Saturday, August 18, 2007

കേട്ടറിഞ്ഞ ഓണം

'പൂക്കളം,സദ്യ,നാട്ടിലെ ഓണം...എന്ത് രസമായിരുന്നൂല്ലേ?ഇവര്‍ക്കൊന്നും ഓര്‍മ്മകള്‍പോലുമില്ല..ഈ ഫ്ലാറ്റിലെ വീര്‍പ്പുമുട്ടലുകള്‍ മാത്രം..നമ്മുടെ ആ കാലം..'വീഡിയോ ഗേമിന്‍‌റെ ഇടയിലും അതു പറഞ്ഞ അങ്കിളിനെ വെറുതെ നോക്കി..നാട്,വീട്,ഭക്ഷണം,സംസ്കാരം,ഭാഷ....എന്തിനെക്കുറിച്ചും ഇത്തരം പറച്ചിലുകള്‍ പുത്തരിയായിരുന്നില്ല...നഷ്ടപ്പെടുന്നതിനെക്കുറിച്ച് വ്യാകുലപ്പെടുന്ന പ്രവാസികള്‍,മക്കള്‍ക്ക് പറഞ്ഞു കൊടുക്കുന്നതും ആ കണക്കു തന്നെയാണ്...
'മാവേലി നാടു വാണീടും കാലം' എന്നു തുടങ്ങുന്ന കവിത പഠിക്കുന്നത് ഒന്നിലോ രണ്ടിലോ ആണ്...ഓണത്തെക്കുറിച്ചാദ്യമായി അറിയുന്നതും അപ്പോഴാണ്..മലയാളപ്രക്ഷേപണങ്ങള്‍,സ്റ്റേജ് ഷോകളൊന്നുമില്ലാത്തതാവാം അതിനുമുമ്പ് കേള്‍ക്കാതിരുന്നത്...വീട്ടിലും ആഘോഷമുണ്ടായിരുന്നില്ല..

ഓണത്തെക്കുറിച്ചറിഞ്ഞതിനു ശേഷം മനസ്സ് നിറയെ സംശയങ്ങളായിരുന്നു..മാവേലി എപ്പോഴാ വര്വാ?രാവിലെയോ വൈകീട്ടോ?ചിത്രത്തിലെ പോലെ ഷര്‍ട്ടിടാതെ വന്നാല്‍ എല്ലാരും കളിയാക്കില്ലേ?ഞങ്ങളും കേരളീയരല്ലേ,പിന്നെന്താ മാവേലി ഇവിടെ വരാത്തത്?ഞങ്ങടെ ക്ഷേമത്തെക്കുറിച്ചെന്താ മാവേലിക്ക് ഒരു ചിന്തയുമില്ലാത്തത്?മാവേലി വണ്ടിയില്‍ കയറുമോ?നടന്നു വരുമ്പോ മഴ നനയാതിരിക്കുവാന്‍ ഓലക്കുട മതിയാവുമോ?
മറ്റൊരു സംശയം ഓണസദ്യയെക്കുറിച്ചായിരുന്നു..ഇലയില്‍ ചോറുണ്ണുന്നതെങ്ങനെ?കറികള്‍ ഒഴിക്കുമ്പോള്‍ ഇലയ്ക്കു പുറത്ത് പോകില്ലേ?എന്തിനാ ഒരുപാട് കറികള്‍...മൂന്നോ നാലോ മതിയാവില്ലേ?പൂക്കളത്തെക്കുറിച്ചുമുണ്ടായിരുന്നു സംശയങ്ങള്‍...മുറ്റമില്ലാത്തവര്‍,ഫ്ലാറ്റില്‍ താമസിക്കുന്നവര്‍ എവിടെയാ പൂക്കളമിടുന്നത്?കാറ്റ് വന്നാല്‍ പൂക്കളം കേട് വരില്ലേ?സംശയങ്ങളുടെ പട്ടിക ഇനിയുമൊരുപാട് നീളും...ഒരിക്കലും ആരോടും ചോദിക്കാന്‍ ധൈര്യപ്പെടാത്ത സംശയങ്ങള്‍..
ആദ്യമായി പൂക്കളം കാണുന്നതും സദ്യ ഉണ്ണുന്നതും ഇന്ത്യന്‍ അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ നടന്ന് ചടങ്ങിലാണ്..പിന്നെപ്പിന്നെ ഓണത്തിന് മത്സരങ്ങളും അഘോഷങ്ങളും കൂടിക്കൂടി വന്നു..സംഘടനകളുടെ എണ്ണം കൂടിയതിന്റെ ഗുണങ്ങ[?]ളിലൊന്ന്...പലപ്പോഴും ഈ ആഘോഷങ്ങള്‍ കാശിനെച്ചൊല്ലി പിരിയുന്നതും കണ്ടിട്ടുണ്ട്..മാവേലി ഇങ്ങോട്ട് വരാത്തത് ഭാഗ്യം എന്നു കരുതാറുണ്ട്...എല്ലാ ആഘോഷങ്ങളെപ്പോലെ ഓണവും പണം കൊഴുപ്പിക്കാനുള്ള മറ്റൊരു മാര്‍ഗ്ഗമായി മാറിക്കഴിഞ്ഞു...
വികലമായ ഓര്‍മ്മകള്‍ പ്രവാസിക്കുഞ്ഞുങ്ങള്‍ക്ക് നല്‍കുന്ന ‘സംസ്കാരം’ ജീവിതത്തിന്റെ ഭാഗമായി അംഗീകരിച്ച നമുക്ക് പറയാം ‘ഞങ്ങടെ കാലത്ത് ലോകത്ത് ഒരുപാട് നന്മകളുണ്ടായിരുന്നു..നിങ്ങക്കൊന്നും ആ ഭാഗ്യമില്ല..’

18 comments:

sami said...

"കേട്ടറിഞ്ഞ ഓണം"

berlythomas said...

സമിയേ.. മലയാളിയുടെ ഓണം മണല്‍ക്കാട്ടില്‍ പൊരിയുന്ന സഹോദരന്മാരുടെ വിയര്‍പ്പില്‍ കൊയ്‍തെടുക്കുന്നതാണ്. പ്രായോഗിക സത്യത്തെ മറച്ച് വച്ച് മിത്തുകളുടെ നിര്‍വൃതിക്കുവേണ്ടി സ്വയം നഷ്ടാവബോധത്തില്‍ മുങ്ങിത്താഴേണ്ട കാര്യമില്ല. മലയാളിയുടെ ഓണം ഓരോ പ്രവാസിയുമാണ്. ഗൃഹാതുരത്വം ഓരോ പ്രവാസിയുടെയും സ്‍നേഹവാല്യങ്ങളെക്കുറിച്ചാണ്. കുട്ടികലെ നമുക്കങ്ങനെ പഠിപ്പിക്കാം.

കലേഷ് കുമാര്‍ said...

സമീ, ഗള്‍ഫിലാണ്‍ ഓണം.
ഇവിടെ നാട്ടിലെന്തോണം?

മെലോഡിയസ് said...

ശരിക്കുമുള്ള ഓണം കാണണമെങ്കില്‍ ഇപ്പോള്‍ കേരളം വിട്ട് പോണം. ഇവിടെ ഓണം കൊണ്ട് കൂടുതല്‍ മെച്ചം പ്രധാനമായും മൂന്ന് കൂട്ടര്‍ക്കാണ്. വിദ്യാര്‍ത്ഥികള്‍, അധ്യാപകര്‍ ( 10 ദിവസം അവധി കിട്ടുമല്ലോ ), പിന്നെ കച്ചവടക്കാര്‍ക്കും ;)

ഷംസ്-കിഴാടയില്‍ said...

Naattilullavar parayunnu..gulfilaanu onamennu...
nammal viswasikkunnu....
nammude manninte choorum chunayumillaathe enth onamennu....

poovum,pookkalavum...poopoliyum...
readymade aaye ivide kittu...

ivide njaanaadhyamaanu...
thaankalude veedinaduthoru sthaapanathil..adhyaapakanaayirunnueeyullavan..Markaz HSS..

nannaayittund veendum varaam...

പ്രദീപ് said...

നാട്ടില്‍ നിന്നു മാറിനില്‍ക്കുബോഴാണു നാടിനെ സ്നേഹിക്കുക..നാട്ടിലെ ആഘോഷങ്ങള്‍ കൂടാന്‍ തൊന്നുക..നാട്ടിലെ ചായക്കടയില്‍ പോയി ഒരു ചായകുടിക്കാന്‍ ..ഒരുമിച്ച് കലുങ്കില്‍ ഇരിക്കാന്‍...അങ്ങ്നെ അങ്ങനെ നാട്ടില്‍ നാം എന്നും ചെയ്തു കൊണ്ടിരിക്കുന്ന് കാര്യങ്ങല്‍ ചെയ്യാന്‍ പറ്റതെ വരുംബോള്‍ ആണു നമുക്കു നാടിനോടു സ്നേഹം തൊന്നുക..അതു പോലെ നാട്ടിലെ ഓണം ആഘോഷിക്കാനും ...നന്നായി ഈ ലേഖനം...

എം.കെ.നംബിയാര്‍ said...

തങ്കളുടെ ബ്ലോഗ് ഇന്നാണ് വായിച്ചത്.ആശംസകള്‍,എംകെനംബിയാര്‍

::സിയ ഹോംബുഡ്‌സ്‌മാന്‍↔Ziya said...

സമീ, ആശംസകള്‍!
ബെര്‍ളീടെ കമന്റിനു നൂറു മാര്‍ക്ക്

Ali said...

ഓണം...
സുന്ദരമായ സ്വപ്നം...നഷ്ടസ്മൃതി, അല്ലെങ്കില്‍ പ്രത്യാശ.അങ്ങനെതന്നെയായിരിക്കും എന്നും....
അങ്ങനെയായിരിക്കട്ടെ...
നന്മകള്‍ നേരുന്നു...

barb michelen said...

Hello I just entered before I have to leave to the airport, it's been very nice to meet you, if you want here is the site I told you about where I type some stuff and make good money (I work from home): here it is

നജൂസ്‌ said...

ആദ്യമായാണീ ബ്ലോഗില്‍. സമീഹയുടെ ചില എഴുത്തുകള്‍ വായിച്ചു.
“തലയിലെ പേനുകളെ കൊല്ലുമ്പോള്‍
ചിരി അഹങ്കാരത്തിന്റേതായിരുന്നു“
ഒരു കവിതയില്‍ വായിച്ചതാ... ആതമ വിമര്‍ശനത്തിന്റെ വരികളായി തോന്നി. ഇനിയും സ്വന്തത്തെ കീറിമുറിച്ചുള്ള എഴുത്ത്‌ തുടരുക...

നന്മകള്‍...

ഓഫ്‌:
സത്ത്യത്തില്‍ ഓര്‍ക്കുഡില്‍ അന്‍സാര്‍ കമ്മ്യൂണിറ്റിയിലൂടെയാണ് സെമിറ്റിലെത്തുന്നത്‌. അങനെ അറിയാവുന്ന നാലു പേരായി ഇവിടെ ഞാനടക്കം.... :)

നജൂസ്‌ said...
This comment has been removed by the author.
sami said...

enikku malayalam fonts illatto...blog kandappol manglishilenkilum onnezhuthanam ennu thonni..nannaayi ithokke...ee taste sookshikkanam..lokam muzhuvan maarumbo iniyum namukku aashwasikkaan ee ormakale undaakoo..nandi..oru paadorupaaadu

അര്‍ഷാദ് said...

നാരികള്‍ നാരികള്‍ വിശ്വപ്രഭയുടെ നാരായവേരുകള്‍ so plaese make more blogs we are follow up you Arshad

ബഷീര്‍ വെള്ളറക്കാട്‌ / pb said...

കൂട്ടം വഴിയാണിവിടെയെത്തിയത്‌. ഈ പോസ്റ്റ്‌ വായിച്ചു.. ബാക്കിയുള്ളത്‌ വായിക്കുന്നതാണ്. ആഘോഷങ്ങളിലൂടെ നന്മ വിതറുന്ന ഒരു കാലം അസ്തമിച്ചിരിക്കയാണെന്ന് തോന്നുന്നു. ഇപ്പോള്‍ എല്ലാം കച്ചവടമായില്ലേ..

Sureshkumar Punjhayil said...

Valare manoharam. Best wishes.

സഹവാസി said...

ഇത് വരെ അയിട്ടും പുതിയ പോസ്റ്റുകള്‍ വെളിച്ചം കാണാത്തതിന്റെ സൊകാര്യത വെളീപെടുത്താമൊ?

Bijoy said...

Dear blogger,

We are a group of students from cochin who are currently building a web portal on kerala. in which we wish to include a kerala blog roll with links to blogs maintained by malayali's or blogs on kerala.

you could find our site here: http://enchantingkerala.org

the site is currently being constructed and will be finished by 1st of Oct 2009.

we wish to include your blog located here

http://sameeha.blogspot.com/

we'll also have a feed fetcher which updates the recently updated blogs from among the listed blogs thus generating traffic to your recently posted entries.

If you are interested in listing your site in our blog roll; kindly include a link to our site in your blog in the prescribed format and send us a reply to enchantingkerala.org@gmail.com and we'll add your blog immediately. Ypu can add to our blog if you have more blog pls sent us the link of other blog we will add here

pls use the following format to link to us

KeralaTravel

Write Back To me Over here bijoy20313@gmail.com

hoping to hear from you soon.

warm regards

Biby Cletus