Sunday, April 22, 2007

ആ കണ്ണുകളിലെന്തായിരുന്നു?

അയാള്‍ സോഫയില്‍ വന്നിരുന്നപ്പോള്‍ പതിവു പോലെ അവള്‍ ജോലിയില്‍ മുഴുകി........മേലുദ്യോഗസ്ഥന്റെ സര്‍ട്ടിഫിക്കേറ്റില്ലാതെ പ്രൊമോഷന്‍ കിട്ടില്ലല്ലോ...ജോലിയില്‍ പ്രവേശിച്ച നാള്‍ മുതല്‍ കാണുന്നതാണ്...റിസപ്ഷനിലെ സോഫയിലിരുന്ന് അയാളാരോടൊക്കെ കൊഞ്ചുന്നത്.............അതായിരിക്കാം അയാളെ ഒരിക്കലും ബഹുമാനിക്കാന്‍ തോന്നാതിരുന്നത്........എപ്പോഴാണെന്നറിയില്ല ശ്രദ്ധിച്ചു തുടങ്ങിയത്.....പക്ഷെ ആ കണ്ടെത്തല്‍ അവളെ വേട്ടയാടിക്കൊണ്ടേയിരുന്നു....ഫോണിലൂടെ കൊച്ചുവര്‍ത്തമാനം പറയുമ്പോഴും അയാളുടെ കണ്ണുകളില്‍ ഒരു തരം ശൂന്യതയുണ്ടായിരുന്നു......ഒളിക്കണ്ണിട്ട് മുഖത്തേയ്ക്ക് നോക്കുമ്പോഴെല്ലാം അത് കാണാനാകുമായിരുന്നു...സ്ഥാനക്കയറ്റം കിട്ടി ഓഫീസിനകത്ത് സ്ഥാനമുറപ്പിച്ചപ്പോഴാണ് ആ കണ്ണുകള്‍ കൂടുതലായി അവളെയലട്ടാന്‍ തുടങ്ങിയത്.... നിര്‍വചിക്കാനാവാത്ത ആ കണ്ണുകളുടെ അടിമയായതെപ്പോഴാണെന്നോര്‍ക്കുന്നില്ല....ലോകത്തുള്ള സര്‍വ്വ ഐശ്വര്യങ്ങളും സ്വായത്തമാക്കിയ അയാളുടെ കണ്ണുകളുടെ നിഗൂഢത അവളുടെ പ്രശ്നമായി മാറിയതും അവളറിയാതെയാണ്....
ഓഫിസിലെ ടെന്‍ഷനുകളിലും തമാശകിള്‍ക്കിടയിലും ആ കണ്ണുകളെ അവള്‍ വിടാതെ പിന്തുടര്‍ന്നു.... പിന്നീടെപ്പോഴോ ആ ബന്ധം പ്രണയ[?]മാ‍യി മാറിയപ്പോഴും അവളറിഞ്ഞു....ആ നിര്‍വികാരത....പ്രണയലഹരിയുടെ ഉത്തുംഗതയിലെത്തിയപ്പോഴും അവള്‍ കണ്ടത് ആ കണ്ണുകളിലെ തണുപ്പിനേയാണ്.....പാര്‍ക്കുകളില്‍,തിയറ്ററുകളില്‍.....ഇണക്കുരുവികളെപ്പോലെ പാറി നടക്കുമ്പോഴും....ആ കണ്ണുകള്‍...
എണ്ണമറ്റ സ്ത്രീകളെ പ്രാപിച്ചപ്പോഴും അയാളുടെ കണ്ണുകളില്‍ ഇതേ തണുപ്പായിരിക്കുമോ?അതറിയാന്‍ വേണ്ടി മാത്രമാണവള്‍ അയാളുടെ മുന്നില്‍ വസ്ത്രമുരിഞ്ഞത്.......ഒരിക്കല്‍ കാമുകന്‍ കവര്‍ന്നെടുത്ത കന്യാകത്വം വീണ്ടും നഷ്ടപ്പെടുത്തുമ്പോഴവള്‍ക്ക് വിഷമമില്ലായിരുന്നു.....തന്റെ ചോദ്യത്തിനുത്തരം ലഭിക്കുമെങ്കില്‍...... ആത്മവിശ്വാസം വെറുതെയായിരുന്നുവെന്ന് തിരിച്ചറിയാന്‍ അവള്‍ക്ക് നിമിഷങ്ങള്‍ മതിയായിരുന്നു....അയാളോട് ഇക്കാര്യം ചോദിച്ചത് ഉത്തരം കിട്ടാനുള്ള തിടുക്കം കൊണ്ടായിരുന്നു.....അനുഭവങ്ങളുടെ പ്രതിഫലനമായിരിക്കാം .....ആ മറുപടി മനസ്സില്‍ നീറിക്കൊണ്ടിരുന്നു........
സ്വാന്തനമേകാന്‍ സമ്മതിക്കാതെ,എല്ലാരെയും സമാധാനിപ്പിക്കുന്ന......എന്തും നേടാന്‍ കരുത്ത് നല്‍കുന്ന .....എന്തു വന്നാലും നേരിടാനുള്ള കരുത്തുള്ള അയാളുടെ കണ്ണുകളിലെ തീക്ഷണമായ വികാരത്തിന്റെ പേരെന്തായിരിക്കാം?
അന്വേഷണത്തിന്റെ ഏതെങ്കിലും ഘട്ടത്തില്‍ അയാള്‍ പറയുമായിരിക്കും....അല്ലെങ്കില്‍ അവള്‍ തിരിച്ചറിയുമായിരിക്കും.....

22 comments:

sami said...

"ആ കണ്ണുകളിലെന്തായിരുന്നു?"

ഏറനാടന്‍ said...

സമീ... ആദ്യം ഒരു "ഠേ". വീണ്ടും തലപൊകക്കാനൊരു സാധനമിട്ടുവല്ലേ?

എന്നിട്ട്‌ കഥയിലെ യുവമിഥുനങ്ങള്‍ ഒരു ഡ്യുവറ്റ്‌ പാടി:

"കണ്ണില്‍ കണ്ണില്‍ നോക്കിയിരുന്നാല്‍
പളുങ്ക്‌ പോലൊരു സ്വപ്‌നങ്ങള്‍.."

ഒടുവിലാ ഗാനം ഒരു കാത്തിരിപ്പായ്‌..:

"ആയിരം കണ്ണുമായ്‌ കാത്തിരുന്നു നിന്നെ ഞാന്‍.."

തറവാടി said...

ഇത്‌ കടംകഥയാണോ?

കുറുമാന്‍ said...

"ആ കണ്ണുകളിലെന്തായിരുന്നു?"
- അതു ശരി സമി കഥമെനഞ്ഞെട്ട് ഞങ്ങളോടാ ചോദിക്കുന്നത്, ആ കണ്ണുകളിലെന്തായിരുന്നെന്ന്....വേഗം താ ഉത്തരം :)

ചില നേരത്ത്.. said...

ഒരിക്കല്‍ കാമുകന്‍ കവര്‍ന്നെടുത്ത കന്യാകത്വം വീണ്ടും നഷ്ടപ്പെടുത്തുമ്പോഴവള്‍ക്ക് വിഷമമില്ലായിരുന്നു.
ഇതാണ് ജനറേഷന്‍ ഗാപ്പ് എന്ന് പറയുന്നത്.എന്റെയൊക്കെ പ്രണയകാലത്ത് അനുഭൂതികളുടെ സാഹിത്യം ആയിരുന്നു സര്‍വ്വസ്വം.
മുന്‍പൊരിക്കല്‍ പൂച്ചക്കുട്ടിയുടെ പോസ്റ്റില്‍ ടി. പത്മനാഭനെ പറ്റി പറഞ്ഞ പോലെ, കുത്ത് കുത്ത് കുത്ത് വളരെ കൂടുതലാണല്ലോ ;).

ദില്‍ബാസുരന്‍ said...

അയാള്‍ എന്നും രാവിലെ കഞ്ചാവ് ബീഡി വലിയ്ക്കും. അതാണ് അയാളുടെ കണ്ണുകള്‍ അങ്ങനെ. അത് മനസ്സിലാക്കാന്‍ അവള്‍ക്ക് തുണിയുരിയേണ്ട കാര്യമൊന്നുമുണ്ടായിരുന്നില്ല ഒരെണ്ണം വാങ്ങി വലിച്ചാല്‍ മതിയായിരുന്നു. പോട്ടെ എന്നിട്ട് കാര്യമെന്തെങ്കിലും പിടി കിട്ടിയോ? അതും ഇല്ല. തുണിയുരിഞ്ഞത് മിച്ചം. ഹ ഹ ഹ...

ഓടോ: സമീ.. എന്നെ തപ്പണ്ട.

ഇത്തിരിവെട്ടം|Ithiri said...

വീശിയടിച്ച പൊടിക്കാറ്റില്‍ എവിടെയോ നിന്നെത്തി കണ്ണില്‍ കയറിയ മണല്‍ തരികളുടെ വേദനായായിരിക്കും. അല്ലെങ്കില്‍ ആരെങ്കിലും ചെരിപ്പൂരി അടിച്ചപ്പോള്‍ വാറ് കൊണ്ടതായിരിക്കും...

സമീ ഞാന്‍ യു യെ ഇ വിട്ടു.

kaithamullu - കൈതമുള്ള് said...

എനിക്കാ കണ്ണുകളെപ്പറ്റി അശേഷം വേവലാതിയില്ലാ,
ഈ കണ്ണുകള്‍ക്കെന്താ പറ്റിയേ?

ഗന്ധര്‍വ്വന്‍ said...

ഈ കണ്ണല്ലെ "കണ്ണേ മടങ്ങുക കരിഞ്ഞുമലിഞ്ഞും മണ്ണായി പോകുന്നതിനെ ഓര്‍ക്കുന്നതെന്ന്‌ "
പണ്ട്‌ കുറുമാനാശാന്‍ സ്വാറി കുമാരനാശാന്‍ പാടിയത്‌.

കരിഞ്ഞുമലിഞ്ഞും പോകുമെന്ന ജീവിത സത്യം കണ്ടെത്തിയ കണ്ണ്‌ "ചോദിക്കുന്നില്ല ഭഗിനി
കൃപാരസമോഹനം കുളിര്‍ തണ്ണീരിതാശു നീ "എന്ന്‌ പാടുന്നു.

പാള കിണറ്റിലിട്ട്‌ വെള്ളം കോരി അവള്‍ അയാളീലെ ഉഷ്ണത്തിലേക്ക്‌ ശിതളമായ തണ്ണീര്‍ ഇറ്റിക്കുന്നു.

ഒരു നിമിഷത്തില്‍ ആ നിസ്സംഗമായകണ്ണുകള്‍ ഭഗിനീദര്‍ശന ഭാവം കൈവിട്ട്‌ ദാഹാര്‍ത്ഥിയായ
ഒര്‌ കാമുകനാകുന്നു. ദാഹപൂര്‍ത്തിക്ക്‌ ശേഷം വീണ്ടും കണ്ണുകളില്‍ ഭഗിനീദര്‍ശനം.

എല്ലാ നിസാംഗരായ വിടന്മാരും ഏതോ കാന്തികപ്രഭാവത്തില്‍ ചലിക്കുന്നവരണ്‌.
ശാശ്വതമായ ഭാവം നിസ്സംഗതയാണ്‌. രതിക്കിടെ ഇണ മരിച്ച്‌ പോയ്യാലും അയാള്‍
മുണ്ടിലെ പൊടി തട്ടി പതുക്കെ വെളിയിലിറങ്ങും. എല്ലാം സ്വാഭാവികമണയാള്‍ക്ക്‌.

എന്റെ ഈ കമെന്റിനെ പറയുന്ന പേരാണ്‌ കത്തി

Pramod.KM said...

കണ്ണുകള്‍ കഥ പറയുമ്പോള്‍ അത് ആസ്വാദനത്തിന്‍ മാറ്റുകൂട്ടുന്നു..നന്നായി.

വേണു venu said...

ഒരിക്കല്‍ കാമുകന്‍ കവര്‍ന്നെടുത്ത കന്യാകത്വം വീണ്ടും നഷ്ടപ്പെടുത്തുമ്പോഴവള്‍ക്ക് വിഷമമില്ലായിരുന്നു...
സമീ...ഉയരങ്ങളില്‍‍ എത്താന്‍‍ തത്രപ്പെടുന്നവരുടെ ത്യാഗം....നന്തകുമാറെന്ന നമുക്കു് പെട്ടെന്നു് നഷ്ടപ്പെട്ടു പോയ ഒരു കഥാകൃത്തിന്‍റെ വരികളിലൂടെ പോകുന്ന ഒരോര്‍മ്മയുണ്ടായി.
ഇഷ്ടപ്പെട്ടു.:)

ഇടിവാള്‍ said...

കോങ്കണ്ണ് ??

അത്തിക്കുര്‍ശി said...

!!!!

?????

തമനു said...

ഒരിക്കല്‍ കാമുകന്‍ കവര്‍ന്നെടുത്ത കന്യാകത്വം വീണ്ടും നഷ്ടപ്പെടുത്തുമ്പോഴവള്‍ക്ക് വിഷമമില്ലായിരുന്നു.

അതു ശരി, ഈ പറേന്ന സാധനം ഒരിക്കല്‍ നഷ്ടപ്പെട്ടാലും, പിന്നേം എടുത്തു വച്ച്‌ വീണ്ടും നഷ്ടപ്പെടുത്താവുന്നതാ അല്ലേ..!!!

ak47urs said...

ഒരിക്കല്‍ കാമുകന്‍ കട്ടോണ്ടു പോയി...പിന്നെ അയാളുടെ കണ്ണുകളിലെ നിസ്സംഗത അറിയുവാന്‍ വേണ്ടി അവള്‍ വീണ്ടും എന്തോ!! അഴിച്ചു...!!?
ഇനി എന്നാണാവോ??(തമാശിച്ചതാ) ഇപ്പോള്‍ നീ ഒരു സ്റ്റാന്‍ഡേര്‍ഡ് കഥാകാരി പദത്തിലേക്കുയര്‍ന്നു. സമിയുടെ തലച്ചോറിലെ
പരിണാമങ്ങളേ..അയാളുടെ കണ്ണിന്റെ ഞരമ്പിനെന്തോ...തകരാറ്..
കൊള്ളാം സമീ...

രാജു ഇരിങ്ങല്‍ said...

സമിയില്‍ നിന്നും ഈ കഥ അല്ല പ്രതീക്ഷിച്ചത്.
മനോഹരമായ ‘കുറുങ്കഥ‘കളെഴുതിയ സമി തീര്‍ത്തും പരാജയപ്പെട്ട ഒരു എഴുത്തായി പ്പോയി ഇത്.
ഇത്തരം വിഷയങ്ങള്‍ ക്ലീഷെകളായി മാറിക്കഴിഞ്ഞിരിക്കുന്നു. എന്നിട്ടും ബ്ലോഗില്‍ തന്നെ എഴുതി മടുപ്പിച്ച വിഷയം ഒരു പുതുമയും ഇല്ലാതെ അവതരിപ്പിച്ചത് തീര്‍ത്തും നിരാശപ്പെടുത്തി.

സമി ക്ഷമിക്കുക. നല്ല രചനകള്‍ എഴുതാന്‍ കഴിവുള്ള താങ്കളില്‍ നിന്ന് ശരാശരിക്ക് താഴെ വന്നപ്പോള്‍ ഉണ്ടായ നിരാശയാണ് ഈ കമന്‍ റിന്‍ റെ കാതല്‍ . വിഷമം തോന്നരുത്.

അപ്പു said...

കുറുജീയും രാജു ഇരിങ്ങലും പറഞ്ഞതുതന്നെ എനിക്കും പറയാനുള്ളു..

salim | സാലിം said...

ആകണ്ണുകളിലേക്ക് ഒരുത്തിനോക്കിയിട്ട് എന്തെല്ലാം പുകിലാണ് ഉണ്ടായത്? ഇനിഅതിനകത്തെന്തായിരുന്നൂന്നും കൂടി നോക്കണോ?
പിന്നെ രാജുവിന്റെ അഭിപ്രായത്തോട് എനിക്ക് യോജിപ്പില്ല. കാരണം ‘ഇന്റെ‌ര്‍‌നെറ്റില്‍ നമുക്കെല്ലാവര്‍ക്കുമുള്ള ഒരുതുണ്ട് ഭൂമിയാണ് ബ്ലോഗ് ‘ എന്നാണ് സിബുസാറ് പറഞ്ഞിട്ടുള്ളത്. ആതുണ്ട് ഭൂമിയില്‍ കുറുന്തോട്ടിയും ചെമ്പരത്തിയും ചക്കരമാവും വരിക്കപ്ലാവുമെല്ലാം വളരട്ടെ!

sami said...

ഏറനാടാ....അത്രയ്ക്കു തല പുകയ്ക്കാനെന്തിരിക്കുന്നു????വയിച്ചതിന്‍് :)

തറവാടി,ഇത് കടമെടുത്ത കഥയൊന്നുമല്ല......വെറുതെ...:)

കുറുജീ, നമ്പര്‍ കയ്യിലുണ്ടല്ലോ അല്ലേ?...ബാക്കി കഥ ഞാന്‍ പറഞ്ഞു തരാം :)

ഇബ്രു നന്ദി :)

ദിലീപേട്ടാ,ഇത്തിരിചെട്ടാ,ഞാന്‍ കണ്ടോളാം :)

കൈതമുള്ളേ,അയാളുടെ പ്രശ്നം അവളുടെതാണെന്ന് തോന്നുമ്പോഴല്ലേ, ‘സ്നേഹം’ എന്ന വാക്കിന് അര്‍ത്ഥം വരുന്നുള്ളൂ.:)

ഗന്ധര്‍വേട്ടാ....എന്നാലും എന്നോടീ കത്തി വേണായിരുന്നൊ? :)

പ്രമൊദേട്ടാ,വേണുചേട്ടാ, നന്ദി :)

ഇടിവളേട്ടാ,ഡോണ്ടൂ,ഡോണ്ടൂ.. :)

അത്തിക്കുര്‍ശി,ആ വിമര്‍ശനം പൂറ്ണ്ണമായി ഉള്‍ക്കൊള്ളുന്നു..:)

തമന്‍[ഉ]ചേട്ടാ,ഇവിടെ അടുത്ത് തന്നെ അല്ലെ? :)

ഏ കേ47,:)

രാജു ചേട്ടാ,താങ്കള്‍ പറഞ്ഞതിനോട് പൂര്‍ണ്ണമായി യോജിക്കുന്നു...മനസ്സില്‍ തോന്നുന്നത് എഴുതുകയും മുന്‍-പിന്‍ നോക്കാതെ പോസ്റ്റ് ചെയ്യുന്ന സ്വഭാവമാണെനിക്കുള്ളത്...ഒരു പുനര്‍വായനയ്ക്ക് താങ്കളുടെ കമന്റ് ഉപകരിച്ചു...പിന്നെ നന്നായില്ല എന്നു തോന്നിയാല്‍ അങ്ങനെ പറയണം..അവിടെ ക്ഷമ ചോദിക്കാനെന്തിരിക്കുന്നു ...നല്ല വിമര്‍ശനങ്ങള്‍ എപ്പോഴും സ്വാഗതം.. :)

അപ്പുചേട്ടാ,കുറുജീയോടും,രാജുചേട്ടനോടും ഞാന്‍ പറഞ്ഞത് കേട്ടല്ലോ.. :)

സാലിംക്ക,താങ്കള്‍ രാജുചേട്ടനോട് യോജിക്കുന്നില്ല എന്നു പറഞ്ഞു..ആ വിഷയത്തില്‍ ഞാന്‍ താങ്കളോട് യോജിക്കുന്നില്ല...ഒരാളുടെ രചനകള്‍ സ്ഥിരമായി വായിക്കുമ്പോള്‍ ചിലത് നിലവാരമുള്ളതും ഇല്ലാത്തതും തോന്നുക സ്വാഭാവികമാണ്...അത് അദ്ദേഹം തുറന്നു പറഞ്ഞു എന്നേയുള്ളൂ..
വന്നതിനും അഭിപ്രായം അറിയിച്ചതിനും നന്ദി....

മഴത്തുള്ളി said...

സമി, കൊള്ളാലോ ചെറുകഥ. പക്ഷേ എന്തിനാണവള്‍ ആ കണ്ണിന്റെ പുറകെ പോയത്? അത് കൊണ്ടവള്‍ എന്തു നേടി. അവസാനം ഇതൊരു ചോദ്യചിഹ്നമായവശേഷിച്ചല്ലോ ;)

Fuki said...
This comment has been removed by the author.
IbnKoyakutty said...

I read the story and all comments written as well as your simple and beautiful reply to all. Sorry I cannot type Malayalam.
Oru kathayezhuthumbol athil enthenkilum oru nalla message venamennu nhan Aagrahikkunnu. Ee kathayile message thirayukayayirunnu kure neram. Ezhuthan kazhiyuka ennathu oru anugrahamanu Sami ku Athundu - Allahuvine sthuthikkuka. Email ID thannal - Nhan Translate cheytha Oru katha ayachu tharam - vayichittu abhiprayam parayuka.
Anyway thanks for this story.
ibn Koyakutty