Wednesday, April 18, 2007

[മിഥ്യ]
ഇ-താ
നന്മയുടെ മേച്ചില്‍പ്പുറം
സ്നേഹ-വിചാരങ്ങളുടെ നിലവറ
വിശ്വാസമര്‍പ്പിച്ചവര്‍ക്ക്
ഇ-താ

[സത്യം]
ഇ-തീ
തിന്മയുടെ വിഹാരകേന്ദ്രം
കളങ്കപ്പെടുന്ന വികാരങ്ങള്‍
മായയിലേക്ക് ചേക്കേറുന്ന അടുപ്പങ്ങള്‍
വിശ്വാസമര്‍പ്പിച്ചവര്‍ക്ക്
ഇ-തീ

[മിഥ്യയെന്ന സത്യം]
ഇ-തന്നു
സമ്മിശ്രമായ നന്മതിന്മകള്‍
സ്നേഹസദാചാരവികാരവിചാരങ്ങള്‍
വേര്‍ത്തിരിക്കാനനേകം ബന്ധങ്ങള്‍
വിശ്വാസമര്‍പ്പിച്ചവര്‍ക്ക്
ഇ-തന്നു

11 comments:

sami said...

ഇ-ഒരു കവിത ഇതാ....
[തലക്കെട്ടിന് കടപ്പാട്...വിത്സേട്ടന്റെ ‘ഇ‘ എന്ന പുസ്തകത്തോട്...]

ഇത്തിരിവെട്ടം|Ithiri said...

സമീ നല്ല ആശയം... പക്ഷേ സത്യവും മിഥ്യയും വ്യക്തികള്‍ക്കനുസരിച്ച് മാറ്റപ്പെടേണ്ടവയാണെന്ന അഭിപ്രായം ഉണ്ട്. ചിലരുടെ സത്യം വേറെ ചിലര്‍ക്ക് മിഥ്യ... നേരെ തിരിച്ചും

തറവാടി said...

വായിച്ചു

Pramod.KM said...

വൈരുദ്ധ്യങ്ങളുടെ ഭൌതികം,ആശയങ്ങളെ ബലപ്പെടുത്തുന്നു.

ഏറനാടന്‍ said...

വായിച്ചു..
ഒരെത്തുപിടീം കിട്ടീല
അടുത്ത ബൂലോഗ മീറ്റില്‍
വിശദീകരണം പ്രതീക്ഷിക്കാം
പറ്റിക്കാതെ
മനസ്സിലായില്ല എന്നു
മനസ്സിലാക്കിയാ
മനസ്സിലായതും കൂടെ
മനസ്സിലാവൂല,
മനസ്സിലായോ സമീ????

vadayarsunil said...

vvayichu. pala variyum vvayikkan pattunnilla.. angilum samiyudae manasilae aasayam enikku manasilakum, enthennal, you are my friend.. vadayar

Sul | സുല്‍ said...

വിര്‍ച്വല്‍ റിയാലിറ്റി.
സമി കൊള്ളാം.
-സുല്‍

kaithamullu - കൈതമുള്ള് said...

ഇ- തെന്താ, സമീ?

ഇ-നിയും
ഇ-തുപോലെ
ഇ-വിടെ
ഈ-വിദ്യയില്‍
ഈ-താളില്‍

“ഇ-താ
ഇ-തീ
ഇ-തന്നു”

എന്നു പറഞ്ഞ് വരൂ!

മഴത്തുള്ളി said...

ഇതാ ഇവിടെ വരെ :)

മിഥ്യയും സത്യവും കൊള്ളാം.

[ ബെര്‍ളി തോമസ് ] said...

എത്ര നാളായി ?

കുതിരവട്ടന്‍ | kuthiravattan said...

ഇ-തെന്തായിരുന്നു?
ഇ-നി ഞാന്‍ മണ്ടനായതു കൊണ്ടാണൊ?
ഇ-താണൊ കവിത?
ഇ-നി ചിലപ്പൊ ആയിരിക്കും