Sunday, November 19, 2006

മൂന്നു നുറുങ്ങു കഥകള്‍

വിശ്വാസം
കഴിഞ്ഞ മുപ്പത്തിയേഴ് വര്‍ഷമായി അയാള്‍ രാവിലെ എഴുന്നേല്‍ക്കുന്നത് ‘ഇന്ന് താന്‍ തൂക്കിലേറ്റപ്പെടും‘എന്ന വിശ്വാസത്തിലായിരുന്നു....നാളെയും അയാള്‍ എഴുന്നേല്‍ക്കും.......ഇതേ വിശ്വാസവുമായി..

സംഭാഷണം

“നിങ്ങള്‍ തമ്മില്‍ നല്ല പരിചയമുണ്ടോ?“
“പിന്നേയ്.ഞങ്ങള്‍ ഇടയ്ക്ക് ഒരുപാട് നേരം സംസാരിക്കാറുണ്ട്..മനസ്സിന്‍റെ വ്യതിയാനങ്ങള്‍....സ്വഭാവങ്ങള്‍....വ്യക്തികളുടെ സ്വഭാവവൈകല്യങ്ങള്‍ തുടങ്ങിയവ ചര്‍ച്ച ചെയ്യാറുണ്ട്.“
“അതെ....പച്ചമലയാളത്തില്‍ പറഞ്ഞാ പരദൂഷണം പറയാറുണ്ട്“

ഇമ്പോസിഷന്‍

അമേരിക്കന്‍ സ്കൂളില്‍ മോനെ ചേര്‍ക്കാമെന്നു കരുതി...അവിടെ ലാപ്ടോപ്പാണല്ലോ.....അവന് ഇമ്പോസിഷന്‍ എഴുതുക എളുപ്പമായിരിക്കും...



52 comments:

അഗ്രജന്‍ said...

വളരെ നല്ല നുറുങ്ങുകള്‍!

എനിക്ക് ഏറ്റവും ഇഷ്ടമായത് ആദ്യത്തേത് തന്നെ.

കാലീക പ്രസ്ക്തം.


ഇവിടെ ഒരു തേങ്ങയുടക്കാനും എനിക്ക് യോഗമുണ്ടെന്ന് തോന്നുന്നു :)

ഠേ..ഠ്...ഠ്...ഠ്...

ഏറനാടന്‍ said...

പടച്ചോനേ.. ഈ തലയിലിതൊക്കെ കേറണമെങ്കില്‍ കുറച്ച്‌ നേരം കൂടി വായിച്ച്‌ നോക്കണം. എന്താണൊരു ഗുണപാഠം! ഇത്തിരി വരികളില്‍ അല്‍ബാങ്ക്‌ സംഗതിയകളല്ലേ നിറഞ്ഞ്‌ തുളുമ്പിയിരിക്കുന്നത്‌!!!

ഇത്തിരിവെട്ടം|Ithiri said...

സമീ കുറേ ദിവസങ്ങള്‍ക്ക് ശേഷമാണല്ലോ... ഏതായാലും നല്ല നുറുങ്ങുകള്‍... പരദൂഷണത്തിന് ഇത്രയും നല്ലൊരു വ്യാഖ്യാനം. അസ്സലായിരിക്കുന്നു.

kuzhoor wilson said...

‘ഇന്ന് താന്‍ തൂക്കിലേറ്റപ്പെടും‘എന്ന വിശ്വാസത്തിലായിരുന്നു....

ഞാന്‍ എല്ലാ ദിവസവും
ഉണരുന്നതു
ആരെയെങ്കിലും വെടിവച്ചു കൊല്ലും
കരുതിയിട്ടാണ്‍.




ഇമ്പോസിഷന്‍

അമേരിക്കന്‍ സ്കൂളില്‍ മോനെ ചേര്‍ക്കാമെന്നു കരുതി...അവിടെ ലാപ്ടോപ്പാണല്ലോ.....അവന് ഇമ്പോസിഷന്‍ എഴുതുക എളുപ്പമായിരിക്കും...

അതെ അതെ
കണട്രോള്‍ സി.......

ചില നേരത്ത്.. said...

മൂന്നു നുറുങ്ങുകളും ഇഷ്ടമായില്ല,
നന്നാക്കും അല്ലെങ്കില്‍ നന്നാവും എന്ന് പ്രതീക്ഷിക്കുന്നു.

കുട്ടന്മേനൊന്‍::KM said...

നല്ല നുറുങ്ങുകള്‍.
qw_er_ty

വേണു venu said...

ഒന്നാമത്തെ നുറുങ്ങിഷ്ടമായി,മറ്റു നുറുങ്ങുകളേക്കാള്‍.

തറവാടി said...

വായിച്ചു

Reshma said...

ഇവിടെ ഇമ്പോസിഷനേ ഇല്ല ട്ടോ സെമീ. വരുന്നാ?:D

qw_er_ty

ikkaas|ഇക്കാസ് said...

സെക്കന്റ് നുറുങ്ങീസ് ദ ബെസ്റ്റ് നുറുങ്ങ്.

കലേഷ്‌ കുമാര്‍ said...

എനിക്കിഷ്ടപ്പെട്ടത് മൂന്നാമത്തേതാ സമീ!

മിന്നാമിനുങ്ങ്‌ said...
This comment has been removed by a blog administrator.
മിന്നാമിനുങ്ങ്‌ said...

സമിയേ..ആ രണ്ടാമത്തേത് അതായത്,അവസാനത്തേതിനു തൊട്ടുമുമ്പുള്ളതും ആദ്യത്തേതിനു തൊട്ടുശേഷമുള്ളതും ആരെക്കുറിച്ഛാ..?നമ്മടെ ബ്ലോഗര്‍മ്മാരെക്കുറിച്ചൊന്നുമല്ലല്ലൊ..?

മുസാഫിര്‍ said...

സമി,

ആ‍ രണ്ടാമതേതില്‍ ആ ഹൈ ഫണ്ടാ സംഭാഷണം മുട്ട ഉടച്ചതു പോലെ ഉടച്ചു കാണിച്ചതു നന്നായി.

ഞാന്‍ ഇരിങ്ങല്‍ said...

വിശ്വാസം:
വിശ്വാസം അര്‍ത്ഥവത്തായ ഒരു കഥ പോലെ തോന്നി. ടി. പത്മനാ‍ഭന്‍ എന്ന കഥാ കൃത്തിന്‍റെ വിശ്വാസം പോലെ. എന്നും ഞാന്‍ ഒന്നാമനാണെന്ന്!!

സംഭാഷണം:
നല്ല പരദൂഷണം എന്നാലും ഇത്തിരികൂടി വാക്കുകള്‍ കുറച്ച് പറയാമായിരുന്നു. പരദൂഷണമായതിനാലാണൊ...?

ഇമ്പോസിഷന്‍:
കാലിക പ്രസക്തി യുള്ള ചിന്തിപ്പിക്കുന്ന നല്ല കഥ.
ഇമ്പോസിഷന് പുതിയ മാനം നല്‍കിയ പുതിയ കഥയായി തോന്നി.

Sul | സുല്‍ said...

ഇടിവെട്ട് നുറുങ്ങുകള്‍. ഇതാണൊ ഇപ്പോള്‍ത്തെ സ്റ്റൈല്‍ സമീ.

-സുല്‍

വിശാല മനസ്കന്‍ said...

സമീ,
രണ്ടാമത്തെയാണ് എനിക്കേറ്റവും ഇഷ്ടപ്പെട്ടത്.
:)

മുരളി വാളൂര്‍ said...

ഹേയ്‌, സമീ...
ഈ നുറുങ്ങുകള്‍ വളരെ വലുതാണ്‌, അഭിനന്ദനങ്ങള്‍.

സ്വാര്‍ത്ഥന്‍ said...

ആഴമേറിയ നുറുങ്ങുകള്‍!!!

ACHU-HICHU-MICHU said...

"ദീപസ്തംഭം മഹാശ്ചര്യം
നമുക്കും കിട്ടണം പണം"

കുഞ്ചന്‍ നമ്പ്യാരോട്‌ കടപ്പാട്‌

blogabhimani said...

സമിക്ക് അര്‍ ഹിക്കുന്നതിലേറെ പ്രശം സ ലഭിക്കുന്നുന്ട് .കാരണം സമി യുവതിയാണ്.കാണാനും തരക്കേടില്ല.എന്തേ ഇവന്മാരൊക്കെ ഇതിനേക്കാള്‍ മികച്ച പുരുഷ സ്രഷ്ടികളെ പ്രോത്സാഹിപ്പിക്കാത്തത്.ഈ മലയാളികളൂടെ ഒരു കാര്യമേ...

മുരളി വാളൂര്‍ said...

അതായത്‌ താങ്കള്‍ക്ക്‌ മുന്‍പേ കമന്റിട്ട 19 പേരും പെണ്‍കോന്തന്മാരും ശുംഭന്മാരും അല്ലേ ബ്ലോഗഭിമാനീ....?
ആഞ്ജനേയാ ..... കണ്ട്രോ.....

Siju | സിജു said...

ഈ ബ്ലോഗഭിമാനി ഒറിജിനലല്ല; കള്ളനാ..

Anonymous said...

ഇത് സമിയുടെ മാത്രം കാര്യമാണോ അഭിമാനീ..ബ്ലോഗാഭിമാനി ബ്ലോഗുകളിലേക്ക് നേരിട്ട് വിസിറ്റ് ചെയ്ത് തുടങ്ങിയോ...പുലി വന്നേ...പുലി...

BA said...

This does not look like blogabhimani. Some one else have posted the comment using other option.

അഗ്രജന്‍ said...

ഇതു ബ്ലോഗാഭിമാനി തന്നെ... എന്തിനധികം പറയുന്നു ബ്ലോഗാഭിമാനിയും ഇവിടെ വന്നല്ലോ. അതും സിമി പെണ്ണായത് കൊണ്ട് തന്നെ അല്ലേ :)

അതുല്യ said...

അഭിമാനിയേ.. അപ്പോ എന്റെ കാര്യമോ, ഞാന്‍ ഒരു പൊട്ടപടം ഇട്ടിട്ട്‌ പ്രശംസ മുല്ലപ്പെരിയാറു പോലെയാ ഒഴുകണേ... അത്‌ കൊണ്ട്‌ മലയാളീടേ ബോധം ഒക്കെ കളട്ടോ. സമീ ആളു മിടിക്കിയായത്‌ കൊണ്ടു തന്നെയാ അഭിപ്രായം പറയണത്‌. അല്ലാതെ നാളേ എന്റെ ബിക്കിനി പടമിട്ടാ 467 മെംബേഴ്സും ഞാന്‍ പോസ്റ്റിട്ടാ വന്ന് വരി വരി യായിട്ട്‌ കമന്റിടും എന്നാണേങ്കില്‍ നല്ലത്‌ ഷക്കീല പടം വച്ച്‌ പ്രൊഫൈല്‍ എഴുതണതാ.

എന്തിനാ മാഷേ ഇങ്ങനേയാവണേ? ആ താടിയ്കു മുകളിലുള്ള മീശയിനി വേണോ?

ഏറനാടന്‍ said...

സ്വാമി വിവേകാനന്ദന്‍ ഒരിക്കല്‍ പറഞ്ഞില്ലേ "കേരളം വെറുമൊരു ഭ്രാന്താലയം ആണെന്ന്!"

ഈ ബ്ലോഗാഭിമാനിയെ കണ്ടിരുന്നെങ്കില്‍; ജീവിച്ചിരിക്കുമായിരുന്നെങ്കില്‍ സ്വാമികള്‍ പറയുമായിരുന്നു: "കേരളാബൂലോഗം ഒരു ഭ്രാന്താലയമെന്ന്!" ഹേ.. ബ്ലോഗാഭിമാനി താങ്കളോടുള്ള മതിപ്പ്‌ ഈ നിമിഷം ഭസ്‌മമായിരിക്കുന്നു. താങ്കള്‍ ബൂലോഗത്തിന്റെ കരട്‌ മാത്രമായി മാറിയതില്‍ ലജ്ജിക്കുന്നു. അതുല്യേച്ചി പറഞ്ഞത്‌ പോലെ ബിക്കിനി കണ്ട്‌ മനമിളകി ഓടിവരുന്നവര്‍ ഇവിടെയുണ്ടോയെന്ന് കണ്ടറിയണം!

മുസാഫിര്‍ said...

വ്യക്തികളുടെ ശരീര ശാസ്ത്രമനുസരിച്ചൊ കമന്റു ?
അങിനെയാണെങ്കില്‍ നമുക്കു ഒരു മിസ് ബ്ലോഗ് സംഘടിപ്പിച്ചാലോ അഭിമാനി അപരാ ? അപ്പോള്‍ എറ്റവും കൂടുതല്‍ കമന്റ്റ് ആര്‍ക്കാണു ഇടേണ്ടത് എന്ന ആശയക്കുഴപ്പം ഉണ്ടാവില്ല.

സു | Su said...

സമീ :) കാണാന്‍ വൈകി. നുറുങ്ങുകള്‍ ഇഷ്ടമായി.

Reshma said...

സെമിയേ നീ യുവതിയും കാണാന്‍ കൊള്ളാവുന്നവളും ആയോണ്ട് ഞാന്‍ പറയാ, എനിക്ക് നിന്റെ എഴുത്ത് ഇഷ്ടാണ് . ഇടക്കിടെ എഴുതുമല്ലോ?

കൈപ്പള്ളി said...

സമീഹ:
ഒരു നല്ല ബ്ലോഗ് counter ഇടാന്‍ സമയം ആയി വരുന്നു. ഒരു വിവാദത്തിന്റെ മണം അടിക്കുന്നു. ഓ! സോറി അത് വീട്ടുകാരി ബിരിയാണി കഞ്ഞിയാക്കിയതിന്റെ മണമാണു.

Adithyan said...

ഇത് ബ്ലോഗാഫിമാനി അല്ലെന്നാണെന്റെ വിശ്വാസം. ലിങ്ക് പ്രൊഫൈല്‍ പേജില്‍ പോകുന്നില്ല. other ആയി കമന്റ് ഇട്ട് ബ്ലോഗിലേക്ക് നേരിട്ട് ലിങ്ക് കൊടുത്തിരിക്കുകയാണ്.

ഓടോ: സമീ, ഫോര്‍മാലിറ്റിക്കായി പോസ്റ്റിനെപ്പറ്റി അഭിപ്രായം പറയേണ്ട ആവശ്യമില്ലല്ലോ?

കൈപ്പള്ളി said...

"ബ്ലോഗഭിമാനി" എന്ന പേര്‍ ഉപയോഗിച്ച് ആ പേരില്‍ എഴുതുന്ന വിമര്‍ശകനെ അപമാനിക്കുകയാണു് ഈ അപരന്‍.
ബ്ലോഗെഴുത്തുകാരെല്ലാം തന്നെപോലെ ഞരമ്പുരോഗികളല്ല സുഹൃത്തെ. അല്പം തരം താണുപോയി അപര. വേണ്ടായിരുന്നു.

അതുല്യ said...

അപരനായിട്ട്‌ ചെയ്യുമ്പോ മെനക്ക്‌ ചെയ്യണംട്ടോ. എല്ലാ വശങ്ങളും സൂക്ഷിച്ച്‌ നീരീക്ഷിച്ച്‌. അല്ലെങ്കില്‍ ഇത്‌ പോലെ പാളും. കൂടുതല്‍ പറയുന്നില്ല.

ബ്ലോഗഭിമാനി said...

ബ്ലോഗഭിമാനി എന്ന പേരില്‍ ഇവിടേയും ആരോ കാഷ്ഠിച്ചു പോയി എന്നറിഞ്ഞത്‌ ഇപ്പോഴാണ്‌ ( കുറച്ചു തിരക്കായിരുന്നേ, കണ്ടില്ല.) ആ കമന്റി സമീഹ മായ്ചു കളഞ്ഞതായും കണ്ടു. അദര്‍ ഓപ്ഷനിലാണീ കമന്റു ചെയ്തിരിക്കുന്നത്‌

പൊന്നമ്പലം എന്ന ബ്ലോഗിലും ഈയൊരു അല്‍പത്തരം കണ്ടു.

ബൂലോഗരേ..
ബ്ലോഗാഭിമാനിക്കു എഴുതാന്‍ ഞങ്ങളുടെ ബ്ലോഗുണ്ട്‌, ആരുടേയും ബ്ലോഗില്‍ പോയി ഞങ്ങള്‍ കമന്റിയിട്ടില്ല.

പൊന്നമ്പലത്തിനും സമീഹക്കും മാത്രമാണു യഥാര്‍ത്ഥ ബ്ലോഗഭിമാനി കമന്റിയിരിക്കുന്നത്‌.

ആരുടെ ബ്ലോഗിലും പോയി, നല്ലതെന്നോ, ചീത്തയെന്നോ, മുതലായ ഒരൊറ്റ കമന്റു പോലും ബ്ലോഗഭിമാനി ചെയ്തിട്ടില്ല. ഇനിയും ചെയ്യുകയുമില്ല. ഇനി ബ്ലോഗഭിമാനി എന്ന പേരില്‍ വരുന്ന ഒരു കമന്റോ, അതിനുള്ള വിശദീകരണമോ ഞങ്ങളുടേതല്ല

നമസ്കാരം\

ബ്ലോഗഭിമാനി said...

ഒന്നു കൂടി..
ബ്ലോഗഭിമാനിയുടെ പ്രൊഫെയില്‍ നെയിം വരുന്നത്‌ മലയാളത്തിലാണ്‌, blogabhimani എന്നല്ല!

നേരത്തെ കമന്റിയ അപരന്‍ blogabhimani എന്നാണുപയോഗിച്ചിരിക്കുന്നതെന്നും ശ്രദ്ധിക്കുമല്ലോ?

ബൂലോഗ സുഹൃത്തുക്കളെ..
ഞങ്ങള്‍ നിങ്ങളെ വിമര്‍ശിക്കും,
പക്ഷേ, അപമാനിക്കില്ല.
കാരണം, നാമെല്ലാം സഹോദരങ്ങളാണ്‌!

ബിന്ദു said...

ആദ്യത്തേതാണ് എനിക്കു വല്യ ഇഷ്ടമായത്.:)

അഗ്രജന്‍ said...

ബ്ലോഗാഭിമാനിയുടെ ഈ രണ്ടാമത്തെ കമന്‍റ് എനിക്കൊത്തിരി ഇഷ്ടമായി... അറിയാതെ തന്നെ ബ്ലോഗാഭിമാനിയോടുള്ള ഇഷ്ടവും കൂട്ടി.

“ബൂലോഗ സുഹൃത്തുക്കളെ..
ഞങ്ങള്‍ നിങ്ങളെ വിമര്‍ശിക്കും,
പക്ഷേ, അപമാനിക്കില്ല.
കാരണം, നാമെല്ലാം സഹോദരങ്ങളാണ്‌!“

ഏറനാടന്‍ said...

നന്ദി ബ്ലോഗഭിമാനീ.. വൈറസിനെ ഉന്‍മൂലനം ചെയ്യാന്‍ ആന്റിവൈറസ്സുള്ളത്‌ പോലെ അപരന്മാരെ ഇല്ലാതാക്കാന്‍ എന്നാണാവോ ആന്റീഅപരന്‍ ആരെങ്കിലും രംഗത്തിറക്കുക? ബുദ്ധിരാക്ഷസ്സരേ പ്രവര്‍ത്തിക്കൂ വല്ലതും കണ്ടുപിടിക്കൂ...

അപരന്‍  said...

സഹോദരന്‍ മാരേ ഞാനാണു ആ അപരന്‍ .....ക്ഷമിക്കണം 
സമിയുടെ ന്യൂസ് റീഡര്‍ എന്ന പോസ്റ്റ് ശുദ്ധ് കോപ്പിയടിയാണു അതിന്റെ കമെന്റ്
കണ്ടാല്‍  തോന്നുക ഇതെല്ലാം ബൂ(ഭൂ)ലോകമലയാളത്തില്‍ ആദ്യമായാണെന്നാ
..ശ്രദ്ധയില്‍ പെട്ട ഒരു നല്ല
ബ്ളോഗാണ്‍ "ഇടങള്‍ " നല്ല
ചിമുക്ക് കവിതകള്..പക്ഷെ
ഒരുത്തനുമില്ല അവനെയൊന്നു പ്രോത്സാഹിപ്പിക്കാന്......
അമേരിക്കസിത്തെപ്പറ്റി സമിയല്ല ആദ്യമായി കുറിക്കുന്നത്....ഇതിനേക്കാളും നല്ല ശൈലിയിലും വൈഞാനികമായുമ്......
..എന്താ അരും വായിക്കാത്തതുകൊന്ടാ,,,,...
ബ്ളൊഗാഭിമാനിയോട് മാപ്പ്...അദ്ധേഹം പറഞതുപോലെ ഞാനും ആരേയും അപമാനിക്കാന്‍
 ഉദ്ധേശിച്ചിട്ടില്ല.ഒരു കറുത്ത സത്യം
 പറഞെന്നു മാത്രം .

കുറുമാന്‍ said...

വിശാലന്നപരന്‍, ബ്ലോഗഭിമാനിക്കപരന്‍, അപരന്‍മാരെ തടഞ്ഞട്ട് നടക്കാന്‍ പാടില്ലാണ്ടായല്ലോ ബൂലോകനാര്‍ കാവിലമ്മെ.

അപരന്മാര്‍ ഒരു കൂട്ടം നിറഞ്ഞു ഭൂതലം തന്നില്‍
വേണ്ടാത്ത കമന്റുകള്‍ യഥേഷ്ടം ഒഴുകുന്നു,
ഒരു നാള്‍ പിടികിട്ടും, അപരന്‍ ഒരുവനെ,
അവന്റെ കാര്യം അന്നു, മൊത്തമായ് കട്ടപൊക.

ദേവന്‍ said...

ക്ലോണുകള്‍ ഉണ്ടാകുന്നത്‌ ചെറുക്കാന്‍ എളുപ്പവഴി രെജിസ്റ്റേര്‍ഡ്‌ യൂസര്‍മാര്‍ക്ക്‌ മാത്രമായി കമന്റ്‌ സൌകര്യം നിജപ്പെടുത്തുക എന്നതാണ്‌. പക്ഷേ അനോണിയായി ഒരു കമന്റിടാഉള്ള സൌകര്യം അതോടെ നിലയ്ക്കും.

അപരാ,
ഇടങ്ങള്‍ എനിക്കു വ്യക്തിപരമായി അറിയാവുന്ന ആളാണ്‌. ബൂലോഗത്ത്‌ കവിതകള്‍ക്ക്‌ സാധാരണ വരാറുള്ള തോതില്‍ ഇടങ്ങളുടെ ബ്ലോഗിലും കമന്റ്‌ എത്താറുണ്ടെന്ന് തോന്നുന്നു, പിന്നെ പുതിയ ബ്ലോഗറെന്ന ഒരു പ്രശ്നവുമുണ്ട്‌. ഏറ്റവും കുറവ്‌ കമന്റുകള്‍ കൃഷി , reseearch തുടങ്ങി സ്പെഷ്യലൈസ്ഡ്‌ ഏരിയകള്‍ക്കും അവിടെന്നിന്നും മേലോട്ട്‌, കവിത, കഥ, ഓര്‍മ്മക്കുറിപ്പുകള്‍, ചിത്രങ്ങള്‍, നര്‍മ്മം എന്ന രീതിയിലുമാണ്‌ ബൂലോഗത്തില്‍ കമന്റിന്റെ പാറ്റേണ്‍ .

പത്തിരുനൂറു പോസ്റ്റ്‌ കഴിഞ്ഞ്‌ രണ്ടാഴ്ച്ച മുന്നേയിട്ട എന്റെയൊരെണ്ണത്തിന്‌ കൊള്ളാമെന്നോ കൊള്ളില്ലെന്നോ കടയടച്ചു പോകരുതോ എന്നോ പോലും ഒറ്റ കമന്റുമില്ല. അതില്‍ ഞാന്‍ പ്രതിഷേധിക്കാന്‍ എനിക്കെന്ത്‌ അവകാശം? കമന്റുകള്‍ ഇടുന്നവരുടെ അഭിരുചി, അഭിപ്രായം, സമയം, സൌകര്യം, മൂഡ്‌, ആ സമയത്ത്‌ വരുന്ന മറ്റു പോസ്റ്റുകളുടെ (ആനുകാലികമോ അല്ലാത്തതോ ആയ) പ്രാധാന്യം എന്നിവയൊക്കെ അനുസരിച്ചിരിക്കും.

സമീഹയുടെ തമാശ നേരത്തേ കേട്ടിട്ടുള്ള തരമാണെന്ന് ആരോ അവിടെത്തന്നെ പറഞ്ഞിട്ടുണ്ടല്ലോ? അവര്‍ അത്‌ അവതരിപ്പിച്ച രീതിയെപ്പറ്റിയായിരുന്നു അഭിപ്രായങ്ങള്‍.

കമന്റുകളുടെ
പാറ്റേണ്‍ വളരെ പെട്ടെന്നു മനസ്സിലാകും.. ശ്രദ്ധിച്ചു നോക്കിക്കോളൂ..

ഏറ്റവും വലിയ ട്രാഫിക്ക്‌ ഉള്ള ബ്ലോഗ്‌ വിശാലന്റേതാണെന്നാണ്‌ ഇതുവരെയുള്ള എന്റെ വിശ്വാസം. ഇനിയിപ്പോ വിശാലന്‍ പെണ്ണാണെന്നു ധരിച്ചാണോ ഇവരെല്ലാം ഓടി വരുന്നത്‌?

അപരന്‍  said...

ഞാന്‍ അപരന്‍
രാജാവ് നഗ്നനാണെന്ന്
പറയാന്‍
ഞാന്‍ വേന്ടി വന്നല്ലോ
ബൂലൊഗത്തിലെ
പോലീസുകാരന്‍
(ബ്ളോഗാഭിമാനി)
അവന്റെ കിങ്കരന്മാരെ
വിട്ടുകാണും
എന്നെ കയ്യോടെ പിടികൂടാന്‍
നടക്കില്ല...സത്യത്തില്‍ ഞാന്‍
നിങ്കളോടൊപ്പം ഉന്ടു
കുറച്ച് ധൈര്യക്കുറവുന്ട്
അല്ലെങ്കില്‍ സുരേഷ്ഗോപിസ്റ്റ്യ്ലില്‍ വന്നു
എല്ലതിന്റെയും മുഖത്തുനോക്കി
നാലു ഡയലോഗടിച്ചു
ഫാ...പുല്ലേ ന്നും പറഞു
ഞാന്‍ കാര്യങള്‍ നേരിട്ടു
പറഞേനെ...
പിന്നെ സഹ്രദയരായ
ബ്ളൊഗര്മാരൊടു ക്ഷമചോദിക്കുന്നു.
നമ്മളുടെ കൂട്ടത്തില്‍ എല്ലാവരും
സഹ്രദയരല്ല
കാരണം "ബാക്റ്റീരിയ"

ചില നേരത്ത്.. said...

അപരാ..
നീയും നഗ്നനാണ്.
കൌപീനമെങ്കിലും ധരിക്കൂ..ബോറാകുന്നു.

അപരന്‍ said...

ചിലനേരത്ത്, രാജവ് നഗ്നനാണെന്നു പറഞ കുട്ടിയുടെ " പറഞ "ശൈലി വളരെ ബോറാണെന്നു ആരേയും ഭയക്കാതെ തുറന്നു പറഞല്ലോ...നീ ആണെടാ പുലി ....
എങ്കിലും ഈ അപരന്‍ തുടരും ബൂലോഗത്തിലെ വിമര്‍ ശകനായി.. എന്റെ ഈ അവസാനിക്കാത്ത യാത്ര....

ബെന്യാമിന്‍ said...

നല്ല മൂന്നു കുട്ടിക്കഥകള്‍... മൂന്നും എനിക്കിഷ്ടമായി. മിനിക്കഥകളുടെ രാജാവ്‌ പി.കെ. പാറക്കടവിന്റെ കഥകള്‍ കൂടുതല്‍ വായിക്കുകയും അതിന്റെ ഒരു ക്രാഫ്റ്റ്‌ കുറേക്കൂടി കൈവശപ്പെടുത്തുകയും ചെയ്‌തുകൊണ്ട്‌ ഇനിയും വരുക പുതിയ കഥകളുമായി..

ak47urs said...

Sorry A380,, i dont have mallu font,, so No Comments frm AK47
just Shh,,,,
there is lot of Beggers(lol)Sorry Bloggers ,, AK47 is really happy after visiting ur BlOG( Big Ladies and Other Guys?)

കേരളഫാർമർ/keralafarmer said...

മൂന്നു നുറുങ്ങുകളും ഇഷ്ടമായി.

...പാപ്പരാസി... said...

അങ്ങനെ ഞാനും മലയാളാത്തീല്‍ കോറാാന്‍ തുടങ്ങി.ഹെ ഹൊ ഹൊയ്‌..................

ഇളംതെന്നല്‍.... said...

ജനുവരി ഒന്നിന് ജനിക്കാന്‍ ഭാഗ്യം ലഭിച്ച് ഭവതിക്ക് എന്റെ ഒരായിരം ജന്മദിനാശംസകള്‍...

സഹവാസി said...

ഇത് ഇസ്റ്റായി ക്കേട്ടോ.ഇസ്റ്റപെടുത്തതിയതിന്നു റൊംബ നന്ദ്രി.