Sunday, November 19, 2006

മൂന്നു നുറുങ്ങു കഥകള്‍

വിശ്വാസം
കഴിഞ്ഞ മുപ്പത്തിയേഴ് വര്‍ഷമായി അയാള്‍ രാവിലെ എഴുന്നേല്‍ക്കുന്നത് ‘ഇന്ന് താന്‍ തൂക്കിലേറ്റപ്പെടും‘എന്ന വിശ്വാസത്തിലായിരുന്നു....നാളെയും അയാള്‍ എഴുന്നേല്‍ക്കും.......ഇതേ വിശ്വാസവുമായി..

സംഭാഷണം

“നിങ്ങള്‍ തമ്മില്‍ നല്ല പരിചയമുണ്ടോ?“
“പിന്നേയ്.ഞങ്ങള്‍ ഇടയ്ക്ക് ഒരുപാട് നേരം സംസാരിക്കാറുണ്ട്..മനസ്സിന്‍റെ വ്യതിയാനങ്ങള്‍....സ്വഭാവങ്ങള്‍....വ്യക്തികളുടെ സ്വഭാവവൈകല്യങ്ങള്‍ തുടങ്ങിയവ ചര്‍ച്ച ചെയ്യാറുണ്ട്.“
“അതെ....പച്ചമലയാളത്തില്‍ പറഞ്ഞാ പരദൂഷണം പറയാറുണ്ട്“

ഇമ്പോസിഷന്‍

അമേരിക്കന്‍ സ്കൂളില്‍ മോനെ ചേര്‍ക്കാമെന്നു കരുതി...അവിടെ ലാപ്ടോപ്പാണല്ലോ.....അവന് ഇമ്പോസിഷന്‍ എഴുതുക എളുപ്പമായിരിക്കും...