Wednesday, March 07, 2007

മൂന്നു നുറുങ്ങു കവിതകള്‍

ആഗ്രഹം

വെള്ളത്തിലൊരു വര
വെളിച്ചം ഒരു കൈപിടി
മേഘത്തിനൊരു നുള്ള്
മണല്‍തരിയുടെ കണക്കെടുപ്പ്
നക്ഷത്രങ്ങളുടെ എണ്ണം
ആഗ്രഹങ്ങള്‍ ബാക്കിയാണ്....

നീ....


സ്നേഹിക്കുന്നു,
എന്റെ നിറിഞ്ഞ മനസ്സിനെ
നീ
വെറുക്കുന്നു,
കഴിഞ്ഞുപോയൊരു അദ്ധ്യായം
നീ
അറിഞ്ഞു,
സ്വാര്‍ത്ഥതയുടെ പര്യായം
നീ
ചിന്തിച്ചു,
ജീവിതത്തില്‍ അനാവശ്യം
നീ
പറഞ്ഞു,
കുതിര്‍ന്ന കണ്ണുകള്‍ കണ്ടില്ല
നീ
അറിയാമോ,
എനിക്കെല്ലാമായിരുന്നു
നീ

വെറുതെ....

സംസാരിച്ചിരുന്നെങ്കില്‍...
കാത്തിരിപ്പില്‍ നിരാശയായിരുന്നു...
പിന്നെയത് നിസ്സംഃഗതയായി...
ഇപ്പോള്‍ പ്രതീക്ഷയാണ്...
വെറുതെ....

പ്രതീക്ഷകള്‍ക്ക് വകയില്ലാതാവുമ്പോള്‍
സ്വപ്നങ്ങളെ കൂട്ടുപിടിക്കുന്നു..
സ്വപ്നങ്ങളില്ലാതാവുമ്പോള്‍
പ്രതീക്ഷിക്കുന്നു...
വെറുതെ...

11 comments:

sami said...

മൂന്നു നുറുങ്ങു കവിതകള്‍.........

ഇത്തിരിവെട്ടം|Ithiri said...

ആഗ്രഹങ്ങള്‍ ബാക്കിയാണെങ്കിലും ഇനിയും ആഗ്രഹിക്കൂ... കുന്നോളം അഗ്രഹിച്ചെങ്കിലേ കുന്നിക്കുരുവോളം... എന്നല്ലേ.

എന്നിട്ടും...
അതറിഞ്ഞില്ലേ... ആ
നീ.

:)

സമീഹ നന്നായിരിക്കുന്നു.

G.manu said...

Sameeha...kurachu vaakkil kootuthal karyangal........especially aagraham............nonthu

അപ്പു said...

സമീ... നന്നായിരിക്കുന്നു.

Sul | സുല്‍ said...

:) നല്ലത്.

ittimalu said...

സമീ.. എന്തു പറ്റി..പ്രതീക്ഷയും സ്വപ്നങ്ങളും എല്ലാം കൂടി...

തറവാടി said...

:)

sandoz said...

ആദ്യത്തെ കവിത എനിക്ക്‌ ഇഷ്ടപ്പെട്ടു കേട്ടോ....
എനിക്കും ഇങ്ങനത്തെ ആഗ്രഹങ്ങള്‍ ഉണ്ടാകാറുണ്ട്‌.....
വെള്ളത്തില്‍ പെയിന്റടിക്കണം
പെട്രോള്‍ ടാങ്കിനകത്ത്‌ പെട്രോള്‍ ഉണ്ടോ എന്ന് തീപ്പെട്ടി ഉരച്ച്‌ അകത്തേക്ക്‌ ഇട്ടു നോക്കണം.
വെള്ളത്തിന്റെ അടീല്‍ കിടന്ന് ഉറങ്ങണം.[വെള്ളത്തിന്റെ പുറത്ത്‌ കിടന്ന് ഉറങ്ങാറുണ്ട്‌]
ഓടുന്ന തീവണ്ടിയെ ഇടംകാലിട്ട്‌ പാളം തെറ്റിക്കണം...അങ്ങനെ അങ്ങനെ.......
മലയോളം സ്വപ്നം കണ്ടാല്‍ കുന്നോളം കിട്ടൂന്നാ പറയണേ........

ആവനാഴി said...

വെള്ളത്തില്‍ വരച്ചോളൂ, അതു മാഞ്ഞുപോകുമെന്നല്ലേ ഉള്ളൂ.മേഘത്തിനെ നുള്ളിക്കോളൂട്ടോ, മെല്ലെ.

പക്ഷെ പെട്രോള്‍ ടാങ്കില്‍ പെട്രോളുണ്ടോന്നു തീപ്പട്ടിക്കൊള്ളി ഉരച്ചു നോക്കല്ലേ പൊന്നേ.

തീവണ്ടിപ്പാളത്തേല്‍ ഇടം കാലിടല്ലേ പൊന്നേ; തീവണ്ടി മറിയും.

വെള്ളത്തിന്റെ അടീല്‍ കിടന്നുറങ്ങല്ലേ പൊന്നേ; ക്യാറ്റു പോകും.

എടോ സാന്‍ഡോസേ, താനെന്തൊക്കെയാണീ പറഞ്ഞു കൊടുക്കണത്. കാറ്റു പൂവാനുള്ള പണ്യാ പറഞ്ഞുകൊടുക്ക്വാ.

കാറ്റല്ലെടോ വലുത്. അതു പൂവാണ്ടുള്ള പണ്യേല്ലടോ ചെയ്യേണ്ടത്.

mumsy-മുംസി said...

പ്രതീക്ഷകള്‍ക്ക് വകയില്ലാതാവുമ്പോള്‍
സ്വപ്നങ്ങളെ കൂട്ടുപിടിക്കുന്നു..
സ്വപ്നങ്ങളില്ലാതാവുമ്പോള്‍
പ്രതീക്ഷിക്കുന്നു...
?????
strange !
ബാക്കിയൊക്കെ ഇഷ്ടമായി ...നന്നായിരുന്നു

jimshid said...

വെള്ളത്തിലൊരു വര
വെളിച്ചം ഒരു കൈപിടി
മേഘത്തിനൊരു നുള്ള്
മണല്‍തരിയുടെ കണക്കെടുപ്പ്
നക്ഷത്രങ്ങളുടെ എണ്ണം
ആഗ്രഹങ്ങള്‍ ബാക്കിയാണ്

enthaa samee....
Ambili Ammavene vende?