ഏഴുവരി
പറയാത്ത വാക്കുകളിലും,
തുളുമ്പാത്ത കണ്ണുനീരിലുമുണ്ട്
തലോടാത്ത കൈകളിലും,
സ്പര്‍ശിക്കാത്ത ചുണ്ടുകളിലുമുണ്ട്
അറിയാത്ത ശ്വാസങ്ങളിലും,
തേങ്ങാത്ത ഹൃദയത്തിലുമുണ്ട്
അറിയാതെ വരുന്ന ഒരുള്‍വിളി....
അഞ്ചുവരി
സ്ക്രീനില്‍ നിന്ന് വീട്ടിലേക്കും,
കാമുകിയില്‍നിന്ന് ഭാര്യയിലേക്കും,
സൌഹൃദങ്ങളില്‍ നിന്ന് ഏകാന്തതയിലേക്കും,
താണ്ടിത്തീര്‍ക്കാനാവാത്ത ദൂരമുണ്ട്....
മായയില്‍ നിന്ന് യാത്ഥാര്‍ത്യത്തിലേക്കുള്ള ദൂരം.......
മൂന്നു വരി
ഹൃദയമേ,
നീ ജീവിതത്തിന്റെ ഘടികാരമോ?
അതോ,മരണത്തിന്റെ മുന്നറിയിപ്പുകാരനോ?
ഒറ്റവരി
മനസ്സിലാക്കാനാവാത്തത് പ്രാവര്‍ത്തികമാക്കാനാവില്ല....
Subscribe to:
Post Comments (Atom)

8 comments:
വരികള്‍.....
ഏഴുവരി മുതല്‍ ഒറ്റ വരി വരെ.....
അര വരി എഴുതാതെ വയ്യല്ലൊ.. വല്ലാത്ത പഹച്ചി തന്നെ..ലാ ശക്ക ഫീഹി..
മായയില്‍ നിന്നും യാഥാര്‍ത്ഥ്യത്തിലേക്കും..
ഹ്രദയത്തിന്റെ മിടിപ്പിലെക്കും ഒരെത്തി നോട്ടം..
ബൈ ദ ബൈ സമീ..എല്ലാ വരികളും ഒറ്റയിലാണല്ലോ.. വല്ല സീക്രട്ടും?
:)
അധികം ഉറക്കമിളയ്‌ക്കരുത്. സമീയുടെ ചിന്താധാരകള്‍ ഒറ്റൊറ്റയായി അനര്‍ഗ്ഗളമായി ഒഴുകുന്നു. ഒറ്റയില്‍ എന്തേയിത്ര പഥ്യം?
കടലില്‍ കടുകല്ല,കടുകില്‍ കടലാണു വേണ്ടത്. നന്നായിരിക്കുന്നു,വിശേഷിച്ചും ആ ഏഴുവരി
വരികള്‍...
അത് ഒറ്റയായാലും
ഇരട്ടയായാലും
'ഒരട്ട'യാകാതിരിക്കട്ടെ...
ബൈ 'ദുബൈ'
അഭിനന്ദനങ്ങള്‍... (ഒരു പത്തെണ്ണം)
സ്നേഹത്തോടെ....
റസാഖ് പെരിങ്ങോട്; അജ്‌മാന്‍, യു. എ. ഇ.
00971557767695 / 00971507767695
0097167424297 / 0097167451134
വളരെ ലളിതം. സ്പഷ്ടം. എന്നാല്‍ അര്‍ഥ സമ്പൂര്‍ണ്ണം. അടിപൊളി.
സമീ തനിക്കു നല്ല ഭാവനയുണ്ട്, പക്ഷെ... പോരാ....
ഇനിയും നന്നാകാനുണ്ട്... താന്‍ ചെറുപ്പമല്ലേ....
സമയമുണ്ട് ഇനിയും.... പരിശ്രമിക്കുക...
താന്‍ ഇപ്പോള്‍ ചിന്തിക്കുന്നുണ്ടാകും
ഇതൊക്കെപ്പറയാന്‍ ഞാന്‍ വലിയ നിരൂപകന്‍
ആണോ എന്ന്... അല്ല.. കുറച്ചൊക്കെ എഴുതും,
ഒരുപാട് വായിക്കാറുണ്ട്, ആ ഒരു അറിവു വെച്ച്
പറഞ്ഞതാ....
Post a Comment