌, ആവിഷ്കാര സ്വാതന്ത്ര്യത്തോടുള്ള പൊതുസമൂഹത്തിന്റെ നിലപാടിലടങ്ങിയിരിക്കുന്ന ഇരട്ടത്താപ്പ്‌ എന്നിവയെല്ലാം ഒരര്‍ഥത്തില്‍ 'അമേരിക്കനിസം' തന്നെയാണ്‌. സൂക്ഷ്മാര്‍ഥത്തില്‍ 'അമേരിക്ക' ഒരു രാഷ്ട്രമല്ലെന്നും അക്രാമകമായ ഒരു തത്വശാസ്ത്രമാണെന്നും ശരിയായി തിരിച്ചറിയുമ്പോള്‍ അമേരിക്കനിസം പലപ്പോഴും നമ്മുടെ കൂടി ഉള്ളിലുള്ള ഒരു പ്രവണതയായി മനസ്സിലാക്കപ്പെടുന്നു.

sami said...

കമന്‍റിയവര്‍ക്കു നന്ദി....കുറച്ചുകൂടി വിശദമായി എഴുതണമായിരുന്നു എന്ന് എനിക്കും തോന്നുന്നുണ്ട്...അത് പിന്നെയെപ്പോഴെങ്കിലും ആവാം....
കലേഷേട്ടാ,
ഏഷ്യാനെറ്റില്‍ രാവിലെ 10:15 മുതല്‍ 11:00 വരെയാണ് എന്‍റെ ലൈവ് കത്തി നിങ്ങള്‍ സഹിക്കേണ്ടത്...മിക്ക ബ്ലോഗ്ഗര്‍മാര്‍ക്കും ആ സമയത്ത് റേഡിയോ കേള്‍ക്കാന്‍ പറ്റില്ല എന്നതുകൊണ്ട് എനിക്കിതിരി ആശ്വാസമുണ്ട്....
ഉള്ള ചീത്തപ്പേര് നഷ്ടപ്പെടില്ലല്ലോ ;)

കരീം മാഷ്‌ said...

"ഏഷ്യാനെറ്റില്‍ രാവിലെ 10:15 മുതല്‍ 11:00 വരെയാണ് എന്‍റെ ലൈവ് "
ഇതെന്താ നേരത്തെ പറയാതിരുന്നതു. നാളെ മുതല്‍ ഞാന്‍ തീര്‍ച്ചയായും കേള്‍ക്കും.

sami said...

കരീം മാഷേ,
ഈ പാതിരാത്രി ഇതിരുന്ന് ടൈപ്പ് ചെയ്തത് ജീ.സീ.സിയിലുള്ള ഒരാളും ഇതു വായിക്കരുതെന്നു കരുതിയാ....പക്ഷെ അതൊരു വിഫല ശ്രമമായല്ലേ?
:(:(:(

കരീം മാഷ്‌ said...

അതെന്താ സമീ ഒരു കോണ്‍ഫിഡന്‌സ്‌ ഇല്ലത്തതു പോലെ ( അതോ അതിവിനയമോ) രണ്ടും നന്നല്ല.

അമേരിക്കയോടും ബുഷിനോടും വലിയ ദേഷ്യമാണല്ലേ?
ഇവിടെ സാബിക്കും വലിയ ദേഷ്യമാ, ഇടക്കിടക്കു "അമരിക്ക" കൊത്തിനുറുക്കി ഉപ്പേരിവെക്കണമെന്നും ബുഷിനെ കസേരക്കാലിനു ചുവട്ടിലിട്ടിട്ടേ കസേരയില്‍ കയറിയിരിക്കാവൂ എന്നും മക്കളെ പഠിപ്പിക്കുന്നതു കേള്‍ക്കാം.
അവള്‍ക്കതിനല്ലേ കഴിയൂ.
കോഫി അണ്ണനെ വെക്കാനും ശശിയെ വേണ്ടന്നു വെക്കാനും വേറെ ഏതു രാജ്യത്തിനു കഴിയും.
അതോക്കെ പോട്ടെ. ഉറങ്ങുന്നില്ലേ?
എനിക്കു അത്താഴം കഴിച്ചു ഒന്നു നേരത്തെ ഉറങ്ങണം. ഉമേഷിന്റെ സമസ്യാപൂരണ മത്സര ബ്ലോഗു വായിച്ചു ലയിച്ചിരുന്നു.

കരീം മാഷ്‌ said...
This comment has been removed by a blog administrator.
പെരിങ്ങോടന്‍ said...

എന്റെ അറിവില്‍ അമേരിക്കനിസം അമേരിക്കന്‍ ജനതയുടെ സംസ്കാരവും, അവരെ ആ സംസ്കാരമാണു് ഏറ്റവും ഉദാത്തമായതെന്നു വിശ്വസിപ്പിക്കുവാന്‍ പ്രേരിപ്പിക്കുകയും ചെയ്യുന്ന ഒന്നാണു്. അതില്‍ അമേരിക്കന്‍ ഭരണകൂടം നടത്തുന്ന സാമ്രാജത്വ-ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ ഉള്‍പ്പെടുന്നില്ലെന്നാണു ഞാന്‍ കരുതുന്നതു്. അമേരിക്കന്‍ ഭരണകൂടങ്ങളെ കാലാകാലങ്ങളായി പലരും എതിര്‍ത്തുവരുന്നു, അവയുടെ ന്യായാന്യായങ്ങള്‍ വിശദീകരിക്കേണ്ട ഒരു വേദിയല്ലിതെന്നും തോന്നുന്നു.

അമേരിക്കനിസം അമേരിക്കന്‍ ജനതയുടെ ജീവിതമാണു്, ഇന്ത്യന്‍ കാഴ്ചപ്പാടില്‍ നിന്നും അതൊരിക്കലും പൂര്‍ണ്ണമായി മനസ്സിലാക്കാനും കഴിയുന്നതല്ല. അമേരിക്കനിസത്തെ എതിര്‍ക്കുന്നതു് മാനവികമായ ഉത്തരവാദിത്വമാണെന്നു് ആഹ്വാനം ചെയ്യുന്നവരും അമേരിക്കയെ വെട്ടിനുറുക്കണമെന്നു് കുട്ടികളെ പഠിപ്പിക്കുന്നവരും ആ രാജ്യത്തെ ജനങ്ങളെയും ആ ജനത ലോകത്തിനു നല്‍കിയ സംഭാവനകളെയുമല്ല ഉദ്ദേശിക്കുന്നതെന്നു വിശ്വസിക്കുന്നു.

മൗലികവാദി said...

"ഇന്ന് മനുഷ്യനാവുക എന്നതിന്റെ അര്‍ത്ഥം ആധുനിക സാമ്രാജ്യത്വത്തിന്‍റെ അധികാരകേന്ദ്രമായി മാറിയ അമേരിക്കനിസത്തെ ധീരമായി നിരാകരിക്കുക എന്നതാണെന്ന്" എഴുതിയത്‌ കെ. ഇ. എന്‍ ആണെന്നാണോര്‍മ്മ. അമേരിക്കനിസം എന്ന പദം മലയാളത്തില്‍ ആദ്യമായി പ്രയോഗിച്ചതും അദ്ദെഹമായിരിക്കണം. അപ്പോള്‍ അദ്ദേഹം എന്തുദ്ദേശിച്ചു എന്നത്‌ പറയാനുള്ള അവകാശം അദ്ദേഹത്തിനു മാത്രമായിരിക്കുമല്ലോ. അത്‌ വളരെ വ്യക്തവുമാണ്‌. അമേരിക്കന്‍ സംസ്കാരത്തെക്കുറിച്ച ഒരു വിലയിരുത്തലല്ല അത്‌, മറിച്ച്‌ ലോകം ഇന്ന് നേരിടുന്ന ഏറ്റവും വലിയ വിപത്തായ സാമ്രാജ്യത്വത്തെക്കുറിച്ച്‌ ചര്‍ച്ച ചെയ്യുമ്പോഴാണ്‌ അമേരിക്കനിസത്തെക്കുറിച്ച പരാമര്‍ശം വരുന്നത്‌. അമേരിക്ക= സാമ്രാജ്യത്വം= ഭീകരത എന്ന സമവാക്യം ഏറെ യോജിക്കുന്ന ഒരു സാമൂഹ്യ രാഷ്ട്രീയ പശ്ചാത്തലത്തില്‍ സാമ്രാജ്യത്വ വിരുദ്ധനും ഭീകരവിരുദ്ധനുമാവുക എന്നതിന്റെ അര്‍ഥം തന്നെ അമേരിക്കന്‍ വിരുദ്ധനാവുക എന്ന സത്യം തെളിച്ചു പറയുക മാത്രമാണ്‌ അദ്ദേഹം ചെയ്യുന്നത്‌.

അമേരിക്കയെക്കുറിച്ച, ഭീകരവാദത്തെക്കുറിച്ച വിശകലനങ്ങള്‍ വേണ്ടെന്നുള്ളത്‌ - അല്ലേല്‍ അധികം പ്രയോജനം ചെയ്യില്ലെന്നുള്ളത്‌- ഒരു ഭാവി ബദല്‍ ജീവിതത്തെ സ്വപ്നം കാണുന്ന, അതിന്റെ നട്ടുച്ചകളില്‍ അമേരിക്കന്‍ സാമ്രാജ്യത്വം നിശിതമായി വിചാരണ ചെയ്യപ്പെടുമെന്ന് ഉറച്ച്‌ വിശ്വസിക്കുന്ന ഏതൊരു മനുഷ്യനും അരോചകമായേ അനുഭവപ്പെടൂ.

Inji Pennu said...

അമേരിക്കനിസം മലയാളാം വാക്കാണൊ? അല്ലാന്നാ എനിക്ക് തോന്നണേ. :)

പെരിങ്ങോടന്‍ said...

അമേരിക്കനിസം - http://en.wikipedia.org/wiki/Americanism

ഈ വാക്ക് മലയാളത്തിലെത്തുമ്പോള്‍ പ്രത്യേകമൊരു അര്‍ഥം വരുന്നതെങ്ങിനെയെന്നു മനസ്സിലാവുന്നില്ല. ബൈദിവേ ആരാ കെ.ഇ.എന്‍?

കരീം മാഷ്‌ said...

മറ്റു രാജ്യങ്ങളില്‍ നിന്നു പര്‍ച്ചെസു ചെയ്‌ത തലച്ചോറുകളും പലരില്‍ നിന്നും തട്ടിയെടുക്കപ്പെട്ട വിഭവങ്ങള്‍ ഉപയോഗിച്ചുള്ള ഉദാരനെന്ന വിളിപ്പേരും ഒഴിച്ചു നിര്‍ത്തിയാല്‍ ജനുവിനായി അവകാശപ്പെടാന്‍ എന്തുണ്ട് ലോക പോലീസിന്‌.

പലര്‍ക്കും അമേരിക്കയോടും ബുഷിനോടും വലിയ ദേഷ്യമാണല്ലേ?(-)

മൗലികവാദി said...

പെരിങ്ങോടരേ..

രാഷ്ട്രീയവും സാമൂഹ്യശാസ്ത്രപരവുമായ പദപ്രയോഗങ്ങള്‍ക്കും സംവര്‍ഗങ്ങള്‍ക്കും അര്‍ഥം അന്വേഷിക്കേണ്ടത്‌ പലപ്പോഴും നിഘണ്ടുവിലായ്‌രിക്കില്ല. മൂര്‍ത്തമായ സാമൂഹ്യ രാഷ്ട്രീയ അവസ്ഥകളില്‍ നിന്ന് അവ സ്വയം അര്‍ഥം ആര്‍ജ്ജിച്ചു കൊള്ളും. അമേരിക്കനിസത്തെ എതിര്‍ക്കുന്നവര്‍ ആ പദം ഉല്‍പാദിപ്പിക്കുമ്പോഴും പ്രയോഗിക്കുമ്പോഴും നിഘണ്ടു മാത്രം വെച്ച്‌ അര്‍ഥം വായിച്ചെടുക്കുക എന്ന രീതി ശരിയാവില്ലെന്ന് തോന്നുന്നു.......

ഗന്ധര്‍വ്വന്‍ said...

ഒരിക്കല്‍ അമേരികയുടെ സാംകേതികത്തികവിനെ പീടികത്തിണ്ണയില്‍ ഒരു വേക്കേഷന്‍ കാലത്ത്‌ പ്രകീര്‍ത്തിച്ച ഞാന്‍ കുട്ടി സഖാവിന്റെ തെറിവിളി കേട്ട കാര്യം ഏതോ ഒരു ബ്ലോഗില്‍ എഴുതിയിരുന്നു.

അന്ധമായ അമേരിക്കാവിരോധം പുലര്‍ത്തുക എന്നതാണ്‌ അഭിനവ കമ്മൂണിസ്റ്റ്‌ പാര്‍ട്ടികളുടേയും, തീവ്ര വാദ സംഘടനകളുടേയും അജണ്ട.

ബൂര്‍ഷ, സാമ്രജ്യത്വ വാദം, ചെകുത്താന്‍ എന്നൊക്കേയുള്ള വിശേഷണങ്ങളാണ്‌ അവര്‍ ഇതിനുപയോഗിക്കുക.

നമ്മുടെ നാട്ടിലെ അവമതിക്കപ്പെടുന്ന അവകാശങ്ങളെക്കുറിച്ചൊ, സ്ത്രീയുടെ ആത്മാഭിമാനത്തെക്കുറിച്ചോ ഇവര്‍ക്ക്‌ വേവലാതികള്‍ ഇല്ലെന്നതാണ്‌ വരുദ്ധ്യ്മായി എനിക്ക്‌ തോന്നിയിട്ടുള്ളത്‌. ഉണ്ടെങ്കില്‍ തന്നെ അത്‌ ഉപരിപ്ലവമായി മാത്രം.

സമീഹയുടെ ലേഖനം ഈ ചിന്തയിലേക്കുള്ള ചൂണ്ട്‌ പലകയാണ്‌.

ബെന്നി::benny said...

“Clash with imperialism is obvious”

Imperialism and people are destined to clash with each other as they cannot go together, observed Prof. KEN Kunhahamed, a noted man of letters. He was speaking in the workshop on "imperialist hegemony and media world” in Calicut organised by the Madhyamam daily.

പെരിങ്ങോടാ എന്ന്! കൂടുതല്‍ കഥകളറിയാന്‍ കാരശ്ശേരി മാഷെ സമീപിക്കുക.

ഏറനാടന്‍ said...

ഒരിടവേളയ്‌ക്ക്‌ ശേഷം സമീ രംഗത്തെത്തിയിരിക്കുന്നു. ഇനി പലതും അവരില്‍നിന്നും വായിക്കാന്‍ കിട്ടുമെന്ന പ്രത്യാശയോടെ..

ACHU-HICHU-MICHU said...

എതിര്‍ത്തായാലും അനുകൂലിച്ചായാലും, ചെറുതയാലും വലുതായാലും ചങ്കുറ്റം കാണിക്കാന്‍ ഒരു ഇന്ത്യക്കാരി ഭൂലോകരില്‍ ഉണ്ടെന്നതില്‍ സന്തോഷം..ആശ്വാസം.

ഇത്തരം ചര്‍ച്ച്യ്ക്കുള്ള വകകള്‍ ഇനിയും പ്രതീക്ഷിച്ച്‌ കൊണ്ട്‌ നന്ദി പറഞ്ഞ്‌ നിര്‍ത്തട്ടെ...

കൈപ്പള്ളി said...

വിവാദങ്ങള്‍ക്കൊന്നും ഞാനില്ല.

മുസ്ലീം രാജ്യങ്ങളില്‍ ഏറ്റവും കൂടുതല്‍ "അമേരിക്കനിസം" (അതായത് അമേരിക്കന്‍ സംസ്കാരം, സിനിമ, സിഗരെറ്റ്, വാഹനങ്ങള്‍, ശാസ്ത്രം സാങ്കേതിക സ്ഥാപനങ്ങള്‍, ഭക്ഷണം മുദലായവ ) ഇഷ്ടപ്പെടുന്നവര്‍, സിറിയ, ലെബനൊന്‍, ഇറാന്‍, ജോര്‍ദാന്‍, ഈജിപ്റ്റ്, പാകിസ്ഥാന്‍, ഫലസ്തീന്‍ പ്രദേശത്തുള്ളവരാണു്.

ഈ നാടുകളിലുള്ള് യുവാക്കള്‍ക്കിടയില്‍ അവരവരുടെ രാഷ്ട്രീയ വ്യവസ്ഥിതിയോടു കടുത്ത അതൃപ്തി ഉള്ളവരുമാണു. ഈജിപ്റ്റിലുള്ള സാധാരണക്കാരനു് ജോര്‍ജ്ജ് ബുഷിനോട് കടുത്ത ദേഷ്യമായിരിക്കും. പക്ഷെ അവന്റെ സങ്കല്‍പത്തില്‍ അമേരിക്ക സ്വര്‍ഗ്ഗത്തിനു് തോട്ടു് താഴയാണു് സ്ഥിതിചെയുന്നതു്.

ഇറാനിലും, സിറിയയിലും തെരുവില്‍ പ്രക്ഷോപം അനുവദിച്ചിട്ടില്ല. സ്വന്തം ജനനായകന്മാരോടുള്ള് രോഷവും അതൃപ്തിയും രേഖപെടുത്താന്‍ ഇവര്‍ക്ക് കഴിയില്ല. ഈ അവസ്ഥയിലാണു ഇവരുടെ സര്‍ക്കാര്‍ അമേരിക്ക്ക്കെതിരെ പ്രക്ഷോപം ആഹ്വാനം ചെയ്യുമ്പോള്‍ ആയിരക്കണക്കിനു് ജനം തെരുവുകളില്‍ ഇറങ്ങുന്നത്. Marlboro യും Winstonഉം വിരലിനിടയില്‍ തിരുകി അമേരിക്കന്‍ കോടി കത്തിക്കുന്നതു് നമുക്ക് കാണാം. ഏറ്റവും പുതിയ DVDകളുടെ വ്യജന്മാര്‍ ഏറ്റവും അധികം വില്ക്കപെടുന്നതു ഇവിടങ്ങളിലാണു്. ദുബയില്‍ നിന്നും ബ്രീഫ്കേസില്‍ McDonaldsന്റെ burger വാക്യൂം പാക്ക് ചെയ്ത് തെഹ്രാനില്‍ കൊണ്ടുപോയ ഇറാനി സുഹൃത്തുകളെ എനിക്കറിയാം. അമേരിക്കന്‍ വാഹനങ്ങളുടെ 2nd hand സ്പെയര്‍പാര്‍ട്സ് സിറിയക്ക് മാത്രം കയറ്റി അയക്കുന്ന നിരവധി കടകള്‍ ഷര്‍ജ്ജയിലുണ്ട്.

എന്തൊക്കെ പറഞ്ഞാലും അറബികളുടെ സ്വര്‍ഗ്ഗലോകം അമേരിക്കതന്നെയാണു്. ഒരവസരം കിട്ടിയാല്‍ അമേരിക്കയിലോട്ട് കടക്കാന്‍ ശ്രമിക്കുകയും ചെയ്യും. സിറിയയില്‍ നിന്നും മെക്സിക്ക് വഴി കടക്കാന്‍ ശ്രമിച്ച നിരവധി യുവാക്കളെ അമേരിക്കന്‍ ഇമിഗ്രേഷന്‍ സ്ഥിരമായി പിടിക്കാറുണ്ട്.

:-)

snow white said...

അമേരിക്ക പ്രതിനിധീകരിക്കുന്ന രാഷ്ട്രീയത്തോട് അക്രമോല്സുകമായ എതിര്‍ പ്പ് പ്രകടിപ്പിക്കുന്നവരാണു താങ്കള്‍ പറഞ്ഞ ആളുകളൊക്കെ...കാരണം അവാരാണു അതിന്റെ ബലിയാടുകളില്‍ ഭൂരിഭാഗവും (പ്രത്യക്ഷത്തില്‍ ).അമേരിക്കന്‍ മോഡല്‍ സമ്സ്ക്കാരം കടന്നു വരാനുള്ള കാരണം ലോകം അഭിമൂഖീകരിക്കുന്ന ദാര്‍ ശനീക പ്രതിസന്ധി കാരണം ആണ്.ഇറാനിലെ ജനങള്‍ പകുതിയലധികവും ഇസ്ലാമിക വിപ്ളവത്തില്‍ നിന്നും പ്രചോദനം ഉള്കൊന്ടവരും വ്യക്തമായ നിലപാടുകള്‍ ഉള്ളവരും  ആണെന്നാണു ഈയുള്ളവന്റെ അറിവ്.അവരെ സ്വാധീനിച്ചത് കരുണാകരന്‍ മോഡല്‍ നേതാക്കളായിരുന്നില്ല.മറിച്ച് അലി ശരീഅത്തിയെപ്പോലുള്ള ബുധിജീവികളും ദാറ്ശനീകരും ആയിരുന്നു.

Muhammad Riyaz said...

Remember the character of Mukundan in Mayyazhippuzha who emigrates to France after the independence. (I forgot the name). He tells Dasan that we did not fight the French, we only fought the French rule. The same way, hate for American foreign policy should not mean hate towards American people. Many of the them are good and innocent. Like many of us, they believe in what they are taught. Also remember there are a lot many Americans that support the rest of the world!

നിറങ്ങള്‍ said...

എതിര്‍ക്കുക അമേരിക്കനിസത്തെ,ഒരു ജനത തന്നെ നിങള്‍ക്കൊപ്പമുണ്ട്.